വൃശ്ചികം പിറന്നു: ശബരീശ സന്നിധി നിറഞ്ഞു ; ഭക്തനിറവിൽ സന്നിധാനം
ശബരിമല ∙ മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ശബരീശസന്നിധിയിൽ വൃശ്ചികം പിറന്നു. ജപമാല കോർക്കുന്നതു പോലെ ഹിമകണങ്ങൾ പൊടിഞ്ഞ പുലരിയിൽ സത്യസ്വരൂപന്റെ തിരുനട തുറക്കുന്നതും കാത്ത് ഭക്തർ മണിക്കൂറുകളോളം നിന്നു. പുലർച്ചെ മൂന്നിനു മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്നപ്പോൾ തിരക്ക്

ശബരിമല ∙ മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ശബരീശസന്നിധിയിൽ വൃശ്ചികം പിറന്നു. ജപമാല കോർക്കുന്നതു പോലെ ഹിമകണങ്ങൾ പൊടിഞ്ഞ പുലരിയിൽ സത്യസ്വരൂപന്റെ തിരുനട തുറക്കുന്നതും കാത്ത് ഭക്തർ മണിക്കൂറുകളോളം നിന്നു. പുലർച്ചെ മൂന്നിനു മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്നപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധമായിരുന്നു.
ആദ്യ 2 മണിക്കൂറിൽ 12,854 തീർഥാടകർ ദർശനം നടത്തിയതായാണു പൊലീസിന്റെ കണക്ക്. 43000 തീർഥാടകരാണ് ഇന്നലെ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയത്. പുലർച്ചെ 3ന് നട തുറന്നതിനാൽ സൂര്യനുദിക്കും മുൻപേ ദർശനം കഴിഞ്ഞ് നല്ലൊരു ഭാഗം തീർഥാടകരും മലയിറങ്ങി. അതിനാൽ പിന്നീട് വലിയ തിരക്കില്ലായിരുന്നു.
പിന്നീട് എത്തിയ അയ്യപ്പന്മാർ വലിയ നടപ്പന്തലിൽ മൂന്നു വരിയായി പതിനെട്ടാംപടി കയറാൻ കാത്തു നിന്നു. പരമാവധി ഒരു മണിക്കൂറിനുള്ളിൽ അവർക്ക് പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞു. കളഭാഭിഷേകത്തോടെയാണ് ഉച്ചപൂജ നടന്നത്. മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ എന്നിവർ നിർമാല്യം തൊഴാൻ ഉണ്ടായിരുന്നു.