കനത്തമഴ; തിരുവല്ല റെയിൽവേ സ്റ്റേഷനിലും റോഡിലും വെള്ളക്കെട്ട്
തിരുവല്ല∙ റെയിൽവേ സ്റ്റേഷനിലും പ്രധാന റോഡിലും വെള്ളക്കെട്ട്. ഇന്നലെ പുലർച്ചെ ശക്തമായി പെയ്ത മഴയിൽ സ്റ്റേഷൻ വളപ്പിലാകെ വെള്ളം നിറഞ്ഞു.പ്രധാന റോഡിൽനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് കയറുന്ന ഭാഗത്ത് ക്വാർട്ടേഴ്സിന് തൊട്ടു പിന്നിൽ ഒരു ചെറിയ മഴ പെയ്താൽ തന്നെ വെള്ളക്കെട്ടാകും. കാൽനടയാത്രക്കാർക്കും

തിരുവല്ല∙ റെയിൽവേ സ്റ്റേഷനിലും പ്രധാന റോഡിലും വെള്ളക്കെട്ട്. ഇന്നലെ പുലർച്ചെ ശക്തമായി പെയ്ത മഴയിൽ സ്റ്റേഷൻ വളപ്പിലാകെ വെള്ളം നിറഞ്ഞു.പ്രധാന റോഡിൽനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് കയറുന്ന ഭാഗത്ത് ക്വാർട്ടേഴ്സിന് തൊട്ടു പിന്നിൽ ഒരു ചെറിയ മഴ പെയ്താൽ തന്നെ വെള്ളക്കെട്ടാകും. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഇതുവഴി യാത്ര ചെയ്യുകയെന്നത് ചിന്തിക്കാൻ പോലും കഴിയില്ല.
അത്ര ദയനീയമാണ് മഴ പെയ്താൽ ഇവിടുത്തെ സ്ഥിതി, സ്റ്റേഷന് വടക്കേയറ്റത്തെ വളവിൽ പാലത്തിന് തൊട്ടുമുമ്പ് തടാകം പോലെ വെള്ളം കെട്ടിക്കിടക്കുന്നു. ശക്തമായി മഴയിൽ റോഡിലൂടെ നിരന്ന് ഒഴുകുന്ന വെള്ളം സ്റ്റേഷന്റെ പാർക്കിങ് ഏരിയായിലേക്കും എത്തുകയാണ്. ഇതുമൂലം യാത്രക്കാർ സ്റ്റേഷനുള്ളിലേക്ക് പ്രവേശിക്കാൻ ഏറെ പ്രയാസം നേരിടേണ്ടി വരുന്നു.ഓടയില്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. റോഡിന് വീതികൂട്ടി അൽപം കൂടി ഉയർത്തി ഓട നിർമിച്ച് ടാർ ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടാം.