തുകലശേരി സിഎസ്ഐ പള്ളി 175–ാം വർഷത്തിലേക്ക്
തിരുവല്ല ∙ തുകലശേരി സിഎസ്ഐ സെന്റ് തോമസ് ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന 175–ാ മത് വാർഷികാഘോഷം നാളെയും 8നും നടക്കും.നാളെ 8.30 ന് പതാക ഉയർത്തൽ, തുടർന്ന് സ്തോത്ര ശുശ്രൂഷ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ് വി.എസ്. ഫ്രാൻസിസ്, ബിഷപ് തോമസ് സാമുവൽ എന്നിവർ നേത്യത്വം നൽകും. വൈകിട്ട് 6ന് ഗാനസന്ധ്യയും

തിരുവല്ല ∙ തുകലശേരി സിഎസ്ഐ സെന്റ് തോമസ് ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന 175–ാ മത് വാർഷികാഘോഷം നാളെയും 8നും നടക്കും.നാളെ 8.30 ന് പതാക ഉയർത്തൽ, തുടർന്ന് സ്തോത്ര ശുശ്രൂഷ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ് വി.എസ്. ഫ്രാൻസിസ്, ബിഷപ് തോമസ് സാമുവൽ എന്നിവർ നേത്യത്വം നൽകും. വൈകിട്ട് 6ന് ഗാനസന്ധ്യയും കലാപരിപാടികളും നടക്കും.
8നു 3ന് ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. റവ.തോമസ് ഏബ്രഹാം അനുഗ്രഹ പ്രഭാഷണം നടത്തും. ബിഷപ് തോമസ് സാമുവൽ, റവ. ജെയിംസ് ആനപ്രമ്പിൽ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ബിഷപ് തോമസ് കെ. ഉമ്മൻ ലോഗോ പ്രകാശനം ചെയ്യും.
മാർത്തോമ്മാ സഭ വികാരി ജനറൽ റവ.ജോർജ് മാത്യു, നഗരസഭാധ്യക്ഷ അനു ജോർജ്, ഫാ. മാത്യു പുനക്കുളം എന്നിവർ പ്രസംഗിക്കും.തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി 1849 ൽ റവ. ജോൺ ഹോക്സ് വർത്ത് എന്ന മിഷനറിയാണ് സ്ഥാപിച്ചത്. തുടക്കത്തിൽ 25 കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ 610 കുടുംബങ്ങളുണ്ട്.
നിലവിലുള്ള പള്ളി 1855 ലാണ് പണിതത്. 1859 ൽ റവ. ജോൺ ഹോക്സ് വർത്ത് കോട്ടയത്തേക്ക് സ്ഥലം മാറുകയും 48 –ാം വയസ്സിൽ അന്തരിക്കുകയും ചെയ്തു. 1896 വരെ വിദേശ മിഷനറിമാരായിരുന്നു പള്ളിയുടെ വികാരിമാർ.ഇതുവരെ 48 പേർ വൈദികരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വെൺപാല, തീപ്പനി, കുഴിവേലിപ്പുറം എന്നിവിടങ്ങളിൽ ഉപസഭകൾ ഉണ്ട്.
പള്ളിയോടനുബന്ധിച്ച് തുടങ്ങിയ തുകലശേരി സിഎസ്ഐ ബധിര വിദ്യാലയം 100 വർഷം പിന്നിട്ടു. 1848 ൽ ഹോക്സ് വർത്ത് തുടങ്ങിയ സിഎംഎസ് സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഹോക്സ് വർത്ത് വിദ്യാപീഠം ഇംഗ്ലിഷ് മീഡിയം സ്കൂൾ, നെയ്ത്തുശാല, തയ്യൽശാല എന്നിവയും ഇതോടൊപ്പമുണ്ട്.ജൂബിലി വർഷത്തിൽ 2 കോടി രൂപയുടെ വികസന പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനം എന്നിവ നടപ്പാക്കും.
പള്ളി നവീകരണം, പുതിയ ഓഫിസ് കെട്ടിടം, ഭവനദാനം, വിവാഹ, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ, ജൂബിലി സ്മാരകമായി ഒരു ഉപസഭയുടെ പള്ളി പൂർണമായി പണിതു നൽകുക എന്നിവ ജൂബിലി വർഷത്തിൽ നടപ്പാക്കും.ചർച്ചകൾ, സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, വിദേശ മലയാളി കോൺഫറൻസ് എന്നിവയും ക്രമീകരിക്കുമെന്ന് വികാരി റവ. അലക്സ് പി. ഉമ്മൻ ജൂബിലിയാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ബിജു ജോൺ എന്നിവർ അറിയിച്ചു.