കൊന്നുകുഴിച്ചുമൂടി എന്ന വാർത്തയുടെ പിറ്റേന്ന് ആ സത്യം പുറത്തുവന്നു, ഇതാ നൗഷാദ്
കലഞ്ഞൂർ (പത്തനംതിട്ട) ∙ എന്റെ മോനാണ്, പൊന്നുമോനാണ്, ചാനലിൽ നൗഷാദിനെ കണ്ട് കണ്ണീരോടെ ഉമ്മ സെയ്ത്തൂൻബീവി പറഞ്ഞു. അവൻ എവിടെയെങ്കിലും കാണുമായിരുന്നെന്ന് ഉറപ്പായിരുന്നു. പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ കണ്ടെത്തിയ വാർത്ത കുടുംബത്തെ ആഹ്ലാദത്തിലാക്കി. നൗഷാദിന്റെ തിരോധാനവും ഭാര്യ അഫ്സാനയുടെ
കലഞ്ഞൂർ (പത്തനംതിട്ട) ∙ എന്റെ മോനാണ്, പൊന്നുമോനാണ്, ചാനലിൽ നൗഷാദിനെ കണ്ട് കണ്ണീരോടെ ഉമ്മ സെയ്ത്തൂൻബീവി പറഞ്ഞു. അവൻ എവിടെയെങ്കിലും കാണുമായിരുന്നെന്ന് ഉറപ്പായിരുന്നു. പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ കണ്ടെത്തിയ വാർത്ത കുടുംബത്തെ ആഹ്ലാദത്തിലാക്കി. നൗഷാദിന്റെ തിരോധാനവും ഭാര്യ അഫ്സാനയുടെ
കലഞ്ഞൂർ (പത്തനംതിട്ട) ∙ എന്റെ മോനാണ്, പൊന്നുമോനാണ്, ചാനലിൽ നൗഷാദിനെ കണ്ട് കണ്ണീരോടെ ഉമ്മ സെയ്ത്തൂൻബീവി പറഞ്ഞു. അവൻ എവിടെയെങ്കിലും കാണുമായിരുന്നെന്ന് ഉറപ്പായിരുന്നു. പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ കണ്ടെത്തിയ വാർത്ത കുടുംബത്തെ ആഹ്ലാദത്തിലാക്കി. നൗഷാദിന്റെ തിരോധാനവും ഭാര്യ അഫ്സാനയുടെ
ഭർത്താവിനെ താൻ കൊന്നുകുഴിച്ചുമൂടിയെന്ന് അഫ്സാന പൊലീസിന് മൊഴികൊടുത്ത വാർത്ത ലോകമറിഞ്ഞതിന്റെ പിറ്റേന്ന്, തൊടുപുഴയിൽനിന്ന് പുറത്തുവന്നു ആ സത്യം, ഇതാ നൗഷാദ്...
കലഞ്ഞൂർ (പത്തനംതിട്ട) ∙ എന്റെ മോനാണ്, പൊന്നുമോനാണ്, ചാനലിൽ നൗഷാദിനെ കണ്ട് കണ്ണീരോടെ ഉമ്മ സെയ്ത്തൂൻബീവി പറഞ്ഞു. അവൻ എവിടെയെങ്കിലും കാണുമായിരുന്നെന്ന് ഉറപ്പായിരുന്നു. പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ കണ്ടെത്തിയ വാർത്ത കുടുംബത്തെ ആഹ്ലാദത്തിലാക്കി. നൗഷാദിന്റെ തിരോധാനവും ഭാര്യ അഫ്സാനയുടെ വെളിപ്പെടുത്തലും തുടർന്നുണ്ടായ സംഭവങ്ങളും കുടുംബത്തെ ഏറെ ഉലച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് നൗഷാദിന്റെ വീട്ടിലെത്തിയ മനോരമ വാർത്താ സംഘവുമായി സംസാരിച്ചിരിക്കെ 11.55ന് പിതാവ് അഷ്റഫിന്റെ ഫോണിലേക്കു തൊടുപുഴയിൽ മകനെ കണ്ടെത്തിയെന്ന വാർത്തയെത്തി. സന്തോഷം കൊണ്ടുള്ള വീർപ്പുമുട്ടലിലായിരുന്നു അഷറ്ഫും ഭാര്യ സെയ്ത്തൂൻബീവിയും. മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടപ്പോഴും അതു സത്യമാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അഷ്റഫ്.
ആശ്വാസ വാർത്തയെത്തിയതോടെ പരിസരവാസികളും ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഓടിയെത്തി. മുഖങ്ങളിലെല്ലാം നൊമ്പരമിറക്കിവച്ച ആശ്വാസം. സെയ്ത്തൂൻബീവിയുടെ സഹോദരൻ വീട്ടിലെത്തി കുടംബാംഗങ്ങളെ കണ്ട് തിരിച്ചിറങ്ങി വിങ്ങിപ്പൊട്ടി കരയുന്നത് കാണാമായിരുന്നു. ചെറിയച്ഛനെ കണ്ടെത്തിയെന്ന് അറിഞ്ഞപ്പോഴാണു മനസ്സിന് ആശ്വാസമായതെന്ന് അടുത്ത ബന്ധുവായ യാസിം പറഞ്ഞു. അഷ്‌റഫിനും സെയ്ത്തൂൻബീവിക്കും ഏക അത്താണിയായിരുന്നു നൗഷാദ്.
ആദ്യം ഉണ്ടായ കുഞ്ഞ് പ്രസവത്തിൽ മരിച്ചിരുന്നു. നൗഷാദിന് ശേഷം പെൺകുഞ്ഞു ജനിച്ചെങ്കിലും മൂന്നര വയസ്സിൽ ആ കുട്ടിയും മരണപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ ആശ്രയം നൗഷാദായിരുന്നു. മരുമകളായി അഫ്‌സാന എത്തിയതു മുതൽ വീട്ടിൽ പ്രശ്നങ്ങളായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഒരിക്കൽ ഷർട്ട് ഇട്ടില്ലെന്ന പേരിൽ രണ്ടര വയസുള്ള മകന്റെ മുഖത്തടിച്ചെന്നും പിടിച്ചു മാറ്റിയ നൗഷാദിന്റെ ഉമ്മയുടെ സഹോദരി ഫാത്തിമയെ അഫ്സാന കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇതിനിടയിൽ ഫാത്തിമയുടെ നെഞ്ചിന് ഇടികിട്ടിയിരുന്നു. ജോലിക്ക് പോയ നൗഷാദിനെ പിന്നീട് വിളിച്ചു വരുത്തുകയും അഫ്‌സാനയുടെ വീട്ടുകാരെ വിവരം ധരിപ്പിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അഫ്‌സാന സ്വന്തം വീട്ടിലെ ജനൽ ചില്ലകളും അടിച്ചു തകർക്കുമായിരുന്നു. നൗഷാദിനെയും മകനെയും ഉപദ്രവിക്കുമായിരുന്നെന്നും ഫാത്തിമ പറഞ്ഞു. നൗഷാദ് മര്യാദക്കാരനായിരുന്നുവെന്നും വിവാഹ ശേഷമാണു മദ്യപാനം ആരംഭിച്ചതെന്നും സമീപവാസികൾ പറഞ്ഞു.
വീടുവിട്ടത് വഴക്ക് മൂലം; ഇടുക്കിയിൽത്തന്നെ ജീവിക്കാനാണ് ആഗ്രഹം
തൊടുപുഴ∙ ഭാര്യ അഫ്സാനയുമായുള്ള വഴക്കു കാരണമാണ് വീടുവിട്ടിറങ്ങിയതെന്ന് നൗഷാദ് പൊലീസിനോടു പറഞ്ഞു. പേടിയായതിനാലാണ് വീട്ടിലേക്കു പോകാനോ ഫോൺ വിളിക്കാനോ ശ്രമിക്കാതിരുന്നത്. ഇനിയും തന്നെ ആക്രമിക്കുമെന്നു പേടിയുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
''ഞാനും ഭാര്യയുമായി പ്രശ്നമുണ്ടായിട്ടുണ്ട്. 2 വർഷം മുൻപ് ഭാര്യ വിളിച്ചിട്ടു വന്നവർ എന്നെ മർദിച്ചു. അന്നു തന്നെ വീട്ടിൽ നിന്നിറങ്ങി അടൂരിൽ മുൻപു ജോലി ചെയ്തിരുന്ന സ്ഥലത്തെ സ്ത്രീയെ സമീപിച്ച് വിവരം പറഞ്ഞു. അവർ തൊടുപുഴ തൊമ്മൻകുത്തിലെ കൃഷിസ്ഥലത്ത് ജോലി തന്നു. അങ്ങനെയാണ് തൊമ്മൻകുത്തിലെ കുഴിമറ്റത്ത് എത്തിയത്. ഇവിടെ കൂടെ താമസിച്ചവർക്ക് എന്റെ പ്രശ്നങ്ങൾ അറിയില്ലായിരുന്നു. ഇനിയും ഇടുക്കിയിലെ കുഴിമറ്റത്തു തന്നെ തുടരണമെന്നാണ് ആഗ്രഹം. ഭാര്യ ഇത്തരത്തിൽ കഥയുണ്ടാക്കാൻ എന്താണു കാരണമെന്നു കൃത്യമായി അറിയില്ല. പത്തനംതിട്ടയിലേക്കു പോകാൻ ഭയമുണ്ട്''– നൗഷാദ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പറഞ്ഞു.
English Summary : Pathanamthitta Kalanjoor Noushad missing case