ഭരണകൂട ഭീകരതകൊണ്ട് മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ കഴിയില്ല: ആന്റോ
പത്തനംതിട്ട ∙ മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കാനാണ് സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന ജാഥയെന്ന് ആന്റോ ആന്റണി എംപി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ സമാപന സമ്മേളനം മൈലപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു

പത്തനംതിട്ട ∙ മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കാനാണ് സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന ജാഥയെന്ന് ആന്റോ ആന്റണി എംപി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ സമാപന സമ്മേളനം മൈലപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോഡ്സെയുടെയും സവർക്കറുടെയും ഇന്ത്യയെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടാണ് എല്ലാവർക്കും തുല്യമായ നീതിയും അവസരങ്ങളും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ഇന്ത്യയുടെ ഭരണഘടനയെ പൊളിച്ചെഴുതാൻ അവർ ശ്രമിക്കുന്നത്.
ഭരണകൂട ഭീകരതകൊണ്ട് എത്ര തമസ്കരിക്കാൻ ശ്രമിച്ചാലും ഗാന്ധിജിയും നെഹ്റുവും അബ്ദുൽ കലാം ആസാദും അടങ്ങുന്ന ധീരരായ നേതാക്കൾ പകർന്നു നൽകിയ മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു സ്വാതന്ത്ര്യ വജ്ര ജൂബിലി സന്ദേശം നൽകി.
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ബാബു ജോർജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, സുനിൽ എസ്. ലാൽ, എലിസബത്ത് അബു, കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഡിസിസി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, നഹാസ് പത്തനംതിട്ട, സിന്ധു അനിൽ, പി.കെ.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.