അടൂർ റവന്യു ടവറിൽ മാലിന്യം കുന്നുകൂടി
അടൂർ ∙ സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന അടൂർ റവന്യുടവറിൽ മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യുന്നില്ല. ടവറിന്റെ വടക്കു ഭാഗത്താണ് മാലിന്യം ഇടാനുള്ള ഷെഡിനു വെളിയിലായി മാലിന്യം കൂടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. മാസങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും ഇതുവരെ നീക്കം ചെയ്തിട്ടില്ല.

അടൂർ ∙ സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന അടൂർ റവന്യുടവറിൽ മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യുന്നില്ല. ടവറിന്റെ വടക്കു ഭാഗത്താണ് മാലിന്യം ഇടാനുള്ള ഷെഡിനു വെളിയിലായി മാലിന്യം കൂടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. മാസങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതു കാരണം ഇവിടെ തെരുവുനായ്ക്കളുടെ ശല്യമാണ്.പൊതിച്ചോറു കൊണ്ടുവരുന്നതിന്റെ ഇലയും അവശിഷ്ടങ്ങളും ഉൾപ്പെടെയാണ് കെട്ടിക്കിടക്കുന്നത്. മഴയിൽ അഴുകിയുള്ള ദുർഗന്ധം കാരണം ഈ ഭാഗത്ത് മൂക്കുപൊത്താതെ നിൽക്കാനും പറ്റാത്ത സ്ഥിതിയാണ്. കൊതുകും ഈച്ചയും പെരുകുകയും ചെയ്തിട്ടുണ്ട്. നേരത്തെ നഗരസഭയിൽ നിന്ന് മാലിന്യം എടുത്തു കൊണ്ടുപോകുമായിരുന്നു.
അഴുകുന്നതും അഴുകാത്തതുമായി മാലിന്യം തരംതിരിച്ചിടാത്തതിനാൽ നഗരസഭ ഇപ്പോൾ കൊണ്ടുപോകുന്നില്ല. ഇതു കാരണമാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണം.മാലിന്യം നീക്കാത്തതിനാൽ കാക്കയും തെരുവുനായ്ക്കളും മാലിന്യം വലിച്ചെടുത്ത് പൊതുവഴികളിലും മറ്റും കൊണ്ടിടുകയാണ്. എന്നിട്ടും ഹൗസിങ് ബോർഡ് അധികൃതർ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനാൽ ടവറാകെ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്.