തിരുവല്ല ∙ ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായിട്ടും ഇവിടേക്കുള്ള പ്രധാന വഴിയുടെ വികസനം നീളുന്നു. 2 വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ കഴിയുന്നില്ല. പ്രധാന റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. എന്നാൽ നടപടികൾ റെയിവേയുടെ ചുവപ്പു നാടയിലാണ്. ഈ റോഡ് 200 3വരെ നഗരസഭയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായിട്ടും ഇവിടേക്കുള്ള പ്രധാന വഴിയുടെ വികസനം നീളുന്നു. 2 വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ കഴിയുന്നില്ല. പ്രധാന റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. എന്നാൽ നടപടികൾ റെയിവേയുടെ ചുവപ്പു നാടയിലാണ്. ഈ റോഡ് 200 3വരെ നഗരസഭയുടെ ചുമതലയിലായിരുന്നു. പിന്നീട് നഗരസഭ റെയിൽവേയ്ക്കു വിട്ട് നൽകിയതോടെ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ പോലും നടക്കുന്നില്ല .

വീതിയില്ലാത്തതാണ് പ്രധാന പ്രശ്ന വലിയ വാഹനങ്ങൾ എതിർ ദിശയിൽ വന്നാൽ പെട്ടു പോയതു തന്നെ. 5 മീറ്റർ പോലും വീതിയില്ലാത്ത റോഡാണിത്. റോഡിന്റെ കിഴക്കു ഭാഗത്ത് റെയിൽവേ വക സ്ഥലമാണ് റോഡ് വികസനത്തിന് ഒരിഞ്ചു പോലും വിട്ടു നൽകിയിട്ടില്ല, രാവിലെയും വൈകുന്നേരങ്ങളിലും ഈ റോഡിൽ നല്ല തിരക്ക് അനുഭവപ്പെടുകയും ഗതാഗത കുരുക്ക് ഉണ്ടാകുകയും ചെയ്യുന്നു. സ്റ്റേഷനിലേക്കു ബസ് സർവീസ് നീട്ടണം എന്നുള്ളത് ദീർഘനാളത്തെ ആവശ്യമാണ്.

ADVERTISEMENT

റോഡ് വീതി കൂട്ടിയാൽ ബസ് സർവീസ് സ്റ്റേഷന്റെ മുന്നിലെത്തിക്കാൻ കഴിയും. വർഷങ്ങൾക്ക് മുൻപ് റെയിൽവേ ഡിവിഷനൽ ജനറൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ റോഡ് 8 മീറ്റർ വീതിയാക്കും എന്ന് ആന്റോ ആന്റണി എംപിക്കു ഉറപ്പു നൽകിയിരുന്നു എങ്കിലും പാലിക്കപ്പെട്ടില്ല. സമാന്തരമായുള്ള പഴയ റോഡ് കൂടി വികസിപ്പിച്ചാൽ 2 റോഡും ചേർത്തു വൺവേയായി ഉപയോഗിക്കാൻ കഴിയും. ഇപ്പോൾ പാർക്കിങ് ഭാഗത്തേക്കു പോകാൻ ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഇതു വികസിപ്പിച്ചാൽ മല്ലപ്പള്ളി, കോഴഞ്ചേരി ഭാഗത്തു നിന്നു വരുന്ന ബസുകൾക്ക് റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്താൻ കഴിയും. ഇതു ട്രെയിൻ യാത്രക്കാർക്ക് ഏറെ സൗകര്യമായിരിക്കും.