പെരുമ്പെട്ടി ∙ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. ഇന്ന് കുളത്തൂർ കരക്കാരുടയും നാളെ കോട്ടാങ്ങൽ കരക്കാരുടെയു അടവിയും പള്ളി പാനയും നടക്കും. മല ദൈവങ്ങളെ പ്രീതിപ്പെടുത്താനായി നടത്തുന്ന ചടങ്ങ് ആണ് പള്ളി പാന. ഭക്തർ വഴിപാട് ആയി കൊണ്ട് വരുന്ന നൂറു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി ∙ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. ഇന്ന് കുളത്തൂർ കരക്കാരുടയും നാളെ കോട്ടാങ്ങൽ കരക്കാരുടെയു അടവിയും പള്ളി പാനയും നടക്കും. മല ദൈവങ്ങളെ പ്രീതിപ്പെടുത്താനായി നടത്തുന്ന ചടങ്ങ് ആണ് പള്ളി പാന. ഭക്തർ വഴിപാട് ആയി കൊണ്ട് വരുന്ന നൂറു കണക്കിന് കരിക്കുകൾ പാനകുറ്റി ഏന്തി എത്തുന്ന പാനധാരി ആർപ്പു വിളികളുടെ ആരവത്തിൽ അടിച്ചു ഉടയ്ക്കുന്നു. പടിഞ്ഞാറെ നടയിൽ പടയണി കളത്തിൽ തയാർ ആക്കുന്ന മര ഉരലിൽ തപ്പു മേളങ്ങളുടെ ശബ്ദലയ വിന്യാസത്തിൽ നടക്കുന്ന പള്ളി പാന പടയണിയിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്.

പടയണിയുടെ 5,6, ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരു കരക്കാരും അക്ഷീണം ശ്രമിക്കുന്നു.പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ വൃക്ഷലതാതികൾ പിഴുതു എറിഞ്ഞു ഭദ്ര കാളി പ്രകോപിപ്പിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചതിന്റെ സ്മരണാർഥം ആണ് അടവി നടത്തുന്നത്.വിവിധ സ്ഥലങ്ങളിൽ നിന്നും കരക്കാർ കൊണ്ട് വരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്തു ഉയർത്തി കൃത്രിമ വനം സൃഷ്ടിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈ കോർത്തു തുള്ളുന്ന ഉടുമ്പ്നൃത്തം ഭേദവെത്യാസം ഇല്ലാത്ത യോജിപ്പിന്റെ കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു. ഇന്ന് കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറയ്ക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും നാളെ കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.

ADVERTISEMENT

ഇന്ന്(29) കുളത്തൂർ കരക്കാരുടെ അടവിക്കായി വിവിധ സ്ഥലങ്ങളിൽ നിന്നു ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇലഞ്ഞി, പന, കമുക് തുടങ്ങിയ മരങ്ങൾ ഭക്തജനങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കും. പന്ത്രണ്ട് ഇടങ്ങളിൽ നിന്നും ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ അടവിപ്പുഴുക്ക് നൽകും. എട്ടുമണി മുതൽ എത്തിത്തുടങ്ങുന്ന ഘോഷയാത്രകൾ രാത്രി ഒരു മണിവരെ ക്ഷേത്രത്തിലേക്കെത്തും.

നടുഭാഗം, പയ്യമറ്റം, കാടിക്കാവ്, പ്രയാർ, കാവുംഭാഗം, താഴത്തുവടകര, വെള്ളാവൂർ,കാടംകുളം, ശാസ്താംകാവ് എന്നീ സ്ഥലങ്ങളിൽ നിന്നാണ് അടവിക്കായി മരങ്ങൾ എത്തിക്കുന്നത്. ഭൂമി ഫല ഭൂയിഷ്ടമാകുന്നതിനുവേണ്ടിയും സുഭിക്ഷമായി ഫലങ്ങൾ വിളയുന്നതിനുമായാണ് മരങ്ങൾ മുറിച്ച് നിലം തൊടാതെ ക്ഷേത്രത്തിലെത്തിച്ച് വന സാദൃശ്യമാക്കുന്നത്.അടവിക്കു മുന്നോടിയായി ക്ഷേത്രത്തിൽ പള്ളിപ്പാന പടയണിക്കളത്തിൽ നടക്കും. ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്ന കരിക്കുകൾ പാനയടിക്കും. പാനയടിക്കുന്നയാൾ തുള്ളിയുറഞ്ഞ് പടയണക്കളത്തിൽ തയാറാക്കിയിരിക്കുന്ന മര ഉരലിൽ വച്ച് പാനക്കുറ്റിക്ക് അടിച്ചാണ് കരിക്ക് ഉടയ്ക്കുക.