മല്ലപ്പള്ളി ∙ ജലസമ്പത്തു കൊണ്ടും പ്രക‍ൃതി രമണീയത കൊണ്ടും അനുഗ്രഹീതമായ മണിമലയാറിൽ മണി മണി പോലെ മാലിന്യം...കയ്യേറ്റവും ഒഴുക്കിന് തടസ്സമായി മൺപുറ്റുകളും മൂലം മരണമണി മുഴക്കുകയാണ് നദി. വേനൽ കടുത്തതോടെ നദിയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഒഴുക്ക് നിലച്ച ഭാഗങ്ങളിൽ മാലിന്യം വന്നടിഞ്ഞു കൂടി. പ്ലാസ്റ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ ജലസമ്പത്തു കൊണ്ടും പ്രക‍ൃതി രമണീയത കൊണ്ടും അനുഗ്രഹീതമായ മണിമലയാറിൽ മണി മണി പോലെ മാലിന്യം...കയ്യേറ്റവും ഒഴുക്കിന് തടസ്സമായി മൺപുറ്റുകളും മൂലം മരണമണി മുഴക്കുകയാണ് നദി. വേനൽ കടുത്തതോടെ നദിയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഒഴുക്ക് നിലച്ച ഭാഗങ്ങളിൽ മാലിന്യം വന്നടിഞ്ഞു കൂടി. പ്ലാസ്റ്റിക് വേണ്ടെന്ന് ആയതോടെ ഏറ്റുവാങ്ങാൻ മണിമലയാർ വിധിപ്പെട്ടതും മണിമലയാർ. നദീതീരങ്ങളിൽ പലേടത്തും മൽസ്യമാംസാവശിഷ്ടങ്ങവും യഥേഷ്ടം തള്ളുന്നു.

ചാക്കുകളിലാക്കിയും മറ്റും മാലിന്യം നദിയിലേക്ക് തള്ളി മണിമലയാറിനെ മാലിന്യ വാഹിനിയാക്കുന്നു. മാലിന്യം കൊണ്ട് മരണാസന്നമായിട്ടും നദിയെ കരകയറ്റാൻ പദ്ധതികളുമില്ല. തീരങ്ങൾ കയ്യേറിയും മൺപുറ്റുകൾ രൂപപ്പെട്ടും നദിക്ക് ശോഷണവും സംഭവിച്ചു. ഏകദേശം 94 കിലോമീറ്റർ നീളവും ശരാശരി 150 മീറ്റർ വീതിയും വരുന്ന മണിമലയാർ സംരക്ഷിക്കാൻ നദീ തീരത്തുള്ളവർ വർഷങ്ങളായി സംഘടിത ശ്രമം നടത്തുന്നുവെങ്കിലും രക്ഷയ്ക്കുള്ള മാർഗം അടഞ്ഞു തന്നെ.

ADVERTISEMENT

മാലിന്യങ്ങളുടെ തോത് ക്രമാതീതമായി വർധിച്ചു. ജൈവ,അജൈവ മാലിന്യങ്ങൾ വൻ തോതിൽ മണിമലയാറിനെ വിഴുങ്ങുകയാണ്. നദിയിൽ കുളിക്കുന്നവർക്ക് ഇപ്പോൾ ത്വക്ക് രോഗങ്ങൾ പിടിപ്പെടുന്ന അവസ്ഥയും. മല്ലപ്പള്ളിയിൽ പമ്പ്ഹൗസിന് കിണറിന് സമീപം വെള്ളം കെട്ടി നിൽക്കുകയാണ്. മാസങ്ങളായി നീരൊഴുക്കില്ല. തടയണ കവിഞ്ഞ് ജലത്തിന്റെ ഒഴുക്കില്ല. വലിയതോട്ടിൽ നിന്ന് എത്തുന്ന മാലിന്യങ്ങളും ഇവിടെ കെട്ടി നിൽക്കുകയാണ്.

മണൽ ശേഖരം കുറഞ്ഞതും നദിയെ നാശത്തിന്റെ ഗർത്തത്തിലെത്തിച്ചിരിക്കുന്നു. നദി ഇപ്പോൾ ഒരു വശം ചേർന്നാണ് ഒഴുകുന്നത്. നദിയുടെ പകുതിയിലേറെ ഭാഗവും മൺപുറ്റുകൾ വിഴുങ്ങി. വൃക്ഷങ്ങളും വളർന്ന് തുടങ്ങി. കരയായി മാറിയ ഭാഗം കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളുമായി. മണിമലയാർ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ടെങ്കിലും നദി ശോഷിക്കുന്നതല്ലാതെ നടപടികൾ ഇന്നും വെള്ളത്തിലെ വരപോലെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT