റാന്നി ∙ വായനയ്ക്കു മാത്രമല്ല പത്രങ്ങളുടെ ശേഖരണം കൂടി വേണമെന്ന് ജോർജുകുട്ടി തിരിച്ചറിഞ്ഞത് 40 വർഷം മുൻപാണ്. ഓരോ ദിവസവുമിറങ്ങുന്ന പ്രധാന വാർത്തകളടങ്ങിയ പത്രങ്ങളെല്ലാം ശേഖരത്തിലുണ്ട്. പുരാവസ്തുക്കളുടെ സംഭരണം മാത്രമല്ല വടശേരിക്കര ബൗണ്ടറി വാഴപ്പിള്ളേത്ത് ജോർജുകുട്ടിയെ വ്യത്യസ്തനാക്കുന്നത്. വടശേരിക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ വായനയ്ക്കു മാത്രമല്ല പത്രങ്ങളുടെ ശേഖരണം കൂടി വേണമെന്ന് ജോർജുകുട്ടി തിരിച്ചറിഞ്ഞത് 40 വർഷം മുൻപാണ്. ഓരോ ദിവസവുമിറങ്ങുന്ന പ്രധാന വാർത്തകളടങ്ങിയ പത്രങ്ങളെല്ലാം ശേഖരത്തിലുണ്ട്. പുരാവസ്തുക്കളുടെ സംഭരണം മാത്രമല്ല വടശേരിക്കര ബൗണ്ടറി വാഴപ്പിള്ളേത്ത് ജോർജുകുട്ടിയെ വ്യത്യസ്തനാക്കുന്നത്. വടശേരിക്കര പഞ്ചായത്തംഗമായ അദ്ദേഹം കിട്ടുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം പഴയ പത്രങ്ങളും ശേഖരിക്കുന്നു. വടശേരിക്കര വനം റേഞ്ച് ഓഫിസിന് എതിർവശം ചിറ്റാർ റോഡിനോടു ചേർന്നാണ് ജോർജുകുട്ടിയുടെ താമസം. ആയിരക്കണക്കിനു പത്രങ്ങളാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി പത്രങ്ങളുമുണ്ട്. മലയാള മനോരമയുടെ ആദ്യ പത്രം മുതൽ കൂട്ടത്തിലുണ്ട്.

1912ൽ ടൈറ്റാനിക്ക് മുങ്ങിയതും 1945ൽ ഹിരോഷിമയിൽ ബോബിട്ടതും ശേഖരത്തിലുണ്ട്. എഡിസൺ, ആൽബർട്ട് ഐൻസ്റ്റീൻ, ഹിറ്റ്ലർ, ഇന്ദിര ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, എംജിആർ തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ടവരുടെ മരണ വാർത്തകൾ പ്രസിദ്ധീകരിച്ച പത്രങ്ങളെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1925ൽ വൈക്കം സത്യഗ്രഹത്തെക്കുറിച്ച് മഹാത്മാ ഗാന്ധി യങ് ഇന്ത്യയിലെഴുതിയ ലേഖനം കൂട്ടത്തിൽ ശ്രദ്ധേയമാണ്. എംകെ ഗാന്ധി എന്ന പേരിലാണ് പത്രത്തിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. ആദ്യ ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ച് ദ് ഡെയ്‌ലി പിരാഗൺ എന്ന പത്രത്തിൽ വന്ന വാർത്തയുമുണ്ട്.

ADVERTISEMENT

പ്രധാന വാർത്തകൾ പ്രസിദ്ധീകരിച്ച പഴയ പത്രങ്ങൾ വിലകൊടുത്തു വാങ്ങിയാണ് ജോർജുകുട്ടി സൂക്ഷിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്നവരുടെ കൈവശമില്ലാത്ത പത്രങ്ങൾ നൽകി അവരുടെ കൈവശമുള്ളതു വാങ്ങാറുമുണ്ട്. പഴയ പത്രങ്ങൾ തേടി ജോർജുകുട്ടിയെ സമീപിക്കുന്നവരേറെയുണ്ട്. സ്കൂളുകളിൽ പ്രദർശനം ഒരുക്കാറുണ്ട്. ജോർജുകുട്ടിയുടെ ഇരുനില വീട്ടിലെ കിടപ്പു മുറിയൊഴികെ ബാക്കിയെല്ലായിടത്തും പുരാവസ്തുക്കളുടെയും പത്രങ്ങളുടെയും ശേഖരമാണ്. പത്രങ്ങൾ പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയാണ് സൂക്ഷിക്കുന്നത്. കൂടാതെ ഫ്രെയിം ചെയ്തവയുമുണ്ട്.