പുറമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനകവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം നിലച്ചു.ഫെബ്രുവരി മധ്യത്തിൽ തുടങ്ങിയ പ്രവൃത്തികൾ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രവേശനകവാടം നിർമിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന ഗേറ്റ് ഉൾപ്പെടെ പൊളിച്ചതിനുശേഷമാണ് പുതിയത് നിർമിക്കാൻ തുടങ്ങിയത്. 5 അടിയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനകവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം നിലച്ചു.ഫെബ്രുവരി മധ്യത്തിൽ തുടങ്ങിയ പ്രവൃത്തികൾ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രവേശനകവാടം നിർമിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന ഗേറ്റ് ഉൾപ്പെടെ പൊളിച്ചതിനുശേഷമാണ് പുതിയത് നിർമിക്കാൻ തുടങ്ങിയത്. 5 അടിയോളം ഉയരത്തിൽ 4 തൂണുകൾ നിർമിച്ചതൊഴിച്ചാൽ മറ്റു പണികളൊന്നും നടന്നിട്ടില്ല.സിമിന്റ് ഇഷ്ടികക്കുള്ളിൽ ഇരുമ്പുകമ്പിയും കോൺക്രീറ്റ് നിറച്ച് തൂണുകൾ നിർമിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. തൂണുകൾ പൂർത്തിയാകാതെ കിടക്കുന്നതിനാൽ മഴയേറ്റ് ഇരുമ്പ് കമ്പിയിൽ തുരുമ്പ് വ്യാപിച്ചുതുടങ്ങി. നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ സ്കൂളിലേക്കു പ്രവേശിക്കുന്നതിനും ബുദ്ധിമുട്ടേറെയാണ്. 

വാഹനങ്ങളിൽ എത്തുന്നവരെയാണ് ദുരിതത്തിലാക്കുന്നത്. നിർമാണത്തിനായി ഇറക്കിയ പാറമണൽ പുറമറ്റം–പുതുശേരി റോഡിൽ കിടക്കുന്നതും വാഹനയാത്രയ്ക്ക് തടസ്സമാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇരുചക്രവാഹനയാത്രക്കാരെ അപകടക്കെണിയിലാക്കുംവിധം റോഡിലേക്കു പാറമണൽ നിരന്നുകിടക്കുകയാണ്.ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചുള്ള പ്രവൃത്തികളാണ് ആവിഷ്കരിച്ചിരുന്നത്. പ്രവേശനകവാടവും ചുറ്റുമതിലും പൂർത്തിയാക്കി സ്കൂൾ മനോഹരക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും ആവശ്യം.