മണ്ണടി ∙ നേരിയ കാഴ്ച ശക്തി മാത്രമേ ഉള്ളൂവെങ്കിലും ജനാർദനന്റെ ജീവിത മാർഗമായ പത്ര വിതരണത്തിന് മുടക്കമില്ല. കുട്ടിക്കാലത്താണ് കാഴ്ചയ്ക്ക് മങ്ങലേറ്റു തുടങ്ങിയത്. തുടർന്ന് കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ജീവിത മാർഗമായി വീടിനു സമീപം കട നടത്തി വരുമ്പോഴാണ് ബന്ധുവിന്റെ പത്ര ഏജൻസി കൂടി ഏറ്റെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണടി ∙ നേരിയ കാഴ്ച ശക്തി മാത്രമേ ഉള്ളൂവെങ്കിലും ജനാർദനന്റെ ജീവിത മാർഗമായ പത്ര വിതരണത്തിന് മുടക്കമില്ല. കുട്ടിക്കാലത്താണ് കാഴ്ചയ്ക്ക് മങ്ങലേറ്റു തുടങ്ങിയത്. തുടർന്ന് കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ജീവിത മാർഗമായി വീടിനു സമീപം കട നടത്തി വരുമ്പോഴാണ് ബന്ധുവിന്റെ പത്ര ഏജൻസി കൂടി ഏറ്റെടുത്തത്. മണ്ണടി മുടിപ്പുര മനോരമയുടെ ഏജന്റാണ് ജനാർദനൻ. 

ദിവസവും 200ൽ അധികം പത്രം നേരം പുലരും മുൻപ് വീടുകളിൽ എത്തിച്ചു നൽകും. പുലർച്ചെ നാലിന് ഊന്നു വടിയുടെയും പ്രഭാത സവാരിക്കാരുടെയും സഹായത്താൽ പത്രക്കെട്ട് ഇറക്കി വയ്ക്കുന്ന കവലയിലെത്തും. തുടർന്നുള്ള യാത്രയ്ക്ക് വടി മാത്രമാണ് കൂട്ട്. ആറിനു മുൻപ് പത്രം വിതരണം പൂർത്തിയാക്കും. കുട്ടിക്കാലം മുതൽ പരിചിതമായ മണ്ണിൽ അടി തെറ്റിയിട്ടില്ല. വഴി തിട്ടം. വെളിച്ചം നൽകുന്നത് ഉള്ളിലെ പ്രകാശമാണെന്ന് ജനാർദനൻ പറയുന്നു. അതും പുലർകാലത്ത് പത്ര വിതരണത്തിന് മാർഗ തടസ്സം ഉണ്ടാക്കുന്ന മുഖ്യ ശത്രുവായ തെരുവു നായയെ നേരിടാനാണ് കൂടുതൽ സഹായകരമാകുന്നത്.

ADVERTISEMENT

ഇതിനിടയിൽ ഉണ്ടായ ഹൃദ്രോഗം ഏൽപിച്ച അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും പത്ര വിതരണം മുടക്കിയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തുടർ ചികിത്സയും മുന്നോട്ടുള്ള ജീവിതവും ചോദ്യ ചിഹ്നമാണ്. കാഴ്ച ശക്തി വീണ്ടെടുക്കാനുള്ള ആഗ്രഹവും മനസ്സിലുണ്ട്. 48 വയസ്സുള്ള ജനാർദനന്റെ  മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു. എങ്കിലും ഒരു കാര്യത്തിലും ആരെയും ബുദ്ധിമുട്ടിക്കാതെ പ്രതിസന്ധികൾ തട്ടിമാറ്റി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്.