ബജറ്റ് പ്രഖ്യാപനത്തിൽ പമ്പാതീരത്തിന് പ്രതീക്ഷ, വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും...
റാന്നി ∙ നദികളിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും മാലിന്യവും നീക്കം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം പമ്പാനദിക്കും തീരവാസികൾക്കും നേട്ടമാകും. ആറിന്റെ ആഴം വർധിക്കുന്നതു മൂലം വെള്ളപ്പൊക്കം നിയന്ത്രിക്കാനാകുമെന്നതാണ് നേട്ടം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ വൻതോതിൽ ചെളിയും മണലും പമ്പാനദിയിലൂടെ

റാന്നി ∙ നദികളിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും മാലിന്യവും നീക്കം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം പമ്പാനദിക്കും തീരവാസികൾക്കും നേട്ടമാകും. ആറിന്റെ ആഴം വർധിക്കുന്നതു മൂലം വെള്ളപ്പൊക്കം നിയന്ത്രിക്കാനാകുമെന്നതാണ് നേട്ടം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ വൻതോതിൽ ചെളിയും മണലും പമ്പാനദിയിലൂടെ ഒഴുകിയെത്തിയിരുന്നു.
മൂന്നും നാലും ദിവസം ആറ്റിലും തീരങ്ങളിലും വെള്ളം കെട്ടിക്കിടന്നപ്പോൾ ചെളിയും മണലുമെല്ലാം ആറിന്റെ അടിത്തട്ടിലും വെള്ളപ്പൊക്ക ബാധിത മേഖലകളിലും അടിഞ്ഞിരുന്നു.ജനകീയ പങ്കാളിത്തത്തിനു പുറമേ റാന്നി, അങ്ങാടി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളും പണം ചെലവഴിച്ചാണ് നിരത്തുകളിലെയും കുളിക്കടവുകളിലെയും ചെളി നീക്കിയത്. പമ്പാനദിയിൽ അടിഞ്ഞ ചെളിയും മണലും നീക്കുന്നതിന് ജലവിഭവ വകുപ്പ് കരാർ നൽകിയിരുന്നു. വൻകിട ജലസേചന വിഭാഗത്തിന്റെ ചുമതലയിലാണ് പണി നടത്തിയത്.
കുറെ മണലും ചെളിയും ആറിന്റെ തീരത്തേക്ക് മണ്ണുമാന്തി ഉപയോഗിച്ച് വാരിവച്ചിരുന്നു. ജലനിരപ്പ് ഉയർന്ന് തീരത്തേക്ക് വീണ്ടും വെള്ളം കയറിയപ്പോൾ അവയെല്ലാം തിരികെ ആറ്റിലെത്തി. വൻതോതിൽ ചെളിയും മണലും ആറിന്റെ അടിത്തട്ടിൽ ഇപ്പോഴും അടിഞ്ഞു കിടപ്പുണ്ട്. ഇതുമൂലം മഴ പെയ്താൽ വേഗം ആറ്റിൽ ജലനിരപ്പ് ഉയരുകയാണ്. പേട്ട, ഇട്ടിയപ്പാറ, പെരുമ്പുഴ എന്നീ ടൗണുകൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബജറ്റ് പ്രഖ്യാപനം സാധ്യമായാൽ ഇതൊഴിവാക്കാം.