കള്ളനോട്ട്: ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
തിരുവല്ല ∙ കള്ളനോട്ട് നിർമിച്ച കേസിൽ ഒളിവിലായിരുന്ന പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ എൻ.എസ്.അനസ് (38) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്താണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് അടൂർ ഏഴംകുളം പ്ലാന്റേഷൻ ജംക്‌ഷനിലെ വാടകവീട്ടിൽനിന്ന് കള്ളനോട്ടുകളും

തിരുവല്ല ∙ കള്ളനോട്ട് നിർമിച്ച കേസിൽ ഒളിവിലായിരുന്ന പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ എൻ.എസ്.അനസ് (38) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്താണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് അടൂർ ഏഴംകുളം പ്ലാന്റേഷൻ ജംക്‌ഷനിലെ വാടകവീട്ടിൽനിന്ന് കള്ളനോട്ടുകളും പ്രിന്ററുകളും മറ്റും കണ്ടെത്തിയത്. 2000, 500, 100 രൂപകളുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ബുക്ക് പ്രിന്റിങ് എന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്തത്. വാടക കിട്ടാത്തതിനെ തുടർന്ന് കെട്ടിട ഉടമ അനസിനെ തിരക്കി പത്തനാപുരത്ത് ചെന്നെങ്കിലും കാണാനായില്ല. കെട്ടിടം മറ്റാർക്കെങ്കിലും നൽകാനായി തുറന്നു വൃത്തിയാക്കുന്നതിനിടയിലാണ് കള്ളനോട്ടുകൾ കാണാനിടയായത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ അനസ് കടന്നുകളയുകയായിരുന്നു.
പൊലീസ് കേസെടുത്തിരുന്നെങ്കിലും അനസിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. എസ്പി എൻ.രാജൻ ഡിവൈഎസ്പി കെ.ആർ.പ്രതീക് എന്നിവരുടെ നിർദേശാനുസരണം ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അനസിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് എത്തിയെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്.ഏഴംകുളത്തെ വാടക വീട്, കംപ്യൂട്ടർ വാങ്ങിയ പന്തളത്തെ കട, പ്രിന്റർ വാങ്ങിച്ച കോട്ടയത്തെ സ്ഥാപനം, തിരുവല്ലയിലെ ഫോട്ടോസ്റ്റാറ്റ് കട എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.