ഞാൻ പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളിലൂടെ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന, കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായിക മേളയ്ക്കിടയിൽ കാൽപാദത്തിലെ തൊലി പൊള്ളി അടർന്ന പെൺകുട്ടി ഞാനാണ്. നാടുമുഴുവൻ ലോകകപ്പ് ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളിലൂടെ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന, കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായിക മേളയ്ക്കിടയിൽ കാൽപാദത്തിലെ തൊലി പൊള്ളി അടർന്ന പെൺകുട്ടി ഞാനാണ്. നാടുമുഴുവൻ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് പിന്നാലെ പോകുമ്പോൾ സ്പൈക്സ് വാങ്ങാൻപോലും പണമില്ലാതെ നമ്മുടെ കുട്ടികൾ ദുരിതത്തിലാണെന്ന മട്ടിലാണ് ഈ സംഭവം ഇപ്പോൾ  ചർച്ചയാകുന്നത്. എന്നാൽ അവിടെ യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി എനിക്കും ചിലത് പറയാനുണ്ട്.

വർഷങ്ങളായി നാട്ടിലെ മൈതാനങ്ങളിലാണ് ഞാൻ ഓടി ശീലിച്ചത്. അവിടെ എവിടെയും സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നില്ല. അതിനാൽതന്നെ സിന്തറ്റിക് ട്രാക്കിൽ ഓടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന കാര്യത്തിൽ എനിക്ക് വ്യക്തമായ ധാരണയും ഇല്ലായിരുന്നു. എന്നാൽ കൊടുമൺ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഉപയോഗിച്ച് ഓടുന്നതു തന്നെയാണ് നല്ലതെന്ന് എന്റെ അധ്യാപകരും നിർദേശിച്ചിരുന്നു. എന്നാൽ ഇത്രയും കാലം ഷൂസ് ഇല്ലാതെ ഓടി ശീലിച്ച എനിക്ക് അതിന് പ്രയാസമായിരുന്നു. അങ്ങനെ ഓടേണ്ടിവന്നാൽ മത്സരത്തിൽ മികച്ച സമയം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും തോന്നിയിരുന്നു. 3 കിലോ മീറ്റർ നടത്തം, 800 മീറ്റർ ഓട്ടം, 4x400 മീറ്റർ റിലേ എന്നിങ്ങനെ 3 ഇനങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്ന എന്റെ ആദ്യം ഇനം 800 മീറ്റർ ആയിരുന്നു.

ADVERTISEMENT

അതിന്റെ ഹീറ്റ്സിനായി ട്രാക്കിൽ ഇറങ്ങിയപ്പോൾ തന്നെ കാലിന് ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാൽ 400 മീറ്റർ ട്രാക്കിൽ 2 റൗണ്ടും പൂർത്തിയാക്കി ഹീറ്റ്സിൽ ഒന്നാം സ്ഥാനം നേടി പുറത്തെത്തിയപ്പോഴാണ് കാൽപാദം പൊള്ളിയതായി മനസ്സിലായത്. പിന്നീട് അവിടത്തെ തൊലി ഇളകുകയും ചെയ്തു. ഈ സമയം അവിടെ എത്തിയ ചിലർ എന്റെ എതിർപ്പ് ലംഘിച്ച് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരം പ്രചാരണങ്ങൾക്ക് പിന്നാലെ പോകുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഷൂസ് വാങ്ങാൻ തക്ക സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ഷൂസ് ഇട്ട് ഓടി ശീലം ഇല്ലാതിരുന്നതിനാലാണ് എനിക്ക് പരുക്കേറ്റത്