കൂട്ടമായി ഓരിയിടുന്നു; കാട്ടുപന്നികൾക്കും മയിലുകൾക്കും കുരങ്ങന്മാർക്കും പിന്നാലെ കുറുനരികൾ കാടിറങ്ങി....
ഓതറ ∙ കുറുനരിശല്യം ഗ്രാമപ്രദേശത്തെ ജീവിതത്തിന് ഭീഷണിയാകുന്നു. ഒരു മാസമായി മതിയംചിറ, ഗാനം ജംക്‌ഷൻ എന്നിവിടങ്ങളിൽ ശല്യമേറി. സന്ധ്യ കഴിയുമ്പോൾ പല സ്ഥലത്തു നിന്നു കൂട്ടമായി ഇവ ഓരിയിടുന്നു. രാത്രിയിൽ നാലും അഞ്ചും അടങ്ങുന്ന കൂട്ടമായാണ് വീടുകളുടെ സമീപമെത്തുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് മുൻ വൈസ്

ഓതറ ∙ കുറുനരിശല്യം ഗ്രാമപ്രദേശത്തെ ജീവിതത്തിന് ഭീഷണിയാകുന്നു. ഒരു മാസമായി മതിയംചിറ, ഗാനം ജംക്‌ഷൻ എന്നിവിടങ്ങളിൽ ശല്യമേറി.സന്ധ്യ കഴിയുമ്പോൾ പല സ്ഥലത്തു നിന്നു കൂട്ടമായി ഇവ ഓരിയിടുന്നു. രാത്രിയിൽ നാലും അഞ്ചും അടങ്ങുന്ന കൂട്ടമായാണ് വീടുകളുടെ സമീപമെത്തുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെറിയാൻ തോമസിന്റെ വീടിനു സമീപം 5 കുറുനരികൾ വന്നതിന്റെ ദൃശ്യം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു.
വീട്ടുകാർ ബഹളം വച്ചപ്പോൾ ഓടിമറഞ്ഞു. കാട്ടുപന്നികൾക്കും മയിലുകൾക്കും കുരങ്ങന്മാർക്കും പിന്നാലെ കുറുനരികൾ കാടിറങ്ങി നാടു വിറപ്പിക്കുന്നത് ഭയത്തോടെയാണ് നാട്ടുകാർ കാണുന്നത്. കാട്ടുപന്നികളെപ്പോലെ കൃഷിക്കും മറ്റും നാശം വരുത്തുന്നില്ലെങ്കിലും കുറുനരികൾ വളർത്തു മൃഗങ്ങൾക്കു ഭീഷണിയാണ്. ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും ഇനി ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.