16 മാസം, നാൽപതിനായിരം പേർക്ക് കോവിഡ് വാക്സീൻ നൽകി നഴ്സ് ടി.എ.ബിന്ദു
റാന്നി ∙ 16 മാസത്തിനിടെ നാൽപതിനായിരത്തോളം പേർക്ക് കോവിഡ് വാക്സീൻ എടുത്ത റെക്കോർഡുമായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ (ജെപിഎച്ച്എൻ) ടി.എ.ബിന്ദു. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായ ബിന്ദു കഴിഞ്ഞ വർഷം ജനുവരി 16ന്....

റാന്നി ∙ 16 മാസത്തിനിടെ നാൽപതിനായിരത്തോളം പേർക്ക് കോവിഡ് വാക്സീൻ എടുത്ത റെക്കോർഡുമായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ (ജെപിഎച്ച്എൻ) ടി.എ.ബിന്ദു.റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായ ബിന്ദു കഴിഞ്ഞ വർഷം ജനുവരി 16ന് ആണ് കോവിഡ് വാക്സിനേഷൻ നൽകിത്തുടങ്ങിയത്.
ഇപ്പോഴും അതു തുടരുന്നു. ‘കൈപുണ്യത്തിലൂടെ കൈക്കരുത്തേകി കവചദായകരുടെ കാവൽ മാലാഖ’ എന്നാണ് താലൂക്ക് ആശുപത്രി അധികൃതർ ബിന്ദുവിന് നൽകിയ സ്നേഹോപഹാരത്തിൽ രേഖപ്പെടുത്തിയിരുന്നത്.ആ കൈപുണ്യത്തിന്റെ മഹത്വവും വാക്സിൻ സ്വീകരിച്ചവരുടെ പ്രാർഥനയും കൊണ്ടാകാം ബിന്ദുവിന് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല.
17 വർഷത്തെ സേവന പരിചയമുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം പെരുനാട് സിഎച്ച്സിയിൽ. വെച്ചൂച്ചിറ, പഴവങ്ങാടി, പാലക്കാട് എന്നിവിടങ്ങളിലും ജോലി നോക്കിയിരുന്നു. പ്രവാസിയായ ബി.ബിനുവാണ് ഭർത്താവ്. വിദ്യാർഥികളായ ബിബിനും ബിബിതയും മക്കളാണ്.