വിഷു പൂജകൾക്കായി നടതുറന്നു
ശബരിമല ∙ വിഷു പൂജകൾക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്രനട തുറന്നു. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്ക് താക്കോൽ കൈമാറിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിച്ചു. നട തുറന്നപ്പോൾ തന്നെ ദർശനത്തിനായി തീർഥാടകർ

ശബരിമല ∙ വിഷു പൂജകൾക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്രനട തുറന്നു. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്ക് താക്കോൽ കൈമാറിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിച്ചു. നട തുറന്നപ്പോൾ തന്നെ ദർശനത്തിനായി തീർഥാടകർ കാത്തുനിന്നു.
ഇന്ന് മുതൽ 19 വരെ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ് വിഷുക്കണി ദർശനം. പുലർച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകും. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും.
മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിഷുക്കാലത്താണ്. ദർശനത്തിനു വരുന്നവർ വെർച്വൽക്യു ബുക്ക് ചെയ്യണം. അല്ലാത്തവർക്ക് നിലയ്ക്കലിൽ സ്പോട് ബുക്കിങ് സൗകര്യമുണ്ട്. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ആവശ്യത്തിന് അപ്പം, അരവണ വഴിപാട് പ്രസാദങ്ങൾ തയാറാക്കി നൽകാൻ ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ ചെയ്തു. ഇതിനായി സ്പെഷൽ ഓഫിസർമാരെയും നിയോഗിച്ചു.