വിവാഹ യാത്ര, വിനോദ സഞ്ചാരം, പഠന യാത്രകൾ..ഇവയൊന്നുമില്ല; തകർന്നടിഞ്ഞ് ടൂറിസ്റ്റ് ബസ് വ്യവസായം
റാന്നി ∙ ലോക്ഡൗണിൽ ടൂറിസ്റ്റ് ബസ് വ്യവസായം അപ്പാടെ തകർന്നു. ബസുകൾ വിൽപന നടത്താൻ തയാറായാലും ആർക്കും വേണ്ടെന്ന് ഉടമകൾ. സ്വകാര്യ ബസ് സർവീസുകൾ എന്ന പോലെ ടൂറിസ്റ്റ് ബസുകളും ടൗണുകളിലും ഗ്രാമീണ മേഖലകളിലും സജീവമായിരുന്നു. പ്രവാസി ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവരിൽ പലരും ടൂറിസ്റ്റ്, സ്വകാര്യ ബസ് സർവീസുകൾ

റാന്നി ∙ ലോക്ഡൗണിൽ ടൂറിസ്റ്റ് ബസ് വ്യവസായം അപ്പാടെ തകർന്നു. ബസുകൾ വിൽപന നടത്താൻ തയാറായാലും ആർക്കും വേണ്ടെന്ന് ഉടമകൾ. സ്വകാര്യ ബസ് സർവീസുകൾ എന്ന പോലെ ടൂറിസ്റ്റ് ബസുകളും ടൗണുകളിലും ഗ്രാമീണ മേഖലകളിലും സജീവമായിരുന്നു. പ്രവാസി ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവരിൽ പലരും ടൂറിസ്റ്റ്, സ്വകാര്യ ബസ് സർവീസുകൾ നടത്തിയാണ് ഉപജീവനം കഴിഞ്ഞിരുന്നത്.
വിവാഹത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്താനും ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു ടൂറിസ്റ്റ് ബസുകൾ. വിവാഹം ഉറപ്പിക്കും മുൻപു തന്നെ നിശ്ചയിക്കുന്ന തീയതിയിൽ ബസുകൾ കിട്ടുമെന്ന് ഉറപ്പാക്കാൻ വധു, വരന്മാരുടെ ബന്ധുക്കൾ ശ്രമിച്ചിരുന്നു. നാട്ടിലുള്ള ഒരു ബസ് മുൻകൂർ ബുക്ക് ചെയ്ത ശേഷം ബാക്കി ബസുകൾ ഉറപ്പാക്കേണ്ട ചുമതല ഉടമയെ ഏൽപ്പിക്കുകയായിരുന്നു അവരിൽ അധികവും.
വിവാഹത്തിന് ഒരു ഓട്ടം ലഭിച്ചാൽ ഉടമയ്ക്കു പുറമേ ഡ്രൈവർ, ക്ലീനർ എന്നിവരുടെ കുടുംബങ്ങൾക്കും വരുമാനം ലഭിച്ചിരുന്നു. സർക്കാരിന് നികുതിയും ലഭിച്ചിരുന്നു. ലോക്ഡൗണിന്റെ ആരംഭത്തിൽ തന്നെ ഇവരുടെ വരുമാന മാർഗങ്ങൾ അടഞ്ഞു. വിവാഹങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചതോടെ ടൂറിസ്റ്റ് ബസുകളെ ആരും ആശ്രയിക്കാതായി.
സ്വന്തവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വകാര്യ വാഹനങ്ങളിലാണ് ഭൂരിപക്ഷം പേരും വിവാഹങ്ങളിൽ പങ്കെടുക്കാൻ പോകുന്നത്. മധ്യവേനലവധിക്ക് വിദ്യാലയങ്ങൾ അടക്കും മുൻപ് സ്കൂൾ, കോളജ് വിദ്യാർഥികൾ പഠന യാത്രകൾ നടത്തിയിരുന്നു. ഒന്നു മുതൽ 5 ദിവസം വരെയാണ് പലരും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നത്. കഴിഞ്ഞ 2 സീസണായി ഇതുവഴിയുള്ള വരുമാനവും ജീവനക്കാർക്കും ഉടമകൾക്കും ലഭിക്കുന്നില്ല.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ഷെഡുകളിലും പുരയിടങ്ങളിലും കയറ്റിയിട്ടിരിക്കുകയാണ് ബസുകൾ. വിലക്ക് ലംഘിച്ച് അവ നിരത്തിലിറക്കിയാൽ പിഴ അടയ്ക്കേണ്ടിവരും. ഇതുമൂലം ഓടിച്ചു നോക്കാനും കഴിയുന്നില്ല. ബാറ്ററി, ചക്രം എന്നിവയ്ക്കെല്ലാം തകരാർ നേരിടുകയാണ്. ഓടാതെ കിടന്ന് മഴയും വെയിലുമേറ്റുള്ള നാശം ഇതിനു പുറമേയാണ്. കോവിഡിൽ നിന്ന് മുക്തി ലഭിക്കാതെ പഴയ നിലയിലേക്ക് വ്യവസായം എത്തിക്കാനാകില്ല.