ഒറ്റപ്പെട്ടു പോകുമോ? പകൽവീടും, ടേക്ക് എ ബ്രേക്കും....
വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുകയാണു പകൽവീട് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ജില്ലയുടെ പലയിടങ്ങളിലും പകൽവീടുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പണിതീരാത്തവയും പണിതിട്ടും തുറന്നുനൽകാത്തതുമായ പകൽവീടുകളും ജില്ലയിലുണ്ട്.
വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുകയാണു പകൽവീട് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ജില്ലയുടെ പലയിടങ്ങളിലും പകൽവീടുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പണിതീരാത്തവയും പണിതിട്ടും തുറന്നുനൽകാത്തതുമായ പകൽവീടുകളും ജില്ലയിലുണ്ട്.
വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുകയാണു പകൽവീട് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ജില്ലയുടെ പലയിടങ്ങളിലും പകൽവീടുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പണിതീരാത്തവയും പണിതിട്ടും തുറന്നുനൽകാത്തതുമായ പകൽവീടുകളും ജില്ലയിലുണ്ട്.
വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുകയാണു പകൽവീട് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ജില്ലയുടെ പലയിടങ്ങളിലും പകൽവീടുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പണിതീരാത്തവയും പണിതിട്ടും തുറന്നുനൽകാത്തതുമായ പകൽവീടുകളും ജില്ലയിലുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വഴിയിടങ്ങളിൽ നിർമിച്ച ശുചിമുറികളും ഇത്തരത്തിൽ പല കാരണങ്ങളുടെ പേരിൽ തുറന്നുകൊടുക്കാത്ത ഇടങ്ങളുമുണ്ട്. പൊതുജനങ്ങൾക്കും യാത്രക്കാർക്കും പ്രയോജനപ്പെടുന്നതും ഉപകാരപ്രദമായതുമായ 2 പദ്ധതികൾക്ക് മതിയായ പ്രാധാന്യം നൽകാതെ പോകുകയാണ്. ഇത്തരത്തിൽ ജില്ലയിലുള്ള പകൽവീട്, ടേക്ക് എ ബ്രേക്ക് പദ്ധതികളുടെ നിലവിലെ സ്ഥിതി പരിശോധിക്കാം...
കോന്നി
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇളകൊള്ളൂരിൽ ഒന്നര വർഷമായി പകൽവീട് പ്രവർത്തിക്കുന്നുണ്ട്. ദിവസവും 24 പേർ എത്തുന്നതായും അവർക്കുള്ള ഭക്ഷണം ഉൾപ്പെടെ നൽകുന്നതായും അധികൃതർ പറയുന്നു. പ്രമാടം പഞ്ചായത്തിലെ ചേരിമുക്കിൽ പകൽവീട് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് സമയമായതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തുടങ്ങിയിട്ടുമില്ല. കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിൽ പകൽവീടില്ല. കോന്നി പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ചന്തയിൽ അനുവദിച്ച കേന്ദ്രം ഇനിയും പ്രവർത്തനമാരംഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്. ഇത് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും വിവിധ ന്യായങ്ങളാണ് പഞ്ചായത്ത് പറയുന്നത്. ഇപ്പോൾ പറയുന്നത് ആരും ലേലം എടുത്തിട്ടില്ലെന്നാണ്. ഇനി ഹരിതകർമസേനയെ ഏൽപിക്കുമെന്നും പറയുന്നു.
പ്രമാടം
പഞ്ചായത്തിൽ പൂങ്കാവിലും ഇളകൊള്ളൂരിലുമാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുള്ളത്. പൂങ്കാവിലേത് തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും കാര്യമായ പ്രവർത്തനമില്ല. ഇളകൊള്ളൂരിൽ ശബരിമല സീസണിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തുറക്കുന്നില്ല. കുടുംബശ്രീ കഫേ പ്രവർത്തകരെ ഏൽപിച്ച് ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അരുവാപ്പുലത്ത് അക്കരക്കാലാപ്പടിയിലും മെഡിക്കൽ കോളജിനു സമീപത്തുമാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുള്ളത്. അക്കരക്കാലാപ്പടിയിലേത് പ്രവർത്തിക്കുന്നു. മെഡിക്കൽ കോളജ് ഭാഗത്തെ പദ്ധതിയുടെ വൈദ്യുതീകരണം നടത്തിയാലുടൻ തുറന്നു കൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.
റാന്നി
വെച്ചൂച്ചിറ, പെരുനാട് എന്നീ പഞ്ചായത്തുകളിൽ പകൽ വീടുകൾ ഉടനെ സജ്ജമാകും. കൂത്താട്ടുകുളത്ത് പഞ്ചായത്തിന്റെ സ്ഥലത്താണ് വെച്ചൂച്ചിറയിൽ പകൽ വീട് നിർമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾക്കൂടി ഒരുക്കിയാൽ തുറക്കാനാകും. പെരുനാട് പഞ്ചായത്ത് ഓഫിസിനു സമീപം നിർമിച്ച വയോജന ക്ലബ്ബാണ് പകൽ വീടാക്കുന്നത്. ഇനി അടിസ്ഥാന സൗകര്യം ക്രമീകരിച്ചാൽ മതി.
തണ്ണിത്തോട്
പഞ്ചായത്തിലെ പകൽവീട് തേക്കുതോട് ചന്തയിലെ ഗവ.ആയുർവേദ ഡിസ്പെൻസറിയോട് ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്ത് പകൽവീട് ഉദ്ഘാടനം നടത്തിയെങ്കിലും ശുചിമുറിയിൽ നിന്ന് ടാങ്കിലേക്കുള്ള പൈപ്പ് ഘടിപ്പിക്കുന്നതുൾപ്പെടെ ചില്ലറ ജോലികൾ ബാക്കിയാണ്. ഇതു കാരണം പകൽവീട് പ്രവർത്തനം ആരംഭിച്ചിട്ടില്ല. മഴക്കാലത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിലെ ചോർച്ച കാരണം പ്രവർത്തനം ബുദ്ധിമുട്ടായതോടെ മാസങ്ങൾക്ക് മുൻപ് ഡോക്ടറുടെ പരിശോധനാ മുറി ഇവിടേക്ക് മാറ്റിയിരിക്കുകയാണ്.
കടമ്പനാട്
പഞ്ചായത്തിൽ പകൽ വീടിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നടപടി തുടരുന്നു. കർഷക തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും കൂടുതലുള്ള പഞ്ചായത്തിൽ പകൽ വീടിന് സാധ്യത ഏറെയാണ്.
അടൂർ
മേഖലയിൽ പകൽവീട് പദ്ധതി തുടക്കം കുറിച്ചത് പള്ളിക്കൽ പഞ്ചായത്തിൽ മാത്രം. ഈ പഞ്ചായത്തിൽ 4–ാം വാർഡിൽ പകൽവീടിന്റെ കെട്ടിടം നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏഴംകുളം പഞ്ചായത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറത്ത് പഞ്ചായത്തിൽ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പകൽവീട് ഉൾപ്പെടുത്തിയെങ്കിലും നടപ്പായില്ല. ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അടൂർ നഗരസഭയിലും ഈ പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. വരുന്ന സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുളനട
3 പകൽ വീട്–വയോജന വിശ്രമ സൗഹൃദ കേന്ദ്രങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. ഉളനാട് പോളച്ചിറ, പാണിൽ ആയുർവേദ ആശുപത്രിക്ക് സമീപം, പുതുവാക്കൽ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഉളനാട് പ്രവർത്തിക്കുന്ന പകൽവീടിന്റെ പ്രവർത്തനം വൈകിട്ട് 3 മണി മുതലാണ് ആരംഭിക്കുന്നത്. വയോജനങ്ങളായ 20 പേരാണ് ഇവിടെ ഒത്തുകൂടുന്നത്. പാണിൽ, പുതുവാക്കൽ എന്നിവിടങ്ങളിൽ ആഴ്ചയിലോ മാസത്തിലോ ഒരുദിവസം ഇവർ ഒത്തുകൂടി ആഘോഷമാക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്ത്–ബ്ലോക്ക് പഞ്ചായത്തുകളുടെ പൂർണ സഹകരണമാണ് ഇവിടെ ലഭിക്കുന്നത്. ഈ വർഷം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ ഫർണിച്ചർ വിതരണം ചെയ്തിരുന്നു.