തിരുവല്ല സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പൂരമൊരുക്കാൻ കെസിഎ
പത്തനംതിട്ട∙ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം പൂർണമായും ഉപയോഗപ്പെടുത്തി കായികസമുച്ചയം നിർമിക്കുന്നതിനു പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൻ കോർട്ട്, പ്രഭാത സവാരിക്കാർക്കായി നടപ്പാത, പാർക്കിങ് ഗ്രൗണ്ട് എന്നിവ

പത്തനംതിട്ട∙ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം പൂർണമായും ഉപയോഗപ്പെടുത്തി കായികസമുച്ചയം നിർമിക്കുന്നതിനു പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൻ കോർട്ട്, പ്രഭാത സവാരിക്കാർക്കായി നടപ്പാത, പാർക്കിങ് ഗ്രൗണ്ട് എന്നിവ ഉൾപ്പെടുന്നതാണ് സമുച്ചയം. കെസിഎയുടെ നിർദേശം നഗരസഭയ്ക്കു സമർപ്പിച്ചതായി പ്രസിഡന്റ് സാജൻ കെ. വർഗീസ് പറഞ്ഞു. പബ്ലിക് സ്റ്റേഡിയത്തിന്റെ 12.36 ഹെക്ടർ ഭൂമി 30 വർഷത്തെ പാട്ടത്തിനു നൽകിയാൽ പദ്ധതി നടപ്പാക്കാമെന്നാണ് കെസിഎയുടെ വാഗ്ദാനം.
കാട് കയറി ഉപയോഗ ശൂന്യമായ സ്റ്റേഡിയത്തിന്റെ ഒരു വർഷത്തെ പരിപാലനം ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തു. പുല്ല് വെട്ടുന്ന ജോലി ഇന്നലെ തുടങ്ങി. നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. മുഴുവൻ സമയ പരിപാലനത്തിനായി ഒരു വർഷത്തേക്ക് ജോലിക്കാരെ കെസിഎ നിയോഗിക്കും.എപ്പോഴും സ്റ്റേഡിയം കായിക മത്സരങ്ങൾക്ക് തയാറായിരിക്കും. പൂർണമായും വിട്ടു നൽകിയാൽ വെള്ളക്കെട്ട് ഒഴിവാക്കുന്നത് ഉൾപ്പെടെ മുഴുവൻ പരിപാലനത്തിനും സന്നദ്ധമാണെന്നും കെസിഎ അറിയിച്ചിട്ടുണ്ട്. നിലവിലെ പരിപാലന കരാർ പ്രകാരം മൈതാനത്തെ വെള്ളക്കെട്ട് ഒഴിവാക്കും. പുല്ല് വെട്ടി നിർത്തും. അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കി പെയിന്റ് അടിച്ച് ഗാലറി പ്രാഭാത സവാരിക്കായി നൽകും.
പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, സെക്രട്ടറി ആർ. സതീഷ് ചന്ദ്രൻ, ട്രഷറർ പ്രമോദ് ഇളമൺ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവല്ല സ്റ്റേഡിയത്തിന്റെ പരിപാലന മേൽനോട്ടം. നഗരസഭാ കൗൺസിലർമാരുടെ സഹകരണത്തിലാണ് സ്റ്റേഡിയം പുനരുദ്ധാരണമെന്ന് കെസിഎ അറിയിച്ചു. പുതിയ തലമുറയെ ക്രിക്കറ്റിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി പ്രചാരണ പരിപാടിക്കു ജില്ലയിൽ തുടക്കമിടുമെന്നും സാജൻ പറഞ്ഞു. ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രം കോവിഡ് മാനദണ്ഡങ്ങളിലെ ഇളവ് പ്രഖ്യാപിക്കുന്നത് അനുസരിച്ച് പൂർണമായും തുറക്കും. നിലവിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോന്നി എംഎൽഎ കെ.യു.ജനീഷ്കുമാറുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രമാടത്ത് സ്റ്റേഡിയം നിർമിക്കുന്നതിനു കെസിഎ സാധ്യതാ പഠനം നടത്തും. കൊടുമൺ സ്റ്റേഡിയം ക്രിക്കറ്റിനു പിച്ച് നിർമിക്കാൻ നൽകുന്ന കാര്യത്തിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറുമായി ചർച്ച പുരോഗമിക്കുകയാണ്. 20 ഏക്കർ സ്ഥലം ലഭ്യമാണെങ്കിൽ മികച്ച ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിന് കെസിഎ ഒരുക്കമാണ്. ജില്ലയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എ ക്ലാസ് ക്രിക്കറ്റിനു വരെ വേദി ലഭിക്കാൻ സാഹചര്യമുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് ഉയരണമെങ്കിൽ വിമാനത്താവളം, താമസ സൗകര്യം അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും വേണമെന്നും സാജൻ പറഞ്ഞു.
മികച്ച പരിശീലന കേന്ദ്രം
രാജ്യാന്തര നിലവാരമുള്ള ഇൻഡോർ പരിശീലന കേന്ദ്രമാണ് തിരുവല്ലയിൽ കെസിഎ ഒരുക്കിയിരിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന ഒരു പിച്ചും പേസിനെ സഹായിക്കുന്ന 2 പിച്ചും അടങ്ങുന്നതാണ് പരിശീലന സ്ഥലം. സ്വന്തമായി ബോളിങ് െമഷീനുകളുമുണ്ട്. പരിശീലന കേന്ദ്രത്തിന്റെ അനുബന്ധമായി മൾട്ടി ജിംനേഷ്യം ക്രമീകരിച്ചിട്ടുണ്ട്. മുഴുവൻ സമയ പരിശീലകരും ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ജില്ലയിൽ നിന്ന് സമീപ ഭാവിയിൽ ഐപിഎൽ താരങ്ങൾ ഉണ്ടാകുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും പരിശീലകർ പറഞ്ഞു.