മല്ലപ്പള്ളി ∙ ആനിക്കാട് പഞ്ചായത്തിലെ പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ 6 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം. പുന്നവേലി പുളിക്കമാക്കൽ ബഷീറിന്റെ ചായക്കടയിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പുന്നവേലി വേലൂർ സണ്ണി ചാക്കോ (65), എലിമുള്ളിൽ ബേബിച്ചൻ (72) എന്നിവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി  ∙ ആനിക്കാട് പഞ്ചായത്തിലെ പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ 6 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം. പുന്നവേലി പുളിക്കമാക്കൽ ബഷീറിന്റെ ചായക്കടയിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പുന്നവേലി വേലൂർ സണ്ണി ചാക്കോ (65), എലിമുള്ളിൽ ബേബിച്ചൻ (72) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സണ്ണിയുടെ വലതുകൈപ്പത്തി ചിതറിയ നിലയിലായിരുന്നു. 

കിണറുകളിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്നയാളാണ് സണ്ണി ചാക്കോ. ജോലിക്കായി സണ്ണി കരുതിയിരുന്ന ഡിറ്റനേറ്റർ പൊട്ടിത്തെറിച്ചെന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനത്തിൽ കടയിലെ അലമാരയും പാത്രങ്ങളും തകർന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ADVERTISEMENT

കടയുടമ ബഷീർ (60), കടയിലുണ്ടായിരുന്ന നൂറോംമാവ് നീലമ്പാറ രാജശേഖരൻ (60), മാക്കൽ ജോൺ ജോസഫ് (60), ഇടത്തറ കുഞ്ഞിബ്രാഹിം എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവർ. ഇവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ആനിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി ചികിത്സ തേടി.