പത്തനംതിട്ട ∙ കനത്ത മഴയിൽ 495 ഹെക്ടറിലായി ജില്ലയിൽ 13 കോടിയുടെ കൃഷിനാശം. ചെറിയതോതിലുള്ള നഷ്ടങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ∙ 147.6 ഹെക്ടറിലെ നെൽക്കൃഷി നശിച്ചു. 2.21 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വള്ളിക്കോട്, കൊടുമൺ, മണ്ണടി ഭാഗങ്ങളിലുള്ള ഏലാകളിലാണ് വ്യാപക കൃഷിനാശം ഉണ്ടായത്. ∙ വെറ്റില കർഷകരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കനത്ത മഴയിൽ 495 ഹെക്ടറിലായി ജില്ലയിൽ 13 കോടിയുടെ കൃഷിനാശം. ചെറിയതോതിലുള്ള നഷ്ടങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

∙ 147.6 ഹെക്ടറിലെ നെൽക്കൃഷി നശിച്ചു. 2.21 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വള്ളിക്കോട്, കൊടുമൺ, മണ്ണടി ഭാഗങ്ങളിലുള്ള ഏലാകളിലാണ് വ്യാപക കൃഷിനാശം ഉണ്ടായത്. 

ADVERTISEMENT

∙ വെറ്റില കർഷകരെയാണ് മഴ ഏറ്റവുമധികം തളർത്തിയത്. 118 കർഷകരുടെ 103.89 ഹെക്ടറിലായി കൃഷി ചെയ്തിരുന്ന 2.59 കോടി രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്.

∙ 33.5 ഹെക്ടറിലെ 14.36 ലക്ഷം രൂപയുടെ പച്ചക്കറിക്ക‍‍ൃഷിയാണ് നശിച്ചത്. അഞ്ഞൂറിൽപരം കർഷകർക്ക് നഷ്ടമുണ്ടായി. ഇതിൽ 19 ഹെക്ടറിലെ പച്ചക്കറി പന്തൽ ഉൾപ്പെടെയാണ് തകർന്നു വീണത്. 

ADVERTISEMENT

∙ വാഴക്കർഷകർക്കും വലിയ നഷ്ടം സംഭവിച്ചു. 1.29 ലക്ഷത്തിൽപരം വാഴകളാണ് നശിച്ചത്. ഇതിൽ 55,000ൽ എണ്ണവും കുലച്ചതായിരുന്നു. 

∙ മരച്ചീനി കർഷകർക്കും വ്യാപക നഷ്ടം സംഭവിച്ചു. 700ൽ പരം കർഷകരുടെ 61 ഹെക്ടറിലെ മരച്ചീനി കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ദിവസങ്ങളായി വെള്ളം കയറിക്കിടന്നതിനാൽ മരച്ചീനി ചീഞ്ഞു തുടങ്ങിയതോടെ ഇതിൽ നിന്ന് ഇനി ഒരു രൂപ പോലും കിട്ടില്ല എന്ന അവസ്ഥയാണ്. 

ADVERTISEMENT

∙ കാച്ചിൽ, ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, കച്ചോലം തുടങ്ങിയ കാർഷിക വിളകൾക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ജില്ലയിലെ കൃഷി നാശത്തിന്റെ കണക്കുകൾ ശേഖരിച്ചു വരുന്നു. ഇതനുസരിച്ച് അർഹരായവർക്ക് പരമാവധി സഹായം എത്തിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി.ഷീല, ഡപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു എന്നിവർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT