സീതത്തോട് ∙ വിവാഹ തീയതി നിശ്ചയിച്ച് ഉറപ്പിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. നിശ്ചയം കഴിഞ്ഞപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചുള്ള അറിയിപ്പ് വരുന്നത്. പിന്നെ വൈകിയില്ല, നിശ്ചയദിനത്തിൽ തന്നെ കുമ്പനാട് സ്വദേശി ജോയൽ സീതത്തോട് സ്വദേശി ഡെല്ലയുടെ കഴുത്തിൽ താലിചാർത്തി. വിവാഹം അപ്രതീക്ഷിതമായിരുന്നെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് ∙ വിവാഹ തീയതി നിശ്ചയിച്ച് ഉറപ്പിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. നിശ്ചയം കഴിഞ്ഞപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചുള്ള അറിയിപ്പ് വരുന്നത്. പിന്നെ വൈകിയില്ല, നിശ്ചയദിനത്തിൽ തന്നെ കുമ്പനാട് സ്വദേശി ജോയൽ സീതത്തോട് സ്വദേശി ഡെല്ലയുടെ കഴുത്തിൽ താലിചാർത്തി. വിവാഹം അപ്രതീക്ഷിതമായിരുന്നെങ്കിലും ചടങ്ങുകളെല്ലാം മംഗളമായി നടന്നതിന്റെ സന്തോഷത്തിലാണ് വധൂവരന്മാർ.

ഇന്നലെ രാവിലെയായിരുന്നു ജോയലിന്റെയും ഡെല്ലയുടെയും വിവാഹ നിശ്ചയം. നാളെ വിവാഹം നടത്താനാണ് നിശ്ചയിച്ചത്. നിശ്ചയ ചടങ്ങുകൾ കഴിഞ്ഞതിനു പിന്നാലെ കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച വാർത്തയെത്തി. നാളെ മുതൽ ലോക്ഡൗൺ ആയതിനാൽ ഇന്നലെ തന്നെ വിവാഹം നടത്താമെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. 

ADVERTISEMENT

പിന്നെ കാര്യങ്ങൾ വേഗത്തിൽ നീങ്ങി. ഇന്നലെ വൈകുന്നേരം 5.50ന് കുമ്പനാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിവാഹവേദി ഒരുങ്ങി. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് കാർമികനായി. കുമ്പനാട് കല്ലേത്ത് ജേക്കബ് ഏബ്രഹാം – സിസിലി ജേക്കബ് ദമ്പതികളുടെ മകനാണ് വരൻ ജോയൽ ഏബ്രഹാം. സീതത്തോട് കാരംവേലിമണ്ണിൽ ദാനിയേൽ വർഗീസ്–ജോളി ദമ്പതികളുടെ മകളാണ് വധു ഡെല്ലാ കെ.ദാനിയേൽ. ഇന്നലെ രാവിലെ 11നു സീതത്തോട് കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലായിരുന്നു വിവാഹ നിശ്ചയം. നിശ്ചയത്തെ തുടർന്നുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപനം. ഇതോടെ ബന്ധുക്കൾ ആശയക്കുഴപ്പത്തിലായി. 

കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മുൻപ് 2 തവണ കല്യാണം മാറ്റിവച്ചിരുന്നു. പെട്ടെന്ന് എല്ലാവരും കൂടി ആലോചിച്ച് വൈകിട്ടു തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രാവിലെ നിശ്ചയത്തിനു ഭക്ഷണം തയാറാക്കിയ സീതത്തോട് മാളിയേക്കൽ കേറ്ററിങ് സർവീസാണ് വിവാഹത്തിനും ഭക്ഷണം ഒരുക്കിയത്. കാനഡയിലാണ് വരൻ ജോയൽ. സോഫ്റ്റ്‍വെയർ എൻജിനീയറാണ് ഡെല്ല. വിവാഹത്തിനുള്ള മറ്റ് ഒരുക്കങ്ങൾ പൂർത്തിയായിരുന്നതിനാൽ തടസ്സങ്ങൾ ഒന്നും ഇല്ലാതെ വിവാഹം മംഗളമായി ആശീർവദിക്കാൻ കാർമികർക്കുമായി.

ADVERTISEMENT