പത്തനംതിട്ട ∙ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ പദ്ധതികൾ നടപ്പായതിനു കേരള ജനത ഉമ്മൻ ചാണ്ടിയോടു കടപ്പെട്ടിരിക്കുന്നു.

ജില്ലയോടുള്ള അദ്ദേഹത്തിന്റെ കരുതലാണു കോന്നി മെഡിക്കൽ കോളജ്.  ഉമ്മൻ ചാണ്ടിയുടെ ഒരൊറ്റ വിനോദയാത്ര ചിത്രംപോലും ഞാൻ കണ്ടിട്ടില്ല. അദ്ദേഹം വിനോദയാത്ര നടത്തിയിട്ടുണ്ടോ എന്നുതന്നെ അറിയില്ല. ജനങ്ങൾക്കായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ പ്രതിഫലനമാണു തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെ അദ്ദേഹത്തെ അനുഗമിച്ച ജനക്കൂട്ടം– വിഷ്ണുനാഥ് പറഞ്ഞു. 

ADVERTISEMENT

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ്, കെപിസിസി രാഷ്ടീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ, നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, അക്കീരമൺ കാളിദാസൻ ഭട്ടതിരി, ഇമാം റഷീദ് മൗലവി, കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, വർഗീസ് മാമ്മൻ, മാലേത്ത് സരളാദേവി, ടി.എം.ഹമീദ്, അജിത് പുല്ലാട്, പി.ആർ.ഗോപിനാഥൻ നായർ, തോമസ് ജോസഫ്, എ. ഷംസുദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു.