പഴകുളം ∙ ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന കുട്ടിക്കൂട്ടത്തിന്റെ ‘ കുറിപ്പിലെ ’ ആവശ്യം ഉറപ്പാക്കി അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എം.ജി.കണ്ണൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നെല്ലിവിളയിൽ ജംക്‌ഷനു സമീപം നടന്ന കുടുംബയോഗത്തിനിടെയാണ് കുട്ടികളുടെ സംഘം ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന ആവശ്യം കണ്ണനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴകുളം ∙ ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന കുട്ടിക്കൂട്ടത്തിന്റെ ‘ കുറിപ്പിലെ ’ ആവശ്യം ഉറപ്പാക്കി അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എം.ജി.കണ്ണൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നെല്ലിവിളയിൽ ജംക്‌ഷനു സമീപം നടന്ന കുടുംബയോഗത്തിനിടെയാണ് കുട്ടികളുടെ സംഘം ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന ആവശ്യം കണ്ണനു മുന്നിൽ അവതരിപ്പിച്ചത്.

ഈ ആവശ്യമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 2–ാം ദിവസം സാധിച്ചുകൊടുത്താണ് കണ്ണൻ വാക്കുപാലിച്ചത്. ഇവിടെയുള്ള 10 വയസ്സിൽ താഴെയുള്ള 8 കുട്ടികളാണ് കുടുംബയോഗത്തിനിടെ വെള്ളക്കടലാസിൽ കുറിപ്പെഴുതി കണ്ണനു നൽകിയത്. ഈ കുറിപ്പ് കോൺഗ്രസ് മണ്ഡ‍ലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിലിനു കൈമാറി. കോവിഡ് കാലമായതിനാൽ സ്കൂളിൽ പോകാനോ കളിക്കാനോ കഴിയുന്നില്ല. ഇവിടെയാണെങ്കിൽ കളിക്കളവുമില്ല, ക്രിക്കറ്റ് കളിക്കണമെങ്കിൽ ബാറ്റും ബോളുമില്ല.

ADVERTISEMENT

ഇതിനാൽ ക്രിക്കറ്റ് കളിക്കാൻ വേണ്ടിയുള്ള സഹായമെങ്കിലും ‍ഞങ്ങൾക്ക് ചെയ്തു തരണമെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് കഴിയട്ടെ പരിഹാരമുണ്ടാക്കാമെന്ന് കണ്ണൻ അപ്പോൾ മറുപടി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനുള്ള കിറ്റുമായി കണ്ണനും കമറുദ്ദീനും കുട്ടികളെ കാണാൻ എത്തിയപ്പോൾ അവർക്ക് എന്തെന്നില്ലാത്ത സന്തോഷം. വാഗ്ദാനം പാലിച്ച കണ്ണന് നന്ദി പറഞ്ഞ് അവർ കിറ്റ് ഏറ്റുവാങ്ങി.