റാന്നി ∙ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുന്നതിനു ജർമിയ ജോമോനെ ക്ഷണിക്കാനാണു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വീട്ടിൽ നേരിട്ടെത്തിയത്. ജർമിയയെ ക്ഷണിച്ചപ്പോഴാണു ലയോണയും അനുഗ്രഹയും ഒപ്പമുണ്ടെന്നു മന്ത്രിയെ അറിയിച്ചത്. മൂവർക്കും രക്ഷിതാക്കൾക്കും മധുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുന്നതിനു ജർമിയ ജോമോനെ ക്ഷണിക്കാനാണു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വീട്ടിൽ നേരിട്ടെത്തിയത്. ജർമിയയെ ക്ഷണിച്ചപ്പോഴാണു ലയോണയും അനുഗ്രഹയും ഒപ്പമുണ്ടെന്നു മന്ത്രിയെ അറിയിച്ചത്. മൂവർക്കും രക്ഷിതാക്കൾക്കും മധുരം നൽകിയാണുമന്ത്രി മടങ്ങിയത്.  പെരുമ്പുഴ തെക്കേത്ത് ജോമോൻ ജോസഫിന്റെയും ഷിജി കെ.രാജന്റെയും മകളാണു ജർമിയ ജോമോൻ. ജോമോന്റെ വീട്ടിൽ മന്ത്രി എത്തുമെന്ന് കെഎസ്ടിഎ ഭാരവാഹികൾ അറിയിച്ചിരുന്നു.ഇതോടൊപ്പം തെക്കേത്ത് അജിത്ത് ഏബ്രഹാമിന്റെയും ലക്കി മാത്യുവിന്റെയും മകളായ ലയോണ സാറാ അജിത്തിനെയും തോട്ടമൺ ബംഗ്ലാവുങ്കൽ രാജേഷ്, ബിനുമോൾ ദമ്പതികളുടെ മകളായ ആർ അനുഗ്രഹയേയും മന്ത്രി നേരിട്ട് വീടുകളിലെത്തി ക്ഷണിക്കാനും പദ്ധതിയിട്ടിരുന്നു.

എന്നാൽ സമയം വൈകിയപ്പോൾ മൂവരേയും ഒരു വീട്ടിൽ എത്തിക്കുകയായിരുന്നു. കെഎസ്ടിഎയുടെ നേതൃത്വത്തിൽ  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂട്ടികളെ  ക്ഷണിക്കൽ പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രിയുടെ സന്ദർശനം. പ്രമോദ് നാരായൺ എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ.പ്രസാദ്, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഹരികുമാർ, രാജേഷ് വള്ളിക്കോട്, വത്സല,  ജില്ലാ ഭാരവാഹികളായ ബിജി കെ.നായർ, ബിനു കെ.സാം, പ്രകാശ്, സെബാസ്റ്റ്യൻ, സന്തോഷ്‌, ഷാജി എ.സലാം എന്നിവരും ഒപ്പമുണ്ടായിരുന്നു.