അടച്ചിട്ട മുറിക്കുള്ളിൽ എക്സ്റേ യന്ത്രം ഭദ്രം !
റാന്നി പെരുനാട് ∙ എക്സ്റേ യന്ത്രം അടച്ചിട്ട മുറിയിൽ ഭദ്രമായിരിക്കുമ്പോൾ ഒടിവും ചതവും ഏൽക്കുന്നവരെ എക്സറേ എടുക്കാനായി കിലോമീറ്ററുകൾ അകലെ റാന്നി, പത്തനംതിട്ട എന്നീ ആശുപത്രികളിൽ കൊണ്ടുപോകേണ്ട സ്ഥിതി. പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥയാണിത്. ശബരിമല പാതയിൽ പമ്പയും നിലയ്ക്കലും കഴിഞ്ഞാൽ

റാന്നി പെരുനാട് ∙ എക്സ്റേ യന്ത്രം അടച്ചിട്ട മുറിയിൽ ഭദ്രമായിരിക്കുമ്പോൾ ഒടിവും ചതവും ഏൽക്കുന്നവരെ എക്സറേ എടുക്കാനായി കിലോമീറ്ററുകൾ അകലെ റാന്നി, പത്തനംതിട്ട എന്നീ ആശുപത്രികളിൽ കൊണ്ടുപോകേണ്ട സ്ഥിതി. പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥയാണിത്.
ശബരിമല പാതയിൽ പമ്പയും നിലയ്ക്കലും കഴിഞ്ഞാൽ പ്രധാനപ്പെട്ട ആശുപത്രിയാണിത്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെയെല്ലാം പ്രഥമ ചികിത്സയ്ക്കായി ഇവിടെയാണ് എത്തിക്കുന്നത്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് പുതിയ എക്സ്റേ യന്ത്രം വാങ്ങിയത്. കെട്ടിട സൗകര്യം ക്രമീകരിച്ച് അതിൽ സ്ഥാപിക്കുകയും ചെയ്തു. ഇനി അത് പ്രവർത്തിക്കുമോയെന്ന് കണ്ടറിയണം. വാറന്റ് കാലാവധി കഴിഞ്ഞതിനാൽ നന്നാക്കുന്നതിനു വേറെ പണം കണ്ടെത്തുകയും വേണം.