പത്തനംതിട്ട ∙ കോന്നി ഇളകൊള്ളൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരുടെ ലൈസൻസുകൾ മോട്ടർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. ഇരു ഡ്രൈവർമാരും അപകടത്തിന് ഇടയാക്കുന്ന തരത്തിൽ നിയമലംഘനം നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. അശ്രദ്ധമായ ഡ്രൈവിങ്ങിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കോന്നി ഇളകൊള്ളൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരുടെ ലൈസൻസുകൾ മോട്ടർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. ഇരു ഡ്രൈവർമാരും അപകടത്തിന് ഇടയാക്കുന്ന തരത്തിൽ നിയമലംഘനം നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. അശ്രദ്ധമായ ഡ്രൈവിങ്ങിനും അമിത വേഗത്തിനുമൊപ്പം ഇരുവരും റോഡ് നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

പത്തനംതിട്ട ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ വേഗപ്പൂട്ട്, ജിപിഎസ് എന്നിവ പ്രവർത്തന രഹിതമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ ബസ് കണ്ടക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. പരിശോധനയുടെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മോട്ടർ വാഹനവകുപ്പ് പൊലീസിനു കൈമാറും.

അപകടത്തിൽ സിസിടിവി ദൃശ്യം
ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇളകൊള്ളൂർ പള്ളിപ്പടിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണംവിട്ട് പള്ളിമതിലിലേക്കും കവാടത്തിലേക്കും ഇടിച്ചു കയറി. അപകടത്തിൽ ബസിന്റെയും കാറിന്റെയും ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കാണ് പരുക്കേറ്റത്.