കടമ്മനിട്ട പടയണി: നാളെ അടവി
കടമ്മനിട്ട ∙ കളം നിറഞ്ഞ് പടയണിയുടെ നാലാംദിനം. രാത്രി പതിനൊന്നിന് തപ്പുമേളം തുടങ്ങി. മേളപ്പെരുക്കത്തിന്റെ മൂർധന്യത്തിൽ കളത്തിലേക്ക് എടുത്തുവരവ്. രണ്ടു കൂട്ടക്കോലം വഴിപാടുകളായിരുന്നു നാലാം ദിവസം. രണ്ടു ഭൈരവിക്കോലവും രണ്ടു കാഞ്ഞിരമാലയും ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കളത്തിലേക്കിറങ്ങി. പടയണിക്കളത്തിൽ

കടമ്മനിട്ട ∙ കളം നിറഞ്ഞ് പടയണിയുടെ നാലാംദിനം. രാത്രി പതിനൊന്നിന് തപ്പുമേളം തുടങ്ങി. മേളപ്പെരുക്കത്തിന്റെ മൂർധന്യത്തിൽ കളത്തിലേക്ക് എടുത്തുവരവ്. രണ്ടു കൂട്ടക്കോലം വഴിപാടുകളായിരുന്നു നാലാം ദിവസം. രണ്ടു ഭൈരവിക്കോലവും രണ്ടു കാഞ്ഞിരമാലയും ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കളത്തിലേക്കിറങ്ങി. പടയണിക്കളത്തിൽ ആർത്തുലഞ്ഞ് കാപ്പൊലിച്ച് ക്ഷേത്രത്തിന് വലംവെച്ച് കോലങ്ങൾ ആൽത്തറയിലിറക്കി.
തുടർന്ന് കരക്കാരെ ഇളക്കി വെളിച്ചപ്പാടും, താവടിയും, പുലവൃത്തവും, പരദേശിയും, കളംനിറഞ്ഞു. ഗണപതി പിശാചും, മറുതയും തുള്ളിയൊഴിഞ്ഞ കളത്തിലേക്ക് മൂന്ന് കാലൻ കോലങ്ങളെത്തി. കാലൻ തുള്ളിയൊഴിഞ്ഞതോടെ സുന്ദരയക്ഷിയും ഭൈരവിയും കാഞ്ഞിരമാലയും ചേർന്ന് നിരത്തിത്തുള്ളൽ. സുന്ദരയക്ഷി തുള്ളിയൊഴിഞ്ഞതോടെ ഭൈരവിയും കാഞ്ഞിരമാലയും കളത്തിലെത്തി. പിഴകളെല്ലാം പൊറുക്കണേയെന്ന് കരക്കാരും ഏറ്റുപാടി കോലങ്ങൾ കളമൊഴിഞ്ഞു. നാളെയാണ് അടവി. നാളെ മുതൽ പക്ഷിക്കോലവും കളത്തിലെത്തും.
കടമ്മനിട്ടയിൽ ഇന്ന്
ദേവി ഭാഗവത പാരായണം: 8.00
സംഗീത സദസ്സ്: രാത്രി 8
പടയണിക്കോലം തുള്ളൽ: 11.00