രണ്ട് പൂച്ചക്കുട്ടികളെ അകത്താക്കി മൂർഖൻ, എട്ടടിയോളം നീളം...
തിരുവല്ല∙ശ്രദ്ധ വേണം; മീൻ വലയിൽ പാമ്പ് കുടുങ്ങാം. അപ്പർകുട്ടനാട്ടിലെ തോടുകളിലും ജലാശയങ്ങളിലും മീൻ സ്ഥാപിക്കുന്ന വലകളിൽ പാമ്പ് കുരുങ്ങുന്നത് പതിവാണ്. മുൻപ് പുളകന്റെ ശല്യമായിരുന്നുവെങ്കിൽ ഇപ്പോൾ പലയിടങ്ങളിലും ഉഗ്രവിഷമുള്ള പാമ്പുകൾ ഉണ്ട്. ഇന്നലെ ഉച്ചയോടെ പൊടിയാടിക്ക് സമീപമുള്ള തോട്ടിൽ സ്ഥാപിച്ചിരുന്ന

തിരുവല്ല∙ശ്രദ്ധ വേണം; മീൻ വലയിൽ പാമ്പ് കുടുങ്ങാം. അപ്പർകുട്ടനാട്ടിലെ തോടുകളിലും ജലാശയങ്ങളിലും മീൻ സ്ഥാപിക്കുന്ന വലകളിൽ പാമ്പ് കുരുങ്ങുന്നത് പതിവാണ്. മുൻപ് പുളകന്റെ ശല്യമായിരുന്നുവെങ്കിൽ ഇപ്പോൾ പലയിടങ്ങളിലും ഉഗ്രവിഷമുള്ള പാമ്പുകൾ ഉണ്ട്. ഇന്നലെ ഉച്ചയോടെ പൊടിയാടിക്ക് സമീപമുള്ള തോട്ടിൽ സ്ഥാപിച്ചിരുന്ന വലയിൽ എട്ടടിയോളം വരുന്ന മൂർഖൻ കുടുങ്ങി. പാമ്പ് പിടിത്തക്കാരനായ ചക്കുളം പ്രജീഷ് എത്തി ഒരുമണിക്കൂറോളം പണിപ്പെട്ടാണ് മൂർഖനെ പിടിച്ചത്. പുളിക്കീഴ് പൊലീസും സ്ഥലത്തെത്തി. പാമ്പിനെ വനംവകുപ്പിനെ എൽപിച്ചു.
മീൻ പിടിക്കാനായി തോടുകളിൽ സ്ഥാപിച്ച ഒറ്റാലിലും കൂടിലും പാമ്പ് കയറിയ സംഭവം കഴിഞ്ഞ ആഴ്ചയുണ്ടായി. പുറത്തുപറയാതെ പാമ്പിനെ തല്ലിക്കൊന്നവരുമുണ്ടത്രെ. ചൊവ്വാഴ്ച വളഞ്ഞവട്ടത്തുനിന്നു വലിയ മൂർഖനെ പിടികൂടിയിരുന്നു. രണ്ട് പൂച്ചക്കുട്ടികളെ അകത്താക്കിയ മൂർഖൻ വിറകിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനെ പിന്നീട് വനംവകുപ്പിനെ ഏൽപിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്കായി സ്കൂൾ വൃത്തിയാക്കുന്നതിനിടെ അപ്പർകുട്ടനാട്ടിലെ ഒരു സ്കൂളിന്റെ ക്ലാസ് മുറിയിൽ നിന്നു മൂർഖനെ പിടികൂടിയിരുന്നു.
വിഷപ്പാമ്പുകൾ നാമ മാത്രമായിരുന്ന കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ഇവ പെരുകിയിട്ട് 2 പതിറ്റാണ്ടിൽ താഴെ മാത്രം. വെള്ളപ്പൊക്കകാലത്ത് ഈ പ്രദേശങ്ങളിൽ നിന്നു പമ്പ,മണിമല നദികളിലൂടെ ധാരാളമായി വിഷപ്പാമ്പുകൾ ഒഴുകിയെത്തുന്നു. വെള്ളം താണ ശേഷം ഇവ കുറ്റിക്കാടുകളിലും പാടശഖരങ്ങളിലെ ബണ്ടുകളോട് ചേർന്നുമൊക്കെയാണ് വസിക്കുന്നത്. തരിശു കിടക്കുന്ന പാടശേഖരങ്ങളിൽ എലി, തവള തുടങ്ങിയവ ധാരാളമായി ഉള്ളതിനാൽ ഇരതേടി ദൂരെയെങ്ങും പേകേണ്ടി വരുന്നുമില്ല.
കിഴക്കൻ മേഖലയിലെ മലമണ്ണ് ഉപയോഗിച്ച് പാടശേഖരങ്ങളും മറ്റും നികത്തുന്നത് ഇപ്പോഴുമുണ്ട്. ഈ മണ്ണിനൊപ്പം മൂർഖനുൾപ്പെടയുള്ളവയുടെ കുഞ്ഞുങ്ങളും മുട്ടയും കുട്ടനാട്ടിലേക്കും അപ്പർ കുട്ടനാട്ടിലേക്കും എത്തുന്നു. 2018 ലെ പ്രളയത്തിനുശേഷം ആദ്യ മാസത്തിനുള്ളിൽ ഇരുപതോളം പേരാണ് തിരുവല്ലയിലെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിഷ ചികിത്സ തേടിയെത്തിയത്. മൂർഖൻ അണലി, ശംഖുവരയൻ,കരിവഴല. ചേനത്തണ്ടൻ തുടങ്ങിയ ഉഗ്ര വിഷമുള്ളവയുടെ കടിയേറ്റാണ് പലരും ചികിത്സ തേടിയത്. ചിലർക്ക് ഒരുമാസം വരെ ആശുപത്രിയിൽ കഴിയേണ്ടിവന്നു
ചികിത്സ തേടിയ പലർക്കും കടിയേറ്റിരുന്നില്ല
കഴിഞ്ഞ പ്രളയ കാലയളവിൽ വിഷ ചികിത്സ തേടി എത്തിയവരിൽ പലർക്കും പാമ്പു കടിയേറ്റുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടനാട്ടിൽ നിന്നുള്ളവരായിരുന്നു മിക്കവരും. പാമ്പിനെ കണ്ട ഭയം മൂലവും കാലിൽ എന്തെങ്കിലും കൊണ്ടതിന്റെ ആശങ്കയിലുമാണ് ചികിത്സ തേടി എത്തുന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം.പാമ്പിൻ വിഷത്തിനുള്ള പ്രതിരോധ മരുന്നായ പോളിവാലന്റ് ആന്റിവെനമാണ് ആശുപത്രികളിലുള്ളത്. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങിയ ഉഗ്ര വിഷമുള്ള പാമ്പുകളുടെ കടിയേൽക്കുന്നയാളുകൾക്കുള്ള പ്രതിരോധ മരുന്നാണ് പോളിവാലന്റ് ആന്റിവെനമെന്ന് ഡോക്ടർമാർ പറഞ്ഞു.