വിസ്ഫോടനങ്ങൾക്കൊടുവിൽ നാട്; ഇനി എത്ര നാൾ ബാക്കിയെന്ന ചോദ്യം ഇവർക്കു മുന്നിൽ...
കോന്നി ∙ ഓരോ സ്ഫോടനവും ഈ നാടിന്റെ നെഞ്ചിൽ ഭയത്തിന്റെ പ്രകമ്പനമാണ് ഉയർത്തുന്നത്. വിസ്ഫോടനങ്ങൾക്കൊടുവിൽ നാട്, ഇനി എത്ര നാൾ ബാക്കിയെന്ന ചോദ്യം ഇവർക്കു മുന്നിൽ. സുരക്ഷിതമായ കോട്ട പോലെ തലയയുർത്തി നിന്ന പാറമടകൾ തലകുമ്പിട്ട് മണ്ണിലേക്ക് പതിക്കുന്നു. കടുത്ത ഭാരവും പേറി ടോറസ് ലോറികൾ കുന്നുകയറി ഇറങ്ങുന്നു.
കോന്നി ∙ ഓരോ സ്ഫോടനവും ഈ നാടിന്റെ നെഞ്ചിൽ ഭയത്തിന്റെ പ്രകമ്പനമാണ് ഉയർത്തുന്നത്. വിസ്ഫോടനങ്ങൾക്കൊടുവിൽ നാട്, ഇനി എത്ര നാൾ ബാക്കിയെന്ന ചോദ്യം ഇവർക്കു മുന്നിൽ. സുരക്ഷിതമായ കോട്ട പോലെ തലയയുർത്തി നിന്ന പാറമടകൾ തലകുമ്പിട്ട് മണ്ണിലേക്ക് പതിക്കുന്നു. കടുത്ത ഭാരവും പേറി ടോറസ് ലോറികൾ കുന്നുകയറി ഇറങ്ങുന്നു.
കോന്നി ∙ ഓരോ സ്ഫോടനവും ഈ നാടിന്റെ നെഞ്ചിൽ ഭയത്തിന്റെ പ്രകമ്പനമാണ് ഉയർത്തുന്നത്. വിസ്ഫോടനങ്ങൾക്കൊടുവിൽ നാട്, ഇനി എത്ര നാൾ ബാക്കിയെന്ന ചോദ്യം ഇവർക്കു മുന്നിൽ. സുരക്ഷിതമായ കോട്ട പോലെ തലയയുർത്തി നിന്ന പാറമടകൾ തലകുമ്പിട്ട് മണ്ണിലേക്ക് പതിക്കുന്നു. കടുത്ത ഭാരവും പേറി ടോറസ് ലോറികൾ കുന്നുകയറി ഇറങ്ങുന്നു.
കോന്നി ∙ ഓരോ സ്ഫോടനവും ഈ നാടിന്റെ നെഞ്ചിൽ ഭയത്തിന്റെ പ്രകമ്പനമാണ് ഉയർത്തുന്നത്. വിസ്ഫോടനങ്ങൾക്കൊടുവിൽ നാട്, ഇനി എത്ര നാൾ ബാക്കിയെന്ന ചോദ്യം ഇവർക്കു മുന്നിൽ. സുരക്ഷിതമായ കോട്ട പോലെ തലയയുർത്തി നിന്ന പാറമടകൾ തലകുമ്പിട്ട് മണ്ണിലേക്ക് പതിക്കുന്നു. കടുത്ത ഭാരവും പേറി ടോറസ് ലോറികൾ കുന്നുകയറി ഇറങ്ങുന്നു. കോന്നി, കലഞ്ഞൂർ, കൂടൽ വില്ലേജുകളിലെ കാഴ്ച പരിസ്ഥിതി സ്നേഹികളെ ആശങ്കപ്പെടുത്തുന്നതാണ്.
നോക്കിനിൽക്കെ കുന്നുകൾ മായുന്നു, അവിടം ആഴമേറിയ വെള്ളക്കെട്ടുകളായി തീരുന്നു പ്രകൃതി മാറുന്നു, ആശങ്കയുടെ കനൽത്തീയൂതി വടക്കൻ കാറ്റ് വീശുന്നു. കാലാവസ്ഥ മാറിമറിയുന്നു. കോടാനുകോടികളുടെ സാമ്രാജ്യത്തിനു മുന്നിൽ കല്ലും കവണയുമായി സമരത്തിനിറങ്ങിയവർ കേസിൽ നിന്ന് തലയൂരാൻ നെട്ടോട്ടമോടുകയാണ്.
കോടതി വിധി, സമരങ്ങൾ
സമര സമിതികളുടെ നിരന്തര പ്രക്ഷോഭത്തിലും വ്യവഹാരത്തിലും അനധികൃത പാറമടകളിൽ പലതിനും താഴു വീണു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു നിർമാണ പ്രവർത്തനവും നടത്താൻ കഴിയാത്ത സ്ഥലങ്ങൾ ഇവിടെയുണ്ട്. നിരന്തര ഭീഷണി അതിജീവിച്ചാണ് ഇവിടെ വ്യവഹാരവുമായി നാട്ടുകാർ മുന്നോട്ടു പോകുന്നത്.
എങ്കിലും സമര മുന്നണിയിൽ നിന്ന് ചെറുപ്പക്കാരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകളും മുതിർന്ന പൗരന്മാരുമാണ് സമര ഭടന്മാർ. ചെറുപ്പക്കാർ സമരത്തിനിറങ്ങിയാൽ കേസുകൾ ഒന്നിനു പുറകെ ഒന്നായി വരും. ജോലിക്കോ പാസ്പോർട്ടിനോ പോലും അപേക്ഷിക്കാൻ കഴിയാത്ത വിധം ഭാവി ഇരുട്ടിലാവും. അങ്ങനെ ജീവിതം നഷ്ടപ്പെട്ട ചെറുപ്പക്കാരുണ്ടിവിടെ.
ഒരിക്കൽ നാട്ടുകാരുടെ പരാതിയിൽ ഒരു കരാറുകാരനെതിരെ പൊലീസ് കേസെടുത്തു. ആയുധങ്ങളുമായി നാട്ടുകാരെ ആക്രമിക്കാൻ എത്തിയതിന്റെ പേരിലായിരുന്നു കേസ്. നാട്ടുകാർ തടഞ്ഞുവച്ച കരാറുകാരനെ പുറത്തെത്തിച്ചത് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാണ്. ഇതേത്തുടർന്ന് സമരക്കാർ പ്രഥമ വിവര റിപ്പോർട്ടിൽ ഒപ്പിടാൻ കൂട്ടാക്കിയില്ല.
പുതിയ മടകൾ വരുന്നു
കൂടൽ വില്ലേജിൽ പുതുതായി 2 പാറമടകൾക്ക് നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ട്. സർവേ നമ്പർ 341/6ൽ ഉൾപ്പെടുന്ന 4.85 ഹെക്ടർ പ്രദേശത്തിനും സർവേ നമ്പർ 288/1ൽ ഉൾപ്പെടുന്ന 7.59 ഹെക്ടർ പ്രദേശത്തിനും. മറ്റൊരു ജില്ലയിലെ വമ്പൻ പദ്ധിക്കു േവണ്ടിയാണ് ഈ പ്രദേശത്ത് നിരാക്ഷേപ പത്രം നൽകിയിരിക്കുന്നത്.
ഇവിടെ നിന്ന് പാറപൊട്ടിച്ച് നിർമാണ സ്ഥലത്തെത്തിക്കുന്നതിന്റെ ചെലവു കൂടുതലായതിനാൽ പാറ വേണ്ടെന്നു കരാറുകാരൻ പറഞ്ഞതാണത്രെ. പകരം തമിഴ്നാട്ടിൽ നിന്ന് കപ്പൽ മാർഗം കുറഞ്ഞ ചെലവിൽ പാറ എത്തിക്കാമെന്ന് അവർ ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നിട്ടും ഇവിടത്തെ പാറപൊട്ടിക്കണമെന്ന വാശി ചിലർക്കുണ്ട്. കരാറുകാരൻ പറയുന്ന നിരക്കിൽ നിർമാണ സ്ഥലത്ത് പാറ എത്തിച്ചു നൽകാമെങ്കിൽ മാത്രം മതി കൂടലിലെ ഖനനമെന്നാണ് ഒടുവിൽ പറഞ്ഞിരിക്കുന്നത്.
ഇത്രയും ത്യാഗം സഹിച്ചൊരു ‘സാഹസം’ എന്തിനെന്നു ചോദിച്ചാൽ ഉത്തരമില്ല. വികസന പദ്ധതിക്കു വേണ്ടി പാറ പൊട്ടിച്ചു തുടങ്ങിയാൽ പിന്നെ തുടർപൊട്ടിക്കലിന് തടസ്സമുണ്ടാകില്ല. ഇഷ്ടമുള്ള സ്ഥലത്തേക്ക് യഥേഷ്ടം കല്ലുകൾ എത്തിക്കുന്നതിന് എതിർപ്പും വരില്ല എന്നതാണ് കണക്കുകൂട്ടലെന്ന് നാട്ടുകാര്‍ പറയുന്നു.
പാറമടകളുടെ ‘തലസ്ഥാനം’
കോന്നി, കോന്നി താഴം, കലഞ്ഞൂർ, കൂടൽ, പ്രമാടം, വി. കോട്ടയം, അരുവാപ്പുലം, ഐരവൺ വില്ലേജുകളിലായി പരന്നു കിടക്കുന്നത് 17 പാറമടകളും 12 ക്രഷർ യൂണിറ്റുകളും. ലൈസൻസോടെ പ്രവർത്തിക്കുന്നവയാണ് ഇവ. കലഞ്ഞുരിൽ പ്രവർത്തിക്കുന്നത് 7 പാറമടകളും 4 ക്രഷർ യൂണിറ്റുകളും. ഇതിൽ 2 എണ്ണം എം സാൻഡ് നിർമിക്കുന്ന യൂണിറ്റുകളാണ്.
കോന്നി പഞ്ചായത്തിൽ 7 പാറമടകളും 7 ക്രഷർ യൂണിറ്റുകളുമുണ്ട്. ഇതിൽ 4 എണ്ണം മണൽ പ്ലാന്റുകളാണ്. അരുവാപ്പുലം പഞ്ചായത്തിൽ ഒരു പാറമടയും പ്രമാടത്ത് 2 പാറമടകളുമുണ്ട്. പ്രമാടത്ത് ഒരു ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നു. ഒരു പക്ഷേ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാറമടകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാവാം.