ടാറിൽ കുടുങ്ങിയ ആടുകളെ വനം ആർആർടി രക്ഷിച്ചു
അഗളി∙പുതൂർ മേലെ ചാവടിയൂരിൽ ടാറിൽ കുടുങ്ങിയ ആടുകളെ വനം ആർആർടി രക്ഷിച്ചു. ഞായർ ഉച്ചകഴിഞ്ഞാണ് 2 കുട്ടികളുൾപ്പെടെ 3 ആടുകൾ പ്രധാന റോഡരികിലെ ടാങ്കിൽ സംഭരിച്ചിരുന്ന ടാറിൽ കുടുങ്ങിയത്. റോഡുപണി കഴിഞ്ഞ് ശേഷിച്ച ടാർ വെയിലേറ്റ് ഉരുകിയ നിലയിലായിരുന്നു.സമീപത്തെ ആദിവാസി ഉന്നതിയിലെ പൊന്നന്റെ ആടുകൾ മേച്ചിലിനിടെ

അഗളി∙പുതൂർ മേലെ ചാവടിയൂരിൽ ടാറിൽ കുടുങ്ങിയ ആടുകളെ വനം ആർആർടി രക്ഷിച്ചു. ഞായർ ഉച്ചകഴിഞ്ഞാണ് 2 കുട്ടികളുൾപ്പെടെ 3 ആടുകൾ പ്രധാന റോഡരികിലെ ടാങ്കിൽ സംഭരിച്ചിരുന്ന ടാറിൽ കുടുങ്ങിയത്. റോഡുപണി കഴിഞ്ഞ് ശേഷിച്ച ടാർ വെയിലേറ്റ് ഉരുകിയ നിലയിലായിരുന്നു.സമീപത്തെ ആദിവാസി ഉന്നതിയിലെ പൊന്നന്റെ ആടുകൾ മേച്ചിലിനിടെ വെള്ളം തേടിയാകാം ടാങ്കിലിറങ്ങിയത്. വൈകുന്നേരത്തോടെ വിവരമറിഞ്ഞ ഉടമകൾ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ പുതൂർ ആർആർടി ഒന്നര മണിക്കൂർ ശ്രമിച്ചാണ് ആടുകളെ രക്ഷിച്ചത്.ബീറ്റ് ഓഫിസർ ശരത് നേതൃത്വം നൽകി.