Activate your premium subscription today
റാന്നി ∙ കോന്നി–പ്ലാച്ചേരി പാതയിലെ നടപ്പാതകളിൽ സ്ഥാപിച്ച കൈവരികൾ തകർന്ന നിലയിൽ. പാതയുടെ 5 വർഷത്തെ പരിചരണവും കരാർ കമ്പനിക്കു നൽകിയിട്ടും വാഹനങ്ങൾ ഇടിച്ചു തകർന്ന കൈവരികൾ പുനരുദ്ധരിച്ചിട്ടില്ല. പാതയുടെ നവീകരണത്തിന്റെ ഭാഗമായി പ്രധാന കവലകളിലും ടൗണുകളിലും ഓടയുടെ നിർമാണം നടത്തിയിരുന്നു. ഓടയ്ക്കു മുകളിൽ
ശബരിമല∙കാറ്റിൽ ശരംകുത്തി തീർഥാടന പാതയിലേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 2.40ന് ആയിരുന്നു സംഭവം. പതിനെട്ടാംപടി കയറാൻ തീർഥാടകർ കാത്തുനിൽക്കുന്നതിനായി ശരംകുത്തി പാതയിൽ ഒരുക്കിയ വിരിയ്ക്കു മുകളിലേക്കാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത്. തിരക്ക് കുറവായതിനാൽ ഈ സമയം ആരും
തിരുവല്ല ∙ കൃഷി വളരാൻ മഴ വേണം. പക്ഷേ ഒരു മഴ പെയ്താൽ നഗരസഭയിലെ കൃഷിഭവനിലുള്ളവർ ജീവനും കൊണ്ട് ഇറങ്ങിയോടും. ഒരു ഭാഗം തകർന്നു വീണ ബാക്കിഭാഗം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന കെട്ടിടത്തിലാണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വാടക കെട്ടിടത്തിൽ നിന്നുള്ള മോചനവും കാത്ത്
അടൂർ ∙ മണ്ഡലകാലം തുടങ്ങിയതോടെ ചിറപ്പുത്സവം നടത്തിയും അയ്യപ്പഭക്തരെ വരവേറ്റും അടൂർ പാർഥസാരഥി ക്ഷേത്രം. അഖണ്ഡനാമജപവും ശരണമന്ത്രങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മകരവിളക്കു വരെ നീണ്ടു നിൽക്കുന്ന 61 ദിവസത്തെ ചിറപ്പുത്സവമാണ് ഇവിടെ നടക്കുന്നത്. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ
ഉളനാട് ∙ കുളനട പഞ്ചായത്തിലെ ഉളനാട് മിനി സ്റ്റേഡിയം കാടുകയറി ഉപയോഗ ശൂന്യമായ നിലയിൽ. കാട്ടുവള്ളികൾ പടർന്നു കിടക്കുന്നതു കാരണം പ്രവേശനകവാടത്തിനു മുന്നിലെ റോഡിൽ നിന്നു നോക്കിയാൽ സ്റ്റേഡിയം കാണാൻ കഴിയില്ല. സമീപത്തെ അടച്ചു പൂട്ടിയ മാർക്കറ്റ് താവളമാക്കിയ തെരുവു നായ്ക്കളാണ് സ്റ്റേഡിയത്തിലെത്തുന്ന കായിക
ഏനാത്ത് ∙ വയോധികയെ ആക്രമിച്ച് അവശയാക്കി സ്വർണാഭരണങ്ങൾ അപഹരിച്ച സംഭവത്തിൽ ഒന്നാം പ്രതി കാസർകോട്ട് പിടിയിൽ. മലയാലപ്പുഴ പുതുക്കുളം കല്ലൂർ വിഷ്ണു വിനോദിനെയാണ് (32) അറസ്റ്റ് ചെയ്തത്. അവിടെ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിച്ച വിഷ്ണുവിനെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് പൊലീസ്
ശബരിമല ∙ വെർച്വൽ ക്യു പരിധി കൂട്ടുന്ന കാര്യം ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായില്ല. ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ വെർച്വൽ ക്യു പരിധി 80,000 ആയി ഉയർത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ തീർഥാടക സംഘങ്ങൾ ദേവസ്വം ഓഫിസിൽ വിളിച്ച് വെർച്വൽ ക്യു കിട്ടാത്തതിനാൽ തീർഥാടനത്തിന്
തിരുവല്ല ∙ ബ്രൗൺഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി പടിയിൽ. അസം സ്വദേശി ചെയ്ബുർ റഹ്മാനെയാണ് (32) എക്സൈസ് സംഘം പിടികൂടിയത്. തിരുവല്ല ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തിരുവല്ല അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നു ലഹരിമരുന്നുകൾ കണ്ടെത്തിയത്. 700
പന്തളം ∙ മണ്ഡലകാലം തുടങ്ങി തീർഥാടകരെത്തിത്തുടങ്ങിയിട്ടും പന്തളം ജംക്ഷനിലെ പൊക്കവിളക്ക് നന്നാക്കാൻ നടപടിയില്ല. പൊക്കവിളക്ക് പ്രവർത്തനരഹിതമായിട്ട് ഒരു മാസത്തോളമായി. വിവിധ ജില്ലകളിൽ നിന്നെത്തുന്ന തീർഥാടകർ പന്തളം ജംക്ഷനിലെത്തിയ ശേഷമാണ് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് പോകുന്നത്. നൂറുകണക്കിന് തീർഥാടക
പന്തളം ∙ തീർഥാടകർക്കായി പാർക്കിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് പന്തളം പാലസ് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പന്തളത്ത് സ്പോട്ട് ബുക്കിങ് സൗകര്യമൊരുക്കുക, പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളെ
ശബരിമല∙കൂട്ടം തെറ്റിയ കുട്ടികൾ സന്നിധാനത്തും പമ്പയിലും ഇനിയും കരഞ്ഞു നടക്കേണ്ട. ഉറ്റവരെ വേഗം കണ്ടെത്താൻ കഴിയുന്ന ടാഗ് കെട്ടിയാണ് പമ്പയിൽ നിന്നു കുട്ടികളെ സന്നിധാനത്തേക്ക് യാത്രയാക്കുന്നത്. വനിതാ പൊലീസിനാണ് ഇതിന്റെ ചുമതല. 10 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളുടെയും കയ്യിൽ ടാഗ് കെട്ടുന്നുണ്ട്. അതിൽ
ശബരിമല∙ കാനന പാതകളിലൂടെ കാൽനടയായി എത്തിയത് 3804 തീർഥാടകർ. ഇതിൽ കരിമല വഴി 2632, പുല്ലുമേട് വഴി 1172 പേരുമാണ് എത്തിയത്.എരുമേലി പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി എത്തുന്നതാണ് പ്രധാന കാനന പാത. സത്രത്തിൽ നിന്ന് പുല്ലുമേട് വഴി നേരെ സന്നിധാനത്ത് എത്തുന്നതാണ് രണ്ടാമത്തെ പാത. രണ്ടും കാട് തെളിച്ചാണു
ശബരിമല∙ മലകയറി എത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് നൽകുന്ന ചുക്കുവെള്ളവും ബിസ്കറ്റും ആശ്വാസമാകുന്നു. പ്ലാസ്റ്റിക് കുപ്പികൾക്കു നിരോധനം ഉള്ളതിനാൽ കയ്യിൽ വെള്ളം കരുതാതെയാണു തീർഥാടകർ എത്തുന്നത്. ഇവർക്ക് ചുക്കുവെള്ളം ചൂടോടെ ലഭിക്കാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ശരംകുത്തിയിൽ 15,000
തെള്ളിയൂർ∙ സാംസ്കാരിക, കാർഷിക സമൃദ്ധിയുടെ സ്മരണകൾ പുത്തൻ തലമുറയ്ക്കു പകരുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേളയിലെ കാർഷിക ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും അപൂർവ ശേഖരം ആകർഷകമാകുന്നു. ഇരുമ്പ്, ഉരുക്ക് എന്നിവയിൽ നിർമിച്ച പണിയായുധങ്ങളും തൂമ്പാ, മഴു, കോടാലി തുടങ്ങിയവയ്ക്കുള്ള കൈകളും
നിലയ്ക്കൽ ∙ ളാഹ മഞ്ഞത്തോടിനു സമീപം തീർഥാടന പാതയിൽ കാട്ടാനക്കൂട്ടം. 20 മിനിറ്റോളം ഗതാഗതം മുടങ്ങി. ആനകൾ റോഡ് കുറുകെ കടന്ന ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുട്ടികൾ അടക്കം പത്തോളം വരുന്ന കാട്ടാനക്കൂട്ടം മഞ്ഞത്തോട് ആദിവാസി മേഖലയ്ക്കു സമീപത്തുള്ള ആന്നത്താര വഴി റോഡിലെത്തിയത്.
ശബരിമല∙സ്വന്തമായി പിൻകോഡുള്ള രണ്ടു പേർ മാത്രമാണ് ഭാരതത്തിലുള്ളത്. ഒന്ന് രാഷ്ട്രപതി. രണ്ടാമത്തേത് ശബരിമല അയ്യപ്പ സ്വാമിയും.‘689713’ ആണ് ശബരിമല പിൻകോഡ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത സവിശേഷതയുണ്ട് ശബരിമല തപാൽ ഓഫിസിന്. അയ്യപ്പ വിഗ്രഹവും പതിനെട്ടാംപടിയും ആലേഖനം ചെയ്തതാണ് ഇവിടത്തെ തപാൽ മുദ്ര.
പള്ളിയോട സേവാ സംഘം യോഗം ഇന്ന് ആറന്മുള ∙ പള്ളിയോട സേവാ സംഘത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് (21) 10നും പള്ളിയോട പ്രതിനിധികളുടെ പൊതുയോഗം 24ന് 10ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിലും നടക്കും. ബിൽ കലക്ടർ നിയമനം പന്തളം ∙ നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബിൽ കലക്ടർ തസ്തികയിലേക്ക് പ്ലസ് ടു,
കോഴഞ്ചേരി∙ ജൈവവൈവിധ്യ ബോർഡുമായി ചേർന്നു പഞ്ചായത്ത് നിർമിച്ച ജൈവ വൈവിധ്യ ഉദ്യാനം കാടുകയറി നശിക്കുന്നു. തെക്കേമല റോഡിൽ സ്റ്റേഡിയത്തിന് എതിർവശം തണുങ്ങാട്ടിൽ പാലത്തിനോടു ചേർന്ന് 2022ൽ നിർമിച്ച ഉദ്യാനത്തിനാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. ഉദ്യാനത്തിൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടെന്നാണ് അറിയുന്നത്.
ശബരിമല ∙ വെർച്വൽ ക്യൂ പരിധി കൂട്ടുന്ന കാര്യം ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായില്ല. ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ വെർച്വൽ ക്യൂ പരിധി 80,000 ആയി ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. സ്പെഷൽ കമ്മിഷണർ ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചു. ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തെങ്കിലും ഹൈക്കോടതിയുടെ നിർദേശം വരുമോ എന്നു നോക്കാമെന്നാണു ബോർഡിലെ ധാരണ. 24നു സന്നിധാനത്ത് പത്രസമ്മേളനം നടത്തി ബോർഡിന്റെ നിലപാട് വിശദീകരിക്കാനും തീരുമാനിച്ചു.
ശബരിമല ∙ വെർച്വൽ ക്യു വഴി ദർശനത്തിനുള്ള തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത് 27നു നടക്കുന്ന പന്ത്രണ്ട് വിളക്കിനു ശേഷം. സാധാരണയായി വൃശ്ചികം 12നു ശേഷമാണ് മലയാളികൾ കൂടുതലായും മലകയറുന്നതെന്നതിനാൽ അതിനു ശേഷം തീർഥാടകത്തിരക്ക് ഉണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ശബരിമല∙ തീർഥാടകർക്കു പകൽ പോലെ വെളിച്ചം നൽകാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 3000 ലൈറ്റുകൾ. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ മുൻകരുതൽ. ലൈറ്റുകളിൽ 300 എണ്ണം ഒഴികെ ബാക്കി മുഴുവൻ സ്ഥിരം സംവിധാനമാക്കി. പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന് കെഎസ്ഇബി. മുടങ്ങാതെ വൈദ്യുതി നൽകുന്നതിന് പഴുതുകൾ ഇല്ലാത്ത സംവിധാനമാണ് കെഎസ്ഇബി ഒരുക്കിയിട്ടുള്ളത്. ഇത്തവണ തീർഥാടന ഒരുക്കങ്ങൾ 3 മാസം മുൻപ് തുടങ്ങി. വൈദ്യുതി തടസ്സം പൂർണമായും ഒഴിവാക്കാൻ എല്ലാ 11 കെവി, എൽടി ലൈനുകൾ എബിസി കേബിൾ അക്കി. അതിനു പുറമേ കുരങ്ങൾക്കു ഷോക്ക് ഏൽക്കാതിരിക്കാൻ മങ്കി ഗാർഡും സ്ഥാപിച്ചു. കൊച്ചുപമ്പയിൽ നിന്നു വനത്തിലൂടെ 4 ഫീഡർ ലൈൻ വഴിയാണ് ത്രിവേണി സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചിട്ടുള്ളത്.
നിലയ്ക്കൽ∙ശബരിമല തീർഥാടന പാതയിൽ മൊബൈൽ ഫോണിനു റേഞ്ച് വളരെ കുറവ്. അടിയന്തര സാഹചര്യത്തിൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം. റേഞ്ച് തീർത്തും ഇല്ലാത്ത പ്രദേശങ്ങൾ നോക്കി പാതയിൽ വാഹനത്തിൽ ഘടിപ്പിക്കാവുന്ന മൊബൈൽ ടവറുകൾ സ്ഥാപിക്കണമെന്നാവശ്യം. റേഞ്ച് ഇല്ലാത്ത സ്ഥലത്ത് ടവറുകൾ വഹിച്ച വാഹനങ്ങൾ മുൻപ്
പമ്പ ∙ വൃതശുദ്ധിയുടെ നിറവിൽ തുടർച്ചയായ 14 തവണ അയ്യപ്പ സന്നിധിയിൽ കീർത്തനങ്ങൾ ആലപിച്ച് കൊച്ചു മാളികപ്പുറം. പെരുനാട് ബഥനി ആശ്രമം ഹൈസ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിനി ഇസബേൽ വി.പ്രശാന്താണ് പമ്പ ഗണപതി കോവിലിനു മുന്നിൽ ഗാനങ്ങൾ ആലപിച്ച് അയ്യപ്പനോടുള്ള ഭക്തി പ്രകടമാക്കുന്നത്. സീതത്തോട് പുളിക്കൽ പരേതനായ
പത്തനംതിട്ട ∙ കലോത്സവത്തിന്റെ വർണപ്പകിട്ടും കൗതുകക്കാഴ്ചകളും നേരിൽ കണ്ടു മനം നിറഞ്ഞിരിക്കുകയാണു ഗവി ഗവ.എൽപി സ്കൂളിലെ വിദ്യാർഥികൾ. ആദ്യമായാണ് ഈ സ്കൂളിലെ കുട്ടികൾ പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. ആകെയുള്ള 19 കുട്ടികളിൽ 8 പേരും വിവിധയിനങ്ങളിൽ മത്സരിക്കാനെത്തി. വന മേഖലയിലുള്ള
തിരുവല്ല ∙ ഭക്തനും ദൈവവും ഒന്നായി മാറുന്ന അപൂർവ പ്രതിഭാസമാണു ശബരിമലയിൽ നാം കാണുന്നതെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ നഗരസഭയുടെ നിയന്ത്രണത്തിൽ അഖിലഭാരത അയ്യപ്പ സേവാ സംഘവും അയ്യപ്പ ധർമപരിഷത്തും ചേർന്നു തുടങ്ങിയ ഇടത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടത്താവളത്തിലെ മണി മണ്ഡപം
ശബരിമല∙സന്നിധാനത്തിന്റെയും തീർഥാടകരുടെയും സുരക്ഷയ്ക്കു കേന്ദ്ര സേനയെ നയിക്കാൻ അനുഭവസമ്പത്തുള്ള ജി.വിജയൻ എത്തിയതിന്റെ ആശ്വാസത്തിലാണു ദേവസ്വം ബോർഡ്. കേരളം, തമിഴ്നാട്, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ ഉൾപ്പെടുന്ന ആർഎഎഫ് കോയമ്പത്തൂർ ബറ്റാലിയൻ ഡെപ്യൂട്ടി കമൻഡാന്റായ ജി.വിജയൻ കൊല്ലം കടവൂർ നീരാവിൽ സ്വദേശിയാണ്.
തെള്ളിയൂർ∙ ഈറ്റയിൽ നിർമിച്ച കുട്ടകളും അരിവട്ടികളും തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭമേളയിൽ എത്തുന്നവർക്ക് ആകർഷകമാകുന്നു. റബർ, പ്ലാസ്റ്റിക് കുട്ടകൾ വിപണി കയ്യടക്കിയെങ്കിലും കാർഷികത്തനിമയും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഈറ്റ ഉൽപന്നങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരേറയാണ്. കാർഷിക കുടുംബങ്ങളിൽ ഒരുകാലത്ത്
അധ്യാപക ജോലി കീക്കൊഴൂർ ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് വിഷയത്തിന് താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 23ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം. സൗജന്യ ആസ്മ അലർജി ക്യാംപ് അടൂർ ∙ സിഒപിഡി ദിനത്തോടനുബന്ധിച്ചു അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സൗജന്യ ആസ്മ അലർജി മെഡിക്കൽ ക്യാംപ് നാളെ മുതൽ 27 വരെ
ഇളകൊള്ളൂർ ∙ ശിവപാർവതിമാർ ഇളകൊണ്ട ദേശത്തിന്റെ ദേവനായി ഉമാമഹേശ്വര സങ്കൽപത്തിൽ മഹാദേവനും ദേവിയും വാണരുളുന്ന ക്ഷേത്രമാണ് ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രം. മണ്ഡലകാലത്ത് 41ദിവസവും ഭാഗവത പാരായണവും വൈകിട്ട് നാമജപവും ചുറ്റുവിളക്കും നടത്തുന്നു. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ
പന്തളം ∙ ബ്ലാക്ക്മാൻ ഭീതി പരത്തി മോഷണവും കവർച്ചാശ്രമവും നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കുരമ്പാല തെക്ക് തെങ്ങുംവിളയിൽ അഭിജിത്തും (21) പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തിൽ കറങ്ങിനടന്നായിരുന്നു മോഷണം. നൂറനാട് പൊലീസ്
Results 1-30 of 10000