ബസ് സ്റ്റോപ്പിൽ അടക്കം നിർത്തിയിട്ട് വണ്ടികൾ; പാർക്കിങ് തോന്നുംപടി
വെണ്ണിക്കുളം ∙ കവലയിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിയില്ല. ബസുകൾ നടുറോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് മറ്റു വാഹനങ്ങൾക്ക് ദുരിതമായി. കോട്ടയം, റാന്നി എന്നീ റോഡുകളിലെ നോ പാർക്കിങ് ഏരിയയിലാണ് തലങ്ങും വിലങ്ങുമുള്ള അലക്ഷ്യമായ പാർക്കിങ്. ഇരുവശങ്ങളും സ്വകാര്യ വാഹനങ്ങൾ

വെണ്ണിക്കുളം ∙ കവലയിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിയില്ല. ബസുകൾ നടുറോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് മറ്റു വാഹനങ്ങൾക്ക് ദുരിതമായി.കോട്ടയം, റാന്നി എന്നീ റോഡുകളിലെ നോ പാർക്കിങ് ഏരിയയിലാണ് തലങ്ങും വിലങ്ങുമുള്ള അലക്ഷ്യമായ പാർക്കിങ്. ഇരുവശങ്ങളും സ്വകാര്യ വാഹനങ്ങൾ കയ്യടക്കുന്നതിനാൽ ബസുകൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. കോട്ടയം, റാന്നി ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾക്ക് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പിലും മറ്റ് വാഹനങ്ങളുടെ പാർക്കിങ് കാണാൻ കഴിയും.
ഇക്കാരണത്താൽ റോഡിലേക്കിറക്കി ബസുകൾ നിർത്തേണ്ട സ്ഥിതിയാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും ഭാരം കയറ്റിവരുന്ന ടിപ്പർലോറികളും നിരന്തരം പോകുന്നതിനാൽ അപകടത്തിനു കാരണമാകാം. ട്രാഫിക് സിഗ്നൽലൈറ്റിന്റെ പ്രവർത്തനവുമില്ലാത്തതിനാൽ വാഹനങ്ങൾ തോന്നുംപടിയാണ് നാൽക്കവലയിലൂടെ പായുന്നത്.