സുഅബല പാർക്ക്...: കാട് വളരാൻ കോടികൾ മുടക്കിയ കഥ, പദ്ധതിക്ക് വയസ്സ് 28 തികയുമ്പോഴും ഇങ്ങനെ
28 വർഷം മുൻപാണ് തോമസ് മാത്യു (സാങ്കൽപിക പേര്) ജോലി ലഭിച്ച് പത്തനംതിട്ട നഗരത്തിൽ എത്തുന്നത്. ജോലിത്തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരങ്ങൾ വിശ്രമത്തിന് വേണ്ടി മാറ്റിവയ്ക്കാമെന്ന് കരുതിയ തോമസിന് അതിന് പറ്റിയ സ്ഥലങ്ങളൊന്നും പത്തനംതിട്ട നഗരത്തിൽ കണ്ടെത്താനായില്ല. നിരാശയോടെ മറ്റേതെങ്കിലും നാട്ടിലേക്ക്
28 വർഷം മുൻപാണ് തോമസ് മാത്യു (സാങ്കൽപിക പേര്) ജോലി ലഭിച്ച് പത്തനംതിട്ട നഗരത്തിൽ എത്തുന്നത്. ജോലിത്തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരങ്ങൾ വിശ്രമത്തിന് വേണ്ടി മാറ്റിവയ്ക്കാമെന്ന് കരുതിയ തോമസിന് അതിന് പറ്റിയ സ്ഥലങ്ങളൊന്നും പത്തനംതിട്ട നഗരത്തിൽ കണ്ടെത്താനായില്ല. നിരാശയോടെ മറ്റേതെങ്കിലും നാട്ടിലേക്ക്
28 വർഷം മുൻപാണ് തോമസ് മാത്യു (സാങ്കൽപിക പേര്) ജോലി ലഭിച്ച് പത്തനംതിട്ട നഗരത്തിൽ എത്തുന്നത്. ജോലിത്തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരങ്ങൾ വിശ്രമത്തിന് വേണ്ടി മാറ്റിവയ്ക്കാമെന്ന് കരുതിയ തോമസിന് അതിന് പറ്റിയ സ്ഥലങ്ങളൊന്നും പത്തനംതിട്ട നഗരത്തിൽ കണ്ടെത്താനായില്ല. നിരാശയോടെ മറ്റേതെങ്കിലും നാട്ടിലേക്ക്
28 വർഷം മുൻപാണ് തോമസ് മാത്യു (സാങ്കൽപിക പേര്) ജോലി ലഭിച്ച് പത്തനംതിട്ട നഗരത്തിൽ എത്തുന്നത്. ജോലിത്തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരങ്ങൾ വിശ്രമത്തിന് വേണ്ടി മാറ്റിവയ്ക്കാമെന്ന് കരുതിയ തോമസിന് അതിന് പറ്റിയ സ്ഥലങ്ങളൊന്നും പത്തനംതിട്ട നഗരത്തിൽ കണ്ടെത്താനായില്ല. നിരാശയോടെ മറ്റേതെങ്കിലും നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകാം എന്നു കരുതിയിരുന്നപ്പോഴാണ് ‘സുബലാ പാർക്ക്’ എന്ന ആശയത്തിന് തുടക്കം കുറിച്ച വിവരം വീട്ടുടമസ്ഥനിൽനിന്ന് അറിയുന്നത്.
ശാന്തവും സുന്ദരവുമായ പത്തനംതിട്ടയിൽ ഒരു പാർക്ക് കൂടി വന്നാൽപിന്നെ എന്തിന് മറ്റു നാടുകൾ തേടിപ്പോകണമെന്ന ചിന്തയിൽ തോമസ് നഗരത്തിൽതന്നെ തുടരാൻ തീരുമാനിച്ചു. വർഷങ്ങൾ കഴിഞ്ഞുപോയെങ്കിലും സുബലാ പാർക്കിന്റെ പണികൾ എവിടെയും എത്തിയില്ല. വിവാഹാലോചനകൾ തുടങ്ങിയതോടെ പത്തനംതിട്ട വിട്ടുപോകുന്നതിനെപ്പറ്റി തോമസ് വീണ്ടും ചിന്തിച്ചുതുടങ്ങി. എന്നാൽ, വീട്ടുടമ വീണ്ടും രംഗപ്രവേശനം ചെയ്തു, ‘വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഇവിടേക്കുതന്നെ പോരൂ, നിങ്ങൾ എത്തുമ്പോഴേക്കും സുബല ശരിക്കും പാർക്കായി മാറിയിട്ടുണ്ടാകും.’
എന്നാൽ ഭാര്യയ്ക്കൊപ്പം പ്രതീക്ഷയോടെ തിരികെയെത്തിയ തോമസിന് വീണ്ടും നിരാശയായിരുന്നു വിധി. വർഷങ്ങൾ പിന്നെയും കടന്നുപോയി. തോമസിന് ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴും വീട്ടുടമസ്ഥൻ പതിവു പല്ലവി തുടർന്നു. ‘സുബലാ പാർക്ക് ഉടൻ പൂർത്തിയാകും, കുട്ടികൾക്ക് അവിടെ ഓടിക്കളിച്ചു വളരാം’. വർഷങ്ങൾ കൊഴിഞ്ഞുവീഴുന്നതിനിടെ ജോലിയിൽനിന്ന് വിരമിച്ച തോമസ് പത്തനംതിട്ട നഗരത്തിൽ സ്വന്തമായി വീടുവച്ച് താമസമായി.ഒടുവിൽ അദ്ദേഹത്തിന്റെ മൂത്ത മകളുടെ വിവാഹ ദിവസം വന്നെത്തി. മകളെ ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാക്കുന്ന സമയത്ത് തോമസ് മരുമകനോടു പറഞ്ഞു. ‘നിങ്ങൾ ഇടയ്ക്കിടെ ഇവിടേക്ക് വരണം, ഇവിടെ നിങ്ങളുടെ സായാഹ്നങ്ങളെ സുരഭിലമാക്കാൻ ‘സുബലാ പാർക്ക്’ ഉടൻ പൂർത്തിയാകും’... ഇതുകേട്ട് തോമസിന്റെ മുഖത്തേക്ക് ഭാര്യയും മകളും അന്ധാളിപ്പോടെ നോക്കി...
1995ൽ കെ.ബി.വത്സലകുമാരി കലക്ടറായിരുന്ന കാലത്താണ് സുബല പാർക്ക് ടൂറിസം പദ്ധതിക്കു തുടക്കം കുറിച്ചത്. പട്ടികജാതി വനിതകൾക്കു തൊഴിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ പദ്ധതിക്ക് വയസ്സ് 28 തികയുമ്പോഴും ലക്ഷ്യം ഇനിയും ഒരുപാട് അകലെയാണ്. കാടു കയറാൻ കോടികൾ മുടക്കിയ കഥയാണ് സുബല പാർക്കിനു പറയുന്നുള്ളത്. പത്തനംതിട്ട-തോന്ന്യാമല റോഡിൽ വെട്ടിപ്രത്ത് 5 ഏക്കർ പാടശേഖരം ഏറ്റെടുത്താണ് പദ്ധതി തുടങ്ങിയത്.
വിശാലമായ ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, ബോട്ടിങ് സൗകര്യം എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതിൽ ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയാക്കി. ബോട്ടിങ് ആരംഭിക്കാനായി 2 കുളങ്ങളും 1995ൽ കുഴിച്ചു. എന്നാൽ, കലക്ടർ വത്സലകുമാരി പത്തനംതിട്ടയിൽനിന്ന് സ്ഥലം മാറിയതോടെ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നിലച്ചു. ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ പട്ടികജാതി വകുപ്പും ‘സുബലാ പാർക്കിനോട്’ താൽപര്യം കാണിച്ചില്ല.തുടർന്നുള്ള 18 വർഷത്തിലേറെ പദ്ധതി തീർത്തും അവഗണനയിലായിരുന്നു. പിന്നീടു വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു.
അന്നത്തെ പത്തനംതിട്ട നഗരസഭാധ്യക്ഷൻ എ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്നത്തെ ടൂറിസം മന്ത്രി എ.പി.അനിൽകുമാറിനെ നേരിട്ടു കൊണ്ടുവന്ന് പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം ജിറ്റ് പാർക്കിനെക്കൊണ്ട് പുതിയ രൂപരേഖയും തയാറാക്കി. ആദ്യഘട്ടത്തിൽ ബോട്ടിങ്, പവിലിയൻ, നടപ്പാത, വിശ്രമ സ്ഥലം, ഫുഡ് കോർട്ട്, നിലവിലെ ഓഡിറ്റോറിയത്തിന്റെ നവീകരണം, അടുക്കള എന്നിവയാണ് ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് പദ്ധതിക്കായി 4.80 കോടി രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം 2018ലാണ് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനായത്.പഴയ ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ്, ജനാല, മുൻവശത്തെ വാതിൽ തുടങ്ങിയവ നവീകരിച്ചു. വിവാഹങ്ങളും സമ്മേളനങ്ങളും നടത്താൻ കഴിയുന്ന കൺവൻഷൻ സെന്ററാക്കി ഓഡിറ്റോറിയം നവീകരിച്ചു. പുറത്തു പുതിയ അടുക്കളയും പണിതു. പാർക്കിന്റെ ആദ്യഘട്ട പണികൾ നടത്തുകയും ബോട്ടിങ്ങിനായുള്ള കുളത്തിന്റെ വശം കെട്ടുകയും നടപ്പാത നിർമിക്കുകയും ചെയ്തു.
തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം തിരിച്ചുവിട്ട് ആദ്യത്തെ ചെറിയ കുളത്തിൽ സംഭരിക്കുന്നതിനുള്ള ചാലിന്റെ കുറെ ജോലികളും നടത്തി. എന്നാൽ 2022ൽ ഈ പണികൾ പൂർത്തിയായതോടെ വികസന പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായി. വലിയ 2 കുളങ്ങൾ നിർമിച്ച് അതിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കാൻ രണ്ടാംഘട്ടം പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നു. എന്നാൽ അത് എവിടെയും എത്തിയില്ല. കുളത്തിനോട് ചേർന്നുള്ള പാലം, മണ്ഡപം എന്നിവയുടെ നിർമാണം ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. പ്രഭാത, സായാഹ്ന സവാരിക്കാർക്കു നടക്കാൻ കുളത്തിനു ചുറ്റും പാത ഒരുക്കുമെന്നു പറഞ്ഞിട്ട് അതും നടപ്പായില്ല.
കുളത്തിന്റെ ഭാഗത്തേക്ക് അടുക്കാൻപോലും പറ്റാത്ത നിലയിൽ ചെളി നിറഞ്ഞുകിടക്കുകയാണിപ്പോൾ. കവാടത്തോട് ചേർന്നുള്ള കെട്ടിടത്തിൽ ലഘുഭക്ഷണശാല ഒരുക്കാൻ പദ്ധതിയിട്ടെങ്കിലും അതും നടന്നില്ല. കുളങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് നടപ്പാലം, ശുചിമുറി, കഫറ്റേരിയ, പൂന്തോട്ടം, ആംഫി തിയറ്റർ, കുട്ടികളുടെ വിനോദത്തിനുള്ള ഉപകരണങ്ങൾ, ബോട്ടുകൾ തുടങ്ങിയവയും കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. തോമസ് മാത്യുവിനെപ്പോലെ ‘സുബലാ പാർക്കിനായി’ കാത്തിരുന്ന് ചെറുപ്പകാലം കടന്നുപോയവർ ഒട്ടേറെയാണ്. വരുംതലമുറയ്ക്കെങ്കിലും സുബലാ പാർക്കിൽ ഓടിക്കളിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.