പത്തനംതിട്ട ∙ കോന്നി താലൂക്ക് ഓഫിസിൽ ജീവനക്കാർ കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയതിനെ ചൊല്ലിയുള്ള വിവാദം സിപിഎം-സിപിഐ ജില്ലാ നേതൃത്വങ്ങൾ തമ്മിലുള്ള തുറന്ന പോരിലെത്തി. ജീവനക്കാരുടെ വീഴ്ച പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തിന് സംവിധാനമുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം

പത്തനംതിട്ട ∙ കോന്നി താലൂക്ക് ഓഫിസിൽ ജീവനക്കാർ കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയതിനെ ചൊല്ലിയുള്ള വിവാദം സിപിഎം-സിപിഐ ജില്ലാ നേതൃത്വങ്ങൾ തമ്മിലുള്ള തുറന്ന പോരിലെത്തി. ജീവനക്കാരുടെ വീഴ്ച പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തിന് സംവിധാനമുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കോന്നി താലൂക്ക് ഓഫിസിൽ ജീവനക്കാർ കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയതിനെ ചൊല്ലിയുള്ള വിവാദം സിപിഎം-സിപിഐ ജില്ലാ നേതൃത്വങ്ങൾ തമ്മിലുള്ള തുറന്ന പോരിലെത്തി. ജീവനക്കാരുടെ വീഴ്ച പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തിന് സംവിധാനമുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കോന്നി താലൂക്ക് ഓഫിസിൽ ജീവനക്കാർ കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയതിനെ ചൊല്ലിയുള്ള വിവാദം  സിപിഎം-സിപിഐ ജില്ലാ നേതൃത്വങ്ങൾ തമ്മിലുള്ള തുറന്ന പോരിലെത്തി. ജീവനക്കാരുടെ വീഴ്ച പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തിന് സംവിധാനമുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം ഓഫിസ് പ്രവർത്തനത്തെ ബാധിച്ചുവെന്ന പരാതി വിലയിരുത്താൻ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്ക് അധികാരമുണ്ടോയെന്നത് ആദ്യം പരിശോധിക്കണമെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.ഗോപിനാഥനും ആവശ്യപ്പെട്ടു.

പ്രതിപക്ഷ എംഎൽഎയെ പോലെയാണ് ജനീഷ് പ്രവർത്തിച്ചതെന്നും റവന്യു വകുപ്പ് മോശമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്നും ഗോപിനാഥൻ  ആരോപിച്ചു. ഇതോടെ, ജനീഷ് കുമാറിനെ ശക്തമായി പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും രംഗത്തെത്തി.താലൂക്ക് ഓഫിസിലെ സ്ഥിതി വിലയിരുത്താൻ എംഎൽഎ എത്തിയതാണോ കുഴപ്പമെന്ന്  അദ്ദേഹം ചോദിച്ചു. ജീവനക്കാർ മര്യാദകേട്  കാണിച്ചതിന് എതിരെയുള്ള വിമർശനം റവന്യു വകുപ്പിന് എതിരെയുള്ളതല്ല. എംഎൽഎയ്ക്ക് കാര്യങ്ങൾ തിരക്കാനുള്ള അവകാശമുണ്ടെന്നും ഉദയഭാനു വ്യക്തമാക്കി.  

ADVERTISEMENT

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി എടുക്കുമെന്ന് സിപിഐ പ്രതിനിധി കൂടിയായ റവന്യു മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ, പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വിരുദ്ധ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമായി. ഉത്തരവാദിത്തം മറന്ന ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് അണിയറയിൽ നടക്കുന്നതായി സിപിഎമ്മിന്  ആക്ഷേപമുണ്ട്. തെറ്റ് ചെയ്ത ജീവനക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് സിപിഎം ജില്ലാ സെക്രട്ടറി ഇന്നലെ ആവശ്യപ്പെട്ടു.

നടപടി ഉണ്ടായില്ലെങ്കിൽ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും കലക്ടറെ അറിയിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് സ്വീകാര്യമല്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ, താലൂക്ക് ഓഫിസിൽ എത്തിയ എംഎൽഎ തഹസിൽദാരുടെ കസേരയിൽ ഇരുന്ന് ജീവനക്കാരുടെ ഹാജർ  രേഖകൾ പരിശോധിച്ചതിനെയും സിപിഐ നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് തഹസിൽദാരെന്നും രേഖകൾ പരിശോധിക്കാനുള്ള അധികാരം  വകുപ്പ് മന്ത്രിക്കാണുള്ളതെന്നും പി ആർ. ഗോപിനാഥ് പറഞ്ഞു.

ADVERTISEMENT

എഡിഎമ്മിനെതിരെ ജനീഷ്കുമാറിന്റെ രൂക്ഷവിമർശനം

കോന്നി∙താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തു മൂന്നാറിൽ ഉല്ലാസ യാത്ര പോയ സംഭവത്തിൽ എഡിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ.യു.ജനീഷ് കുമാർ എംഎൽഎ. താലൂക്ക് ഓഫിസിലെ റജിസ്റ്റർ പരിശോധിക്കാൻ എംഎൽഎയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന രീതിയിൽ  എഡിഎം അവിടെയുണ്ടായിരുന്ന ജീവനക്കാരോടു സംസാരിച്ചതാണു വിവാദമായിരിക്കുന്നത്.

ADVERTISEMENT

ഉദ്യോഗസ്ഥർ ഇരിക്കേണ്ട കസേരയിൽ എംഎൽഎ ഇരുന്നതു ശരിയായ നടപടിയല്ലെന്നും എഡിഎം ജീവനക്കാരോട് പറഞ്ഞുവെന്നാണ് ആക്ഷേപം. ജീവനക്കാരില്ലാതിരുന്നതിനെ തുടർന്നു എംഎൽഎ വെള്ളിയാഴ്ചയാണു  താലൂക്ക് ഓഫിസിലെ അറ്റൻഡൻസ് രേഖകൾ പരിശോധിച്ചത്. സംഭവം എഡിഎമ്മിനെ വിളിച്ചറിയിച്ചുവെന്നും എന്നാൽ, അന്വേഷണം നടത്താൻ തയാറാകുകയോ മറുപടി പറയുകയോ ചെയ്തില്ലെന്നും എംഎൽഎ പറഞ്ഞു.

ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചത്. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.   ജീവനക്കാരുടെ വീഴ്ച കണ്ടെത്തുന്നതിനു പകരം എഡിഎം തനിക്കു രേഖകൾ പരിശോധിക്കാൻ അധികാരമുണ്ടോയെന്നാണു നോക്കിയതെന്നും എംഎൽഎ കുറ്റപ്പെടുത്തി. 

രഹസ്യ സ്വഭാവമില്ലാത്ത എല്ലാ രേഖകളും പരിശോധിക്കാൻ എംഎൽഎയ്ക്ക് അധികാരമുണ്ടെന്നും എഡിഎമ്മിന്റെ നിലപാടിനെതിരെ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.  ജീവനക്കാർ പോയതു ക്വാറി ഉടമയുടെ ബസിലാണെന്നും എംഎൽഎ ആരോപിച്ചു. 

അതേ സമയം വിനോദയാത്രയ്ക്കു പോയ ജീവനക്കാരിൽ നിന്നു 3000 രൂപ വീതം യൂണിയൻ നേതാക്കൾ പിരിച്ചിരുന്നുവെന്നും എന്നാൽ ക്വാറി ഉടമ ഏർപ്പാടാക്കിയ റിസോർട്ടിൽ സൗജന്യ താമസമാണു ലഭിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്. അനധികൃതമായി അവധിയെടുത്തത് ന്യായീകരിക്കാൻ  ഫീൽഡ് വർക്കിനു പോയതായി രേഖയുണ്ടാക്കാനുമുള്ള അണിയറ നീക്കവും സജീവമാണ്.

ജീവനക്കാർ ഹാജരില്ലാത്ത സംഭവത്തിൽ  തഹസിൽദാർ ആദ്യം മുതൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നു എംഎൽഎ പറഞ്ഞു.  സംഭവം സംബന്ധിച്ചു എഡിഎം കലക്ടർക്കു റിപ്പോർട്ട് നൽകിയെങ്കിലും പ്രതികരിക്കാൻ  തയാറായില്ല. എന്നാൽ ഡപ്യൂട്ടി തഹസിൽദാർ ആവശ്യപ്പെട്ടതനുസരിച്ചാണു താലൂക്ക് ഒാഫിസിലെ കസേരയിൽ ഇരുന്നതെന്നും എഡിഎമ്മിനെ അവൻ എന്നു സംബോധന ചെയ്തതിൽ  ഖേദമുണ്ടെന്നും എംഎൽഎ പിന്നീട് ചാനൽ ചർച്ചയിൽ പറഞ്ഞു. 

Show comments