റെയിൽവേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രവും ശുചിമുറിയും അടച്ചു
തിരുവല്ല∙ കോവിഡ് –19 ഭീഷണിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രവും ശുചിമുറിയും അടച്ചു. യാത്രക്കാർ ദുരിതത്തിൽ ഞായർ രാത്രി മുതലാണ് ഇവ അടച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് നോട്ടിസ് പതിച്ചത്. ഇന്നലെ പുലർച്ചെ മലബാർ എക്സ്പ്രസിലും മറ്റും എത്തിയ ദീർഘദുര യാത്രക്കാർ വലഞ്ഞു.

തിരുവല്ല∙ കോവിഡ് –19 ഭീഷണിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രവും ശുചിമുറിയും അടച്ചു. യാത്രക്കാർ ദുരിതത്തിൽ ഞായർ രാത്രി മുതലാണ് ഇവ അടച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് നോട്ടിസ് പതിച്ചത്. ഇന്നലെ പുലർച്ചെ മലബാർ എക്സ്പ്രസിലും മറ്റും എത്തിയ ദീർഘദുര യാത്രക്കാർ വലഞ്ഞു. പ്രാഥമിക കൃത്യം നടത്താൻ മറ്റു മാർഗങ്ങൾ തേടേണ്ടിവന്നു. ആളുകൾ കൂടിയിരിക്കുന്നത് ഒഴിവാക്കാനാണ് വിശ്രമ മുറിയടച്ചതെന്നാണ് റെയിൽവേ അധികാരികൾ പറയുന്നത്.
മുഖ്യമന്ത്രി റെയിൽവേ ഡിആർഎമ്മിന് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ശുചിമുറിയുടെ കാര്യത്തിൽ റെയിൽവേ ഉരുണ്ടുകളിക്കുകയാണ്. ആവശ്യക്കാർക്ക് ശുചിമുറിയുടെ താക്കോൽ നൽകാമെന്നാണ് പറയുന്നത്. ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇന്നലെ കലക്ടർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ റെയിൽവേ സ്റ്റേഷനിൽ ക്രമീകരിച്ച ആരോഗ്യ വകുപ്പിന്റെ സ്ക്രീനിങ് ടെസ്റ്റിന് വിധേയമാകണമെന്നും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഹെൽത്ത് ഡെസ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും കലക്ടർ പറഞ്ഞു. യാത്രക്കാർ കലക്ടറെ ഫോണിൽ ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിലെ വിശ്രമകേന്ദ്രവും ശുചിമുറിയും തുറക്കണമെന്ന് ആവശ്യപ്പെട്ടു.