ഇതാ, ഗവ. ബോയ്സിലൊരു ഗോൾഡൻ ഗേൾ! അനിലക്ഷ്മി കയറിയിരുന്നത് ചരിത്രത്തിലേക്ക്
അടൂർ ∙ സ്കൂൾ പ്രവേശനോത്സവദിനത്തിൽ അനിലക്ഷ്മി കയറിയിരുന്നത് ചരിത്രത്തിലേക്കാണ്. 6 പതിറ്റാണ്ടിനുശേഷം അടൂർ ഗവ. ബോയ്സ് സ്കൂളിൽ പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചപ്പോൾ ചേർന്ന പെൺകുട്ടി അനി ലക്ഷ്മി മാത്രം. എട്ടാം ക്ലാസ് എ ഡിവിഷനിൽ 21 ആൺകുട്ടികൾക്കൊപ്പമാണ് അനിയുടെ പഠനം. പിടിഎയുടെ നേതൃത്വത്തിൽ ഏക

അടൂർ ∙ സ്കൂൾ പ്രവേശനോത്സവദിനത്തിൽ അനിലക്ഷ്മി കയറിയിരുന്നത് ചരിത്രത്തിലേക്കാണ്. 6 പതിറ്റാണ്ടിനുശേഷം അടൂർ ഗവ. ബോയ്സ് സ്കൂളിൽ പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചപ്പോൾ ചേർന്ന പെൺകുട്ടി അനി ലക്ഷ്മി മാത്രം. എട്ടാം ക്ലാസ് എ ഡിവിഷനിൽ 21 ആൺകുട്ടികൾക്കൊപ്പമാണ് അനിയുടെ പഠനം. പിടിഎയുടെ നേതൃത്വത്തിൽ ഏക പെൺതരിക്കു സ്വീകരണം നൽകിയിരുന്നു. 1917 ലാണ് സ്കൂൾ സ്ഥാപിച്ചത്.
അന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു. കുട്ടികൾ കൂടിയതോടെ 1961ൽ അടൂർ ബോയ്സ്, അടൂർ ഗേൾസ് എന്നിങ്ങനെ 2 സ്കൂളാക്കി. 2021 ൽതന്നെ ഹൈസ്കൂൾ വിഭാഗം മിക്സഡ് ആക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴാണു യാഥാർഥ്യമായത്. മേലൂട് മുകളുവിളയിൽ എംജി അനിയുടെയും ഒ.അനിതയുടെയും മകളാണ് അനിലക്ഷ്മി. സഹോദരൻ അനുശങ്കർ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസിലുണ്ട്. 1997 ൽ തുടങ്ങിയ ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.