പത്തനംതിട്ട ∙ അഞ്ചു മണ്ഡലങ്ങളും പിടിച്ചടക്കുമെന്ന് ജില്ലിയിലെ യുഡിഎഫും എൽഡിഎഫും ഉറപ്പിച്ചു പറയുമ്പോൾ, എല്ലായിടത്തും വിജയപ്രതീക്ഷയുണ്ടെന്ന് എൻഡിഎയും വ്യക്തമാക്കുന്നു. വോട്ടെടുപ്പിനു മുൻപും പിൻപുമുണ്ടായ സാഹചര്യങ്ങൾ കണക്കുകൂട്ടിയാണ് മുന്നണികളുടെ വിലയിരുത്തൽ. മൂന്നു മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവർ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിശ്വാസമുണ്ട് ; അഞ്ചും അനുകൂലം
വിക്ടർ ടി. തോമസ് (യുഡിഎഫ് ജില്ലാ ചെയർമാൻ)

ADVERTISEMENT

? ജില്ലയിൽ എത്ര സീറ്റ് പ്രതീക്ഷിക്കുന്നു

∙ അഞ്ച് സീറ്റും യുഡിഎഫ് തിരിച്ചു പിടിക്കും. ജില്ലയിലെ 5 മണ്ഡലത്തിനും യുഡിഎഫിന് അനുകുല സാഹചര്യങ്ങളാണ് വോട്ടെടുപ്പ് ദിവസം കണ്ടത്. പരമാവധി വോട്ടുകൾ കിട്ടിയതായുള്ള ആത്മവിശ്വാസം എല്ലാ ബൂത്തുകളിലെയും യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ട്. യുഡിഎഫിന്റെ തിരിച്ചുവരവ് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിച്ചു. അത് വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്.

?  5 മണ്ഡലങ്ങളിലെയും വിജയ പ്രതീക്ഷയ്ക്കുള്ള കാരണങ്ങൾ

∙ ഭരണ കക്ഷിയിൽ പെട്ട 5 എംഎൽഎമാർ ഉണ്ടായിട്ടും ജില്ലയ്ക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒരു പുതിയ പദ്ധതിയും കൊണ്ടുവരാൻ കഴിഞ്ഞില്ല. യുഡിഎഫ് കാലത്ത് നിർമാണം തുടങ്ങിയ ഏതാനും പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത് അല്ലാതെ കാര്യമായി ഒരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞില്ല. സർക്കാരിന്റെ പിടിപ്പുകേടാണ് 2018ലെ മഹാപ്രളയം. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു വിട്ട് ഉണ്ടായ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക്  കാതലായ സഹായം നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ADVERTISEMENT

മലയോര കർഷകർ വന്യമൃഗങ്ങളുടെ ശല്യം മൂലം കഷ്ടപ്പെടുന്നു. കുട്ടനാട് പാക്കേജ് ശരിയായി നടപ്പാക്കാഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ അപ്പർകുട്ടനാട്ടിലെ കർഷകരും അനുഭവിക്കുന്നു. പഠിച്ച് പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടം നേടിയവരെ പിന്തള്ളി നടത്തിയ പിൻവാതിൽ നിയമനം ചെറുപ്പക്കാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ അതിക്രമങ്ങൾ വിശ്വാസ സമൂഹം മറന്നിട്ടില്ല. ഇതെല്ലാം യുഡിഎഫിന് അനുകൂല ഘടകങ്ങളാണ്.

? ജില്ലയുടെ പോളിങ് ശതമാനം  കുറഞ്ഞത് എങ്ങനെ ബാധിക്കും.

∙യുഡിഎഫിന് ആശങ്കയില്ല. എൽഡിഎഫ്, ബിജെപി കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത്.  പോളിങ് കൂടിയാൽ എൽഡിഎഫിന് അനുകൂലം എന്നതാണ് കഴിഞ്ഞ കാല അനുഭവം.

? ഐശ്വര്യ കേരളം മുദ്രാവാക്യം ഹിറ്റായോ

ADVERTISEMENT

∙ യുഡിഎഫിന്റെ പ്രകടന പത്രിക ജനങ്ങളെ ഏറെ സ്വാധീനിച്ചു. പ്രതിമാസം 6000 രൂപ പെൻഷൻ ലഭിക്കുന്ന ന്യായ് പദ്ധതി പ്രചാരണത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. കൂടാതെ രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി എന്നിവരുടെ റോഡ്‌ ഷോകൾ, സർക്കാരിന്റെ തട്ടിപ്പുകൾ ഓരോന്നായി പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നതും യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കി.

വികസനം വോട്ടാകും ; വിജയം ഉറപ്പാണ്
അലക്സ് കണ്ണമല (എൽഡിഎഫ് ജില്ലാ കൺവീനർ)

? എത്ര സീറ്റ് പ്രതീക്ഷിക്കുന്നു

∙ ജില്ലയിലെ എല്ലാ സീറ്റും നിലനിർത്തും. മറിച്ചു ചിന്തിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. വോട്ടെടുപ്പിലും അതാണ് കണ്ടത്. എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന് ഉറപ്പായപ്പോൾ എന്തിനു മാറി നിൽക്കണം എന്നാണ് ജനങ്ങൾ ചിന്തിച്ചത്.

?  ഇത്തവണ ചില സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കും എന്നാണല്ലോ സംസാരം. അപ്പോൾ എങ്ങനെയാണ് എല്ലാ സീറ്റിലും വിജയം പ്രതീക്ഷിക്കുന്നത്.

∙ അത് യുഡിഎഫിന്റെ  സ്വപ്നം മാത്രമാണ്. അതിന്  ആയുസ്സില്ല. അതുപോലെയാണ്  ജില്ലയിൽ യുഡിഎഫ് സീറ്റു നേടുമെന്ന അവകാശവാദവും. സർക്കാരിന്റേത് ഒന്നും പാഴായ വാഗ്ദാനമല്ല. ഇച്ഛാശക്തിയോടെ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ‍ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കോന്നി മെഡിക്കൽ കോളജ്, തിരുവല്ല ബൈപാസ്, പുനലൂർ- പൊൻകുന്നം റോഡ് തുടങ്ങി എല്ലാ മേജർ പദ്ധതികളും എൽഡിഎഫിന്റെ നേട്ടമാണ്.

അപവാദ പ്രചാരണത്തിലൂടെ സർക്കാരിനെ താഴ്ത്തി കെട്ടാൻ‌ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളും ജനങ്ങൾ തിരിച്ചറിഞ്ഞു. യുഡിഎഫിനും ബിജെപിക്കും വർഗീയ അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. അവസാന നിമിഷവും ശബരിമലയുടെ പേരിൽ വോട്ട് പിടിക്കാനാണ് നോക്കിയത്. അതിനാൽ യുഡിഎഫുകാർ പോലും  എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു.

? പോളിങ് ശതമാനം കുറഞ്ഞത് എങ്ങനെ ബാധിക്കും

∙ യുഡിഎഫ്, ബിജെപി മേഖലകളിലാണ് വോട്ട് കുറഞ്ഞത്. എൽഡിഎഫിന് ആശങ്കപ്പെടേണ്ട കാര്യമില്ല.

? കിറ്റ് ഹിറ്റായോ

∙ പ്രളയകാലത്തും കോവിഡ് മഹാമാരിയിലും എന്നുവേണ്ട എല്ലാ പ്രതിസന്ധിയിലും ജനങ്ങളെ കരുതലോടെ ഒപ്പം ചേർത്തുനിർത്തിയ സർക്കാരാണിത്. അതിൽ ഒന്നു മാത്രമാണ് റേഷൻ കടകൾ വഴി വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റ്. എല്ലാ കാർഡുകാർക്കും കിറ്റ് കിട്ടി. അവർ എൽഡിഎഫിനെ മറക്കില്ല.

? എൽഡിഎഫിന്റെ വികസന മുദ്രാവാക്യം സ്വീകരിച്ചോ

∙ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായത് എൽഡിഎഫിന്റെ വികസനമാണ്. അതിനാൽ പ്രതിപക്ഷത്തിന്റെ തെറ്റായപ്രചാരണങ്ങളെ ജനം മുഖവിലയ്ക്ക് എടുത്തില്ല. എൽഡിഎഫ് മികച്ച സംഘടനാ പ്രവർത്തനമാണ്  നടത്തിയത്. വികസനം ചർച്ച ചെയ്യാതെ അനാവശ്യ വിവാദങ്ങൾ മാത്രം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. 

‌കേന്ദ്രത്തിന്റെ കരുതൽ ; വിശ്വാസം വോട്ടാകും
കെ.പത്മകുമാർ (എൻഡിഎ ജില്ലാ കൺവീനറും റാന്നിയിലെ സ്ഥാനാർഥിയും)

? ജില്ലയിൽ ബിജെപി അക്കൗണ്ട് തുറക്കുമോ 

∙ തീർച്ചയായും. അക്കൗണ്ട് തുറക്കും എന്നു മാത്രമല്ല 5 സീറ്റിലും വിജയ പ്രതീക്ഷയും ഉണ്ട്. എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമായിരുന്നു. യുഡിഎഫും എൽഡിഎഫും ഒരു പോലെ ഭയപ്പെട്ടത് എൻഡിഎയെ മാത്രമാണ്.

? വിജയ പ്രതീക്ഷയ്ക്കു കാരണം

∙ നരേന്ദ്രമോദിയുടെ വികസനം നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനം ഉണ്ടായി. പ്രളയം എൽഡിഎഫ് സർക്കാരിന്റെ സൃഷ്ടിയായിരുന്നു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ജനങ്ങളെ കാര്യമായി സഹായിച്ചില്ല. റാന്നി, ആറന്മുള, പന്തളം, തിരുവല്ല മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.  പ്രളയത്തിൽ ദുരിതം അനുഭവിച്ച കച്ചവടക്കാരെ സർക്കാർ തഴഞ്ഞു.

? പോളിങ് ശതമാനം കുറഞ്ഞത് എങ്ങനെ ബാധിക്കും

∙ പോളിങ് കുറഞ്ഞു എന്നു കൃത്യമായി പറയാൻ കഴിയില്ല. 80 വയസ്സ് കഴിഞ്ഞവർ രോഗികൾ, വൈകല്യം ഉള്ളവർ തുടങ്ങിയവർക്ക് ആദ്യമായി തപാൽ വോട്ട് സൗകര്യം ലഭിച്ചു. അത് കണക്കിൽ വന്നിട്ടില്ല. അതു കൂടി ചേർക്കുമ്പോൾ ശതമാനം ഉയരും. എൻഡിഎക്ക് ദോഷം ഉണ്ടാകില്ല.  ബിജെപി വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. പരമ്പരാഗത വോട്ടുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാ ബൂത്തുകളിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ബിജെപി നേടും. 

? പ്രധാന മന്ത്രിയുടെ കോന്നി സന്ദർശനം നേട്ടം ഉണ്ടാക്കുമോ

∙ ജില്ലയിലെ 5 മണ്ഡലങ്ങളിലും അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വന്നതിനു ശേഷം വോട്ടർമാരിലും എൻഡിഎയ്ക്ക് അനുകൂലമായ പുത്തൻ ഉണർവ് ഉണ്ടായി. ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്.

? ശബരിമല വിഷയം ഗുണം ചെയ്തോ

∙ വോട്ടെടുപ്പ് ദിവസം കേരളം പ്രധാനമായും ചർച്ച ചെയ്തത് ശബരിമല വിഷയമാണ്. ആചാര ലംഘനത്തിനായി സർക്കാർ നടത്തിയ അതിക്രമങ്ങൾ വിശ്വാസികൾക്ക് ചർച്ച ചെയ്യാൻ വീണ്ടും അവസരം ലഭിച്ചു.  വിശ്വാസികളുടെ വികാരം എൻഡിഎക്ക് അനുകൂലമായിരുന്നു. അത് എല്ലാ സ്ഥലങ്ങളിലും പ്രകടമായി കാണാൻ കഴിഞ്ഞു.