പത്തനംതിട്ട ∙ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്സ് (എസ്പിസി) സ്ഥാപക ദിനാചരണം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ എസ്പിസി പതാക ഉയർത്തി. കെഡറ്റുകൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.ചടങ്ങിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ.ആർ.ജോസ്, എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫിസർ എസ്ഐ സുരേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്സ് (എസ്പിസി) സ്ഥാപക ദിനാചരണം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ എസ്പിസി പതാക ഉയർത്തി. കെഡറ്റുകൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.ചടങ്ങിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ.ആർ.ജോസ്, എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫിസർ എസ്ഐ സുരേഷ് കുമാർ, പത്തനംതിട്ട ജിഎച്ച്എസ്എസ് അധ്യാപകൻ എസ്പിസി സിപിഒ തോമസ് ചാക്കോ, എസിപിഒ അനില അന്ന തോമസ്, പത്തനംതിട്ട എംടിഎച്ച്എസ്എസ് സിപിഒ മിന്റോ, എസിപിഒ ജിഷ തോമസ് എന്നിവർ നേതൃത്വം നൽകി.

മൈലപ്ര സ്കൂൾ 

ADVERTISEMENT

പത്തനംതിട്ട ∙ എസ‌്‍‌പിസി ദിനത്തോട് അനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ കലക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് ഗാർഡ് ഓഫ് ഓണർ നൽകി.കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ പത്താം ക്ലാസ് വിദ്യാർഥികളായ 44 സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.

എസ്പിസി വാരാചരണത്തോട് അനുബന്ധിച്ച് സ്‌കൂളിൽ മത്സരങ്ങളും ലഹരി വസ്തുക്കൾക്ക് എതിരെയുള്ള ബോധവൽക്കരണ പരിപാടികളും വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണവും നടത്തും. സബ് ഇൻസ്പെക്ടർ ആർ. സനൽ, ഡ്രിൽ ഇൻസ്ട്രക്ടർ എസ്. പ്രിയേഷ്, മഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു.

ADVERTISEMENT

സ്വാതന്ത്യദിനം വിപുലമായി ആഘോഷിക്കും

പത്തനംതിട്ട ∙ രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ വിപുലമായി നടത്തുമെന്ന് എഡിഎം ബി. രാധാകൃഷ്ണൻ മുന്നൊരുക്ക യോഗത്തിൽ പറഞ്ഞു. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.പൊലീസ് പ്ലറ്റൂണുകൾ, എസ്പിസി പ്ലാറ്റൂണുകൾ, സ്‌കൗട്ട് ആൻഡ് ഗൈഡുകൾ, ജൂനിയർ റെഡ്ക്രോസ്, എൻസിസി, ബാൻഡ്സെറ്റ് എന്നിവ ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും.

ADVERTISEMENT

10, 11 തീയതികളിൽ 3 മണിക്ക് പരേഡ് റിഹേഴ്സലും 12 ന് 8ന് ഫൈനൽ റിഹേഴ്സലും നടക്കും.തുണി, പേപ്പർ എന്നിവയിൽ നിർമിച്ച ദേശീയ പതാകകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.പൊതുജനങ്ങൾ ആഘോഷത്തിനു ദേശീയപതാകയുടെ മഹത്വത്തിന് അനുയോജ്യമായ തരത്തിൽ സൂക്ഷിച്ചു വയ്ക്കണമെന്ന് എഡിഎം പറഞ്ഞു.