ഇന്ന് സൈക്കിൾ ദിനം; ഇടതു കൈ ഇല്ലെങ്കിലും സുരേന്ദ്രന് വലംകൈയായി എന്നും സൈക്കിൾ
അടൂർ ∙ വിധി ഇടതുകൈ പകുതി മുറിച്ചു മാറ്റിയെങ്കിലും സുരേന്ദ്രന്റെ മറുകൈ സൈക്കിളിനെ കൈവിട്ടില്ല. 58 വർഷമായി ഒരു കൈ ഉപയോഗിച്ചാണ് അടൂർ വെള്ളക്കുളങ്ങര ചരുവിള വടക്കേതിൽ സി.ജെ.സുരേന്ദ്രന്റെ സൈക്കിൾ യാത്ര. തടിക്കച്ചവടത്തിന്റെ ഇടനിലക്കാരനാണ് സുരേന്ദ്രൻ. ദൂരെ സ്ഥലങ്ങളിലെത്തി കച്ചവടം ഉറപ്പിക്കാനും മറ്റും 67–ാം

അടൂർ ∙ വിധി ഇടതുകൈ പകുതി മുറിച്ചു മാറ്റിയെങ്കിലും സുരേന്ദ്രന്റെ മറുകൈ സൈക്കിളിനെ കൈവിട്ടില്ല. 58 വർഷമായി ഒരു കൈ ഉപയോഗിച്ചാണ് അടൂർ വെള്ളക്കുളങ്ങര ചരുവിള വടക്കേതിൽ സി.ജെ.സുരേന്ദ്രന്റെ സൈക്കിൾ യാത്ര. തടിക്കച്ചവടത്തിന്റെ ഇടനിലക്കാരനാണ് സുരേന്ദ്രൻ. ദൂരെ സ്ഥലങ്ങളിലെത്തി കച്ചവടം ഉറപ്പിക്കാനും മറ്റും 67–ാം വയസ്സിലും സൈക്കിൾ ചവിട്ടിയാണ് പോകുന്നത്.മൂന്നാം വയസ്സിൽ വീടിനു സമീപത്തുള്ള പുരയിടത്തിൽ വീണുണ്ടായ പരുക്കാണ് സുരേന്ദ്രന്റെ കൈ നഷ്ടപ്പെടുത്തിയത്. ഇതിന്റെ ചികിത്സയ്ക്കിടെ അണുബാധയുണ്ടായി. തുടർന്ന് ഇടതു കൈമുട്ടു മുതൽ മുറിച്ചു മാറ്റുകയായിരുന്നു.
ഒരു കൈ ഇല്ലെങ്കിലും സുരേന്ദ്രൻ നിരാശനായില്ല. 9–ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കൈകൊണ്ട് സൈക്കിൾ ഓടിക്കാൻ പരിശീലിച്ചു. കൂട്ടുകാരന്റെ പിതാവിന്റെ കടയിൽനിന്ന് വാടകയ്ക്ക് സൈക്കിൾ എടുത്തായിരുന്നു പരിശീലനം. എസ്എസ്എൽസി പഠനം കഴിഞ്ഞ് തുടങ്ങിയ മുറുക്കാൻ കടയിലേക്ക് സാധനം വാങ്ങാൻ പറക്കോട് ചന്തയിൽ പോകുന്നതിനു വേണ്ടിയാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്.
പിന്നീട് ആ സൈക്കിളിലായിരുന്നു യാത്ര മുഴുവൻ. പന്തളത്തു വരെയാണ് സൈക്കിളിൽ കൂടുതൽ ദൂരം യാത്ര ചെയ്തത്. പിന്നീട് തടി കച്ചവടത്തിന്റെ ഇടനിലക്കാരനായി മാറിയതോടെ തടികൾ നോക്കാൻ വേണ്ടി പള്ളിക്കൽ, മണ്ണടി, തെങ്ങമം തുടങ്ങിയ സ്ഥലങ്ങളിൽ വരെ സൈക്കിൾ ചവിട്ടി പോകും. ആ സവാരി ഇന്നും തുടരുകയാണ് 6 വർഷം മുൻപ് വാങ്ങിയ സൈക്കിളിനൊപ്പം.