അടൂർ ∙ കച്ചവടക്കാരന്റെ 5 പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയും അറസ്റ്റിൽ. കായംകുളം പെരിങ്ങാല മാരൂർത്തറ പടീറ്റതിൽ അൻവർഷയെയാണ് (24) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലാംമൈലിൽ പെട്ടിക്കട നടത്തുന്ന മേലൂട് അമ്പാടി ജംക്‌ഷനിൽ തങ്കപ്പവിലാസത്തിൽ തങ്കപ്പൻ (61) വെള്ളിയാഴ്ച രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ കച്ചവടക്കാരന്റെ 5 പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയും അറസ്റ്റിൽ. കായംകുളം പെരിങ്ങാല മാരൂർത്തറ പടീറ്റതിൽ അൻവർഷയെയാണ് (24) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലാംമൈലിൽ പെട്ടിക്കട നടത്തുന്ന മേലൂട് അമ്പാടി ജംക്‌ഷനിൽ തങ്കപ്പവിലാസത്തിൽ തങ്കപ്പൻ (61) വെള്ളിയാഴ്ച രാത്രി കട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവേ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അൻവർഷായ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന കമിതാവ് ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ സരിത (27) അറസ്റ്റിലായിരുന്നു. 

തങ്കപ്പനെ ബൈക്കിൽ വന്ന അൻവർഷായും സരിതയും തടഞ്ഞു നിർത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു. തങ്കപ്പൻ തടഞ്ഞതോടെ ഇരുവരും ചേർന്ന് മർദിച്ച് മാലപ്പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അതുവഴി ബൈക്കിൽ വന്നവരെ കണ്ടപ്പോൾ അൻവർഷ തന്റെ ബൈക്ക് ഉപേക്ഷിച്ചു കടന്നുകളയുകയുമായിരുന്നു. നാട്ടുകാർ സരിതയെ തടഞ്ഞു വച്ച് പൊലീസിൽ ഏൽപിച്ചു.

ADVERTISEMENT

അൻവർഷായെ വെള്ളിയാഴ്ച രാത്രി മുഴുവനും നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. പിന്നീട് ഡിവൈഎസ്പി ആർ. ജയരാജിന്റെയും ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാത്രി കായംകുളം കാറ്റാനം ഭാഗത്തുള്ളതായി അറിവു ലഭിച്ചു. അവിടെ എത്തിയപ്പോഴേക്കും ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് 40 കിലോമീറ്റർ പിന്നിട്ട് കൈപ്പട്ടൂരിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.