കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണം നിലച്ചു
കോഴഞ്ചേരി ∙ നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ മാതൃകയിൽ ആരംഭിച്ച പുതിയ പാലത്തിന്റെ നിർമാണം പാതി വഴിയിൽ നിലച്ചു. നെടുംപ്രയാർ കരയിൽ സ്ഥലം ഏറ്റെടുക്കാൻ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്ന് കിഫ്ബി അധികൃതർ പറയുന്നു. ഇതിന് പുറമേ നിർമാണ സാമഗ്രികളുടെ വില വർധിച്ചതോടെ കൂടുതൽ തുക അനുവദിക്കണമെന്ന് കരാറുകാരൻ

കോഴഞ്ചേരി ∙ നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ മാതൃകയിൽ ആരംഭിച്ച പുതിയ പാലത്തിന്റെ നിർമാണം പാതി വഴിയിൽ നിലച്ചു. നെടുംപ്രയാർ കരയിൽ സ്ഥലം ഏറ്റെടുക്കാൻ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്ന് കിഫ്ബി അധികൃതർ പറയുന്നു. ഇതിന് പുറമേ നിർമാണ സാമഗ്രികളുടെ വില വർധിച്ചതോടെ കൂടുതൽ തുക അനുവദിക്കണമെന്ന് കരാറുകാരൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവിലെ കരാർ കാലാവധി ഡിസംബർ 31ന് അവസാനിക്കും. കരാർ പുതുക്കി നൽകുമ്പോൾ ആനുപാതികമായി തുക വർധിപ്പിക്കണമെന്നാണ് ആവശ്യം.
2018 ഡിസംബർ 27നാണ് പാലം നിർമാണം തുടങ്ങിയത്. 19.69 കോടിയാണ് അടങ്കൽ തുക. പട്ടാമ്പി പിജി കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല. 16.46 കോടി രൂപയാണ് ഇപ്പോഴത്തെ നിർമാണത്തിന് അനുവദിച്ചത്. 2021 ജനുവരിയിൽ 6 മാസത്തിനകം നിർമാണം പൂർത്തിയാക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സ്ഥലം ഏറ്റെടുക്കുന്നതിൽ പാലം നിർമാണം കുരുങ്ങി. ഇപ്പോൾ നിർമാണത്തിന്റെ മേൽനോട്ടം കിഫ്ബി ഉദ്യോഗസ്ഥർ നേരിട്ടാണ് നടത്തുന്നത്. നെടുംപ്രയാർ കരയെയും കോഴഞ്ചേരി ചന്തക്കടവിനെയും ബന്ധിപ്പിക്കുന്ന പാലം പൂർത്തിയാകുന്നതോടെ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്.
സാങ്കേതിക അനുമതി ലഭിച്ച പുതിയ പാലം 2016-17 സാമ്പത്തിക വർഷമാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയത്. കിഫ്ബിയുടെ ഫണ്ടിൽ നിന്ന് 19.69 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാലത്തിന് 198.80 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വഴിയുടെ വീതിയും ഇരുവശങ്ങളിലുമായി 1.6 മീറ്റർ വീതിയുള്ള നടപ്പാതയും അടക്കം ആകെ 12 മീറ്റർ വീതിയാണുള്ളത്.രണ്ട് സ്പാനുകളിലെ ആർച്ചിന്റെ കോൺക്രീറ്റിങ് കഴിഞ്ഞു. ആകെ നാല് ആർച്ചുകളാണ് പാലത്തിനുള്ളത്. വെള്ളത്തിൽ മൂന്ന് തൂണുകളും ഇരു കരകളോടും ചേർന്ന് ഓരോ തൂണുകളും ഉൾപ്പെടെ 5 തൂണുകളിലാണ് പാലം നിർമിക്കുന്നത്.
തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റർ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളത്തിലുമാണ് സമീപന പാത നിർമിക്കുന്നത്. തോട്ടപ്പുഴശേരി പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന സമീപന കോഴഞ്ചേരി വണ്ടിപ്പേട്ടയ്ക്കു മുൻപിലുള്ള വൺവേ റോഡിൽ അവസാനിക്കും. മാരാമൺ കൺവൻഷനോട് അനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികൾ നിലനിർത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സമീപനപാതയ്ക്കു സമീപം വഴികളുമുണ്ട്.