കോട്ടാങ്ങൽ∙ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ കുളത്തൂർ കരക്കാരുടെ വലിയ പടയണി നടന്നു.മഹാ ഘോഷയാത്ര, വേലയും വിളക്കും , മറ്റു പടയണി ചടങ്ങുകൾ എന്നിവ ഭക്തരുടെ നിറസാന്നിധ്യത്തിൽ കൊണ്ടാടി. കുളത്തൂർ ദേവീക്ഷേത്രം, വെള്ളാവൂർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണു കോട്ടാങ്ങലമ്മയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടാങ്ങൽ∙ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ കുളത്തൂർ കരക്കാരുടെ വലിയ പടയണി നടന്നു.മഹാ ഘോഷയാത്ര, വേലയും വിളക്കും , മറ്റു പടയണി ചടങ്ങുകൾ എന്നിവ ഭക്തരുടെ നിറസാന്നിധ്യത്തിൽ കൊണ്ടാടി. കുളത്തൂർ ദേവീക്ഷേത്രം, വെള്ളാവൂർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണു കോട്ടാങ്ങലമ്മയുടെ അമ്മയുടെ തിരുമുൻപിൽ ദർശനത്തിനായി അണിചേർന്നത്. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു.

ഇന്ന് കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും. വൈകിട്ട് 4 മണിക്ക് ചുങ്കപ്പാറയിൽ നിന്ന് ക്ഷേത്രത്തിലേക്ക് മഹാ ഘോഷയാത്രയും വേലയും വിളക്കും നടക്കും.തുടർന്ന് മഠത്തിൽ വേലയ്ക്കു ശേഷം ക്ഷേത്രത്തിൽ എത്തും. ശേഷം കിഴക്കേനടയിൽ തിരുമുൻപിൽ വേല, തിരുമുൻപിൽ പറ എന്നിവ നടക്കും. രാത്രി പന്ത്രണ്ടു മണിയോടെ വലിയ പടയണി ആരംഭിക്കും. പ്രകൃതിദത്തമായ വർണങ്ങൾ ഉപയോഗിച്ച് 101 പച്ചപ്പാളകളിൽ ദേവീരൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവിക്കോലം കണ്ടു സായുജ്യമടയുന്നതിന് ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തും. തുടർന്ന് 16,32,64 പാള ഭൈരവികൾ, യക്ഷി, അരക്കി യക്ഷി,മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തുന്നു. പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങൾ ഒരുകാലത്ത് നിലവിൽ ഉണ്ടായിരുന്ന സാമൂഹികക്രമത്തെ ആരോഗ്യപരമായി അവതരിപ്പിക്കുന്നു. തുടർന്ന് മംഗള ഭൈരവി കളത്തിൽ എത്തും. സകല തെറ്റുകളും പൊറുത്ത് അനുഗ്രഹമേകണം എന്ന പ്രാർഥനയോടെ വലിയ പടയണി സമാപിക്കും.

ADVERTISEMENT

‘കാലം തോറും പടയണിയെന്നൊരു
ലീല ദേവിപ്രസാദത്തിനുണ്ടാക്കി’

എന്ന പടയണി പാട്ടിലെ വരികൾ അന്വർഥമാക്കി, ദേവിയുടെ പ്രീതി തേടി, സമർപ്പണ ഭാവത്തോടെ ആണ് കരക്കാർ പടയണി അവതരിപ്പിച്ചു മടങ്ങുന്നത്.നാളെ ഇരുകരക്കാരും പുലവൃത്തം തുള്ളി ഈ വർഷത്തെ പടയണിച്ചടങ്ങുകൾക്ക് സമാപനം കുറിക്കും.