റാന്നി ∙ പ്ലാറ്റിനം ജൂബിലിക്ക് 2 വർഷം മാത്രം ബാക്കി നിൽക്കുമ്പോഴും അങ്ങാടി ഗവ. ആയുർവേദ ഡിസ്പെൻസറി താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്തിയിട്ടില്ല. കെട്ടിടം നിർമിക്കാത്തതാണ് ഉയർച്ചയ്ക്കു തടസ്സം. റാന്നി താലൂക്കിലെ ആദ്യ ആയുർവേദ ഡിസ്പെൻസറിയാണിത്. 1948ൽ ആണ് തുടക്കം. വർഷങ്ങളോളം വാടകക്കെട്ടിടത്തിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ പ്ലാറ്റിനം ജൂബിലിക്ക് 2 വർഷം മാത്രം ബാക്കി നിൽക്കുമ്പോഴും അങ്ങാടി ഗവ. ആയുർവേദ ഡിസ്പെൻസറി താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്തിയിട്ടില്ല. കെട്ടിടം നിർമിക്കാത്തതാണ് ഉയർച്ചയ്ക്കു തടസ്സം. റാന്നി താലൂക്കിലെ ആദ്യ ആയുർവേദ ഡിസ്പെൻസറിയാണിത്. 1948ൽ ആണ് തുടക്കം. വർഷങ്ങളോളം വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം.

സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു കെട്ടിട നിർമാണത്തിനു തടസ്സം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെട്ടിമുക്ക് ജംക്‌ഷന് സമീപം 50 സെന്റ് പിന്നീട് വിലയ്ക്കെടുത്തു നൽകി. എ.സി.ജോസ് ഇടുക്കി എംപിയായിരുന്നപ്പോൾ എംപി ഫണ്ട് ചെലവഴിച്ചു കെട്ടിടം പണിതാണ് ഡിസ്പെൻസറി മാറ്റി സ്ഥാപിച്ചത്. ചില ഏച്ചുകെട്ടുകൾ നടത്തിയതൊഴിച്ചാൽ പിന്നീട് കെട്ടിടം പണിതിട്ടില്ല.

ADVERTISEMENT

സ്ഥല പരിമിതി

ഇടുങ്ങിയ 7 മുറികളിലാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം. പരിശോധനാ മുറി, ഓഫിസ്, സ്റ്റോറുകൾ, ഫാർമസി, രോഗികളുടെ വിശ്രമ മുറി, ശുചിമുറികൾ എന്നിവയെല്ലാം ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് 8 ലക്ഷം രൂപ ചെലവഴിച്ച് യോഗ ഹാളും പണിതിട്ടുണ്ട്.

ADVERTISEMENT

ഫണ്ട് പാഴായി

2004 മുതൽ പുതിയ കെട്ടിടം പണിയാൻ ശ്രമം നടക്കുന്നുണ്ട്. 34 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം സമർപ്പിച്ചത്. അതിന് അനുമതി ലഭിച്ചില്ല. 2007ൽ എസ്റ്റിമേറ്റ് പുതുക്കി നൽകി. 2017 സെപ്റ്റംബർ 27ന് 2 കോടി രൂപ ആയുർവേദ വകുപ്പ് അനുവദിച്ചിരുന്നു. അങ്ങാടി പഞ്ചായത്ത് എൽഎസ്ജിഡി വിഭാഗത്തെയാണ് രൂപരേഖ തയാറാക്കാൻ ചുമതലപ്പെടുത്തിയത്. 2018 ഫെബ്രുവരിയിൽ അവർ നിസഹായത പ്രകടമാക്കി. തുടർന്ന് മാർച്ച് അവസാനം പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിന്റെ ചുമതലയിൽ രൂപരേഖ തയാറാക്കി സമർപ്പിച്ചെങ്കിലും ഫണ്ട് പാഴായി.

ADVERTISEMENT

സാങ്കേതിക പിഴവ്

ഇടക്കാലത്ത് കെട്ടിടം പണിയാൻ ആന്റോ ആന്റണി എംപി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമിതി കേന്ദ്രത്തെയാണ് നിർമാണം ഏൽപിച്ചത്. അവർ രൂപരേഖ തയാറാക്കി പണി കരാർ ചെയ്തിരുന്നു. എന്നാൽ, ഇതിൽ മുന്നിലെ കതക് ഉൾപ്പെടുത്തിയിരുന്നില്ല. ബന്ധപ്പെട്ടവർക്കു നേരിട്ട പിഴവു മൂലം ആ ഫണ്ടും നഷ്ടപ്പെട്ടു.

കിഫ്ബിയിൽ പ്രതീക്ഷ

7 കോടി രൂപ ചെലവഴിച്ച് 4 നിലകളിൽ കെട്ടിടം പണിയുന്നതിന് കിഫ്ബിയിൽ രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. അതിന് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. ഫണ്ട് അനുവദിച്ചാൽ മാത്രമേ നിർമാണം നടക്കൂ. സംസ്ഥാന ബജറ്റിൽ 100 രൂപ ടോക്കൺ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മറ്റേതെങ്കിലും പദ്ധതിയിലും നിർമാണത്തിന് ഫണ്ട് അനുവദിക്കാം.