വേലുത്തമ്പി ദളവയുടെ സ്മാരകം സന്ദർശിച്ച് വിദ്യാർഥികൾ
Mail This Article
×
പടിഞ്ഞാറ്റോതറ ∙ സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമൊത്തു പഠനയാത്ര നടത്തി. മണ്ണടിയുടെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന വേലുത്തമ്പി ദളവയുടെ സ്മാരകം വിദ്യാർഥികൾ സന്ദർശിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കവിരായിൽ ചരിത്ര സംഭവങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജിനു ജേക്കബ്, നല്ലപാഠം കോഓർഡിനേറ്റർമാരായ ദിവ്യ ദീപു, ജയശ്രീ രാജേഷ്, അധ്യാപികമാരായ പ്രഭാകുമാരി, പിടിഎ പ്രസിഡന്റ് ജോൺസൺ പി.ഏബ്രഹാം എന്നിവർ കുട്ടികളോടൊപ്പം പഠന യാത്രയിൽ പങ്കുചേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.