ആശുപത്രി പരിസരം കാടുമൂടി
തുണ്ടിയപ്പാറ∙ കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയങ്ങളുടെ മുന്നിലും പിന്നിലും കാടുപിടിച്ചു. നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ചുറ്റും കാടു പിടിച്ച് കിടക്കുന്ന മതിൽക്കെട്ടിനുള്ളിലാണ് ആതുരാലയം . ഫാർമസിക്കു സമീപവും മഴവെള്ള സംഭരണിക്ക് ചുറ്റിലും കാട്

തുണ്ടിയപ്പാറ∙ കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയങ്ങളുടെ മുന്നിലും പിന്നിലും കാടുപിടിച്ചു. നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ചുറ്റും കാടു പിടിച്ച് കിടക്കുന്ന മതിൽക്കെട്ടിനുള്ളിലാണ് ആതുരാലയം . ഫാർമസിക്കു സമീപവും മഴവെള്ള സംഭരണിക്ക് ചുറ്റിലും കാട് പടർന്നിട്ടുണ്ട്. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളും പരിസരവുമാണ് കാടുകയറിയത്. ഇവിടെ ഇഴജന്തുക്കൾ കയറിയാൽ പോലും അറിയാൻ കഴിയാത്ത സ്ഥിതി.
മുൻകാലങ്ങളിൽ ആശുപത്രിയും പരിസരവും കാടുകയറുമ്പോൾ സന്നദ്ധ സംഘനകളുടെ നേതൃത്വത്തിൽ വൃത്തിയാക്കുമായിരുന്നു. ഇപ്പോൾ ആരും തിരിഞ്ഞുനോക്കാറില്ല. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ വരെ വൃത്തിയാക്കുമ്പോൾ ഇതൊന്നും കാണാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് എത്തുന്നവരുടെ ആവശ്യം.