അംഗീകാരത്തിന്റെ പെരുമയിൽ മിണ്ടാപ്രാണികളുടെ ‘കണ്ണൻ’
പത്തനംതിട്ട ∙ പെരുമ്പെട്ടി, എഴുമറ്റൂർ മേഖലകളിലെ മിണ്ടാപ്രാണികളുടെ കൂട്ടുകാരനായ ഡോ. എ. കണ്ണന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) ജില്ലാഘടകത്തിന്റെ ആദരം. ജില്ലയിലെ മികച്ച മൃഗ ഡോക്ടറെന്ന അംഗീകാരമാണ് തെള്ളിയൂർ വെറ്ററിനറി സെന്ററിലെ ഡോക്ടറായ കണ്ണനെ തേടിയെത്തിയത്. കലക്ടർ ഡോ.ദിവ്യ എസ്.അയ്യരിൽ നിന്ന്

പത്തനംതിട്ട ∙ പെരുമ്പെട്ടി, എഴുമറ്റൂർ മേഖലകളിലെ മിണ്ടാപ്രാണികളുടെ കൂട്ടുകാരനായ ഡോ. എ. കണ്ണന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) ജില്ലാഘടകത്തിന്റെ ആദരം. ജില്ലയിലെ മികച്ച മൃഗ ഡോക്ടറെന്ന അംഗീകാരമാണ് തെള്ളിയൂർ വെറ്ററിനറി സെന്ററിലെ ഡോക്ടറായ കണ്ണനെ തേടിയെത്തിയത്. കലക്ടർ ഡോ.ദിവ്യ എസ്.അയ്യരിൽ നിന്ന് കഴിഞ്ഞ ദിവസം പുരസ്കാരം സ്വീകരിച്ചു. മധുര സ്വദേശിയായ കണ്ണൻ കേരളത്തിലെ മൃഗങ്ങളുടെ സ്നേഹിതനായിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. 1996ൽ മിൽമയിലൂടെയാണ് കേരളത്തിലെത്തിയത്. തുടക്കം ആലപ്പുഴയിലെ മാന്നാറിലായിരുന്നു.
2003ൽ കേരള മൃഗസംരക്ഷണ വകുപ്പിൽ പ്രവേശിച്ചു. കൊറ്റനാട്, തെള്ളിയൂർ കേന്ദ്രങ്ങളിലായി ഏകദേശം 17 വർഷം സേവനം ചെയ്തു. വാളക്കുഴിയിൽ വീടുവച്ചതോടെ ഡോ. കണ്ണൻ തനി മലയാളിയായി. ചെറുപ്പത്തിൽ കണ്ണനിൽ മൃഗസ്നേഹം വളർത്തിയെടുത്തത് പിതാവ് അമ്പലമാണ്. പശുക്കളും കാളകളും നൂറിലധികം ആടുകളും എല്ലാമുള്ള കുടുംബത്തിൽ അവർക്കൊപ്പം കളിച്ചു വളർന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ബിരുദത്തിന് വെറ്ററിനറി സയൻസ് പഠിക്കണമെന്ന് നിർബന്ധിച്ചതും പിതാവാണ്. നാമക്കൽ വെറ്ററിനറി കോളജിൽ നിന്നാണ് ബിരുദമെടുത്തത്. ഏതു സമയത്തും ഒരു ഫോൺ വിളിയിൽ ഓടിയെത്തും കണ്ണനെന്ന് നാട്ടുകാർ പറയുന്നു.
ഹർത്താൽ ദിനത്തിലും സേവന സന്നദ്ധനാണ്. മൃഗസംരക്ഷണത്തിൽ മാത്രമല്ല കണ്ണന് കമ്പം. തികഞ്ഞൊരു കർഷകനുമാണ്. കൃഷി വകുപ്പിന്റെ 2020ലെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിൽ ജില്ലയിൽ ഡോ. കണ്ണനായിരുന്നു പുരസ്കാരം. അന്നു കണ്ണനെ സഹായിക്കാൻ പിതാവ് അമ്പലവും അമ്മ തങ്കമ്മാളും എത്തി. 2018 ലെ പ്രളയത്തിൽ 10 ടൺ കാലിത്തീറ്റയാണ് നാമക്കൽ സർവകലാശാലയിൽനിന്ന് സൗജന്യമായി ലഭ്യമാക്കിയത്. നിലവിൽ കേരള ഗവൺമെന്റ് വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ (കെജിവിഒഎ) ജില്ലാ അധ്യക്ഷനാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഭാഗ്യശ്രീ, ഹരിഹരപ്രഭു.