ത്രിവർണം സുവർണം; ഉയരെ അഭിമാനം....
പത്തനംതിട്ട∙ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം റാലികൾ, സമ്മേളനങ്ങൾ എന്നിവയോടെ നാടെങ്ങും ആഘോഷിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തിൽ നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പുഷ്പചക്രം സമർപ്പിച്ചു. വി.ജെ.തോമസ്, പി.ടി.ബാബു,
പത്തനംതിട്ട∙ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം റാലികൾ, സമ്മേളനങ്ങൾ എന്നിവയോടെ നാടെങ്ങും ആഘോഷിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തിൽ നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പുഷ്പചക്രം സമർപ്പിച്ചു. വി.ജെ.തോമസ്, പി.ടി.ബാബു,
പത്തനംതിട്ട∙ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം റാലികൾ, സമ്മേളനങ്ങൾ എന്നിവയോടെ നാടെങ്ങും ആഘോഷിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തിൽ നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പുഷ്പചക്രം സമർപ്പിച്ചു. വി.ജെ.തോമസ്, പി.ടി.ബാബു,
പത്തനംതിട്ട∙ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം റാലികൾ, സമ്മേളനങ്ങൾ എന്നിവയോടെ നാടെങ്ങും ആഘോഷിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തിൽ നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പുഷ്പചക്രം സമർപ്പിച്ചു. വി.ജെ.തോമസ്, പി.ടി.ബാബു, സി.കെ.സോമരാജൻ, പി.ഡി.അശോകൻ, എം.എൻ.രാധാകൃഷ്ണൻ, പി.കെ.ആനന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ബിജെപി ജില്ലാ ഓഫിസിൽ ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ദേശീയ പതാക ഉയർത്തി. സെക്രട്ടറി റോയി മാത്യു, ട്രഷറർ ഗോപാലകൃഷ്ണ കർത്താ, നേതാക്കളായ രോഹിത് രാജ്, എം.എസ്.മുരളി, അശോക് കുമാർ പമ്പ, സുമ രവി, സൂരജ് ഇലന്തൂർ, പി.എസ്.പ്രകാശ്, ശ്രീവിദ്യ സുഭാഷ്, ഷാഹിദ രാജേഷ്, വി.എസ്.അനിൽ കുമാർ, ബിജു കൊട്ടേക്കാടൻ, ആർ.ഉണ്ണിക്കൃഷ്ണൻ, സുനിൽ ത്രിവേണി, രാജേഷ്, നന്ദു, ആർ.പ്രദീപ്, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്ര ജംക്‌ഷനിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. വിൽസൺ തുണ്ടിയത്ത്, ജയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്ര, ബിജു സാമുവൽ, ജോർജ് യോഹന്നാൻ, ബിന്ദു ബിനു, വി.കെ. സാമുവൽ, എസ്. സുനിൽ കുമാർ, അനിത മാത്യു, ജെസ്സി വർഗീസ്, അനിത തോമസ്, മാത്തുക്കുട്ടി വർഗീസ്, സാംകുട്ടി എന്നിവർ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി മണ്ണാറക്കുളഞ്ഞിയിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് ബേബി മൈലപ്ര ഉദ്ഘാടനം ചെയ്തു. ജോബി മണ്ണാറക്കുളഞ്ഞി അധ്യക്ഷനായിരുന്നു. ജയിംസ് കിങ്കിരേത്ത്, സണ്ണി കണ്ണംമണ്ണിൽ, ബിജു സാമുവൽ, ബിന്ദു ബിനു, ദാനിയേൽ ചാക്കോ, എ.വി.ജോർജ്, ജോമോൻ ചിറക്കടവിൽ, മാത്യു ചാക്കോ എന്നിവർ പ്രസംഗിച്ചു.
വെട്ടൂർ-വടക്കുപുറം ബൂത്ത് കോൺഗ്രസ് കമ്മിറ്റി വെട്ടൂർ ജംക്‌ഷനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പതാക ഉയർത്തി. ജയിംസ് പരുത്തിയാനി, ജയിംസ് പീടികയിൽ, സാജൻ പരുത്തിയാനി, വിനോയ് വിശ്വം, തമ്പി മുട്ടുമൺ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് അന്തിച്ചന്ത വാർഡ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചക്കൽ ഉദ്ഘാടനം ചെയ്തു. ഇ.എം. ജോയിക്കുട്ടി, മനേഷ് തങ്കച്ചൻ,സി.എസ്.ബാബു, കെ.ജി.ജോൺസൻ, ബിനോയി കെ.ഡാനിയൽ,പൊന്നമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.
വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം കൈപ്പട്ടൂരിൽ മണ്ഡലം പ്രസിഡന്റ് ജി.ജോൺ ഉദ്ഘാടനം ചെയ്തു. മാമൂട് ജംക്‌ഷനിൽ ഡിസിസി സെക്രട്ടറി സജി കൊട്ടയ്ക്കാട്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, തൃപ്പാറ ജംക്‌ഷനിൽ വർഗീസ് കുത്തുകല്ലുംപാട്ട്, വെള്ളപ്പാറയിൽ ഫിലിപ് കിടങ്ങിൽ, നരിയാപുരത്ത് കേണൽ. ഉണ്ണിക്കൃഷ്ണൻ നായർ, കോശി കുഞ്ഞ് അയ്യനേത്ത്, വാഴമുട്ടം ജംക്‌ഷനിൽ വാർഡ് മെംബർ ലിസി ജോൺസൺ, താഴൂർ ജംക്‌ഷനിൽ പി.എം.ബാബുക്കുട്ടി, മൂന്നാം കലുങ്കിൽ സാബു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി
വടക്കുപുറം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഡിസിസി അംഗം യോഹന്നാൻ ശങ്കരത്തിൽ പതാക ഉയർത്തി. മീരാൻ വടക്കുപുറം, വാർഡ് മെംബർ എലിസബത്ത് രാജു, ബെന്നി ഈട്ടിമൂട്ടിൽ, മോഹൻ കുരുവിള, തോമസ് ജോർജ്, മാത്തുക്കുട്ടി പൊരുനെല്ലിൽ, കൂഞ്ഞൂഞ്ഞ് കുട്ടി, സാദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
മലയാലപ്പുഴ ജിഎൽപി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ ഇന്ത്യ ഡിസ്പ്ലേ ആകർഷകമായിരുന്നു. യോഗക്ഷേമസഭ പത്തനംതിട്ട ഉപസഭയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ശ്യാംകുമാർ അധ്യക്ഷനായി. ആദർശ് എസ്.വിഷ്ണു, അംബിക ദേവി, കൃഷ്ണജ എസ്.നമ്പൂതിരി, അംബികാ ദേവി, ഹരിശങ്കർ, അനുരാജ് എന്നിവർ പ്രസംഗിച്ചു. ഉപസഭയുടെ പ്രവർത്തന ഉദ്ഘാടനം ശ്രീദേവി അന്തർജനം നിർവഹിച്ചു.
മില്ലത്ത് പബ്ലിക് ലൈബ്രറി സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡന്റ് എ.എസ്.എം.ഹനീഫ പതാക ഉയർത്തി. ബിജു മുസ്തഫ, അഹമ്മദ് ഇസ്മായിൽ, സക്കീർ അലങ്കാരത്ത്, എ.എം.ആബിദ്, അൽത്താഫ് ഹുസൈൻ, കെ.പി.മുഹമ്മദ് ബഷീർ, ഷംനാദ് ഷാഹുൽ എന്നിവർ പ്രസംഗിച്ചു. മാത്തൂർ 150ാം നമ്പർ അമ്മ കുടുംബശ്രീയുടെ വാർഷികവും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. സിഡിഎസ് ഭാരവാഹി അമ്പിളി സന്തോഷ് പതാക ഉയർത്തി. കുടുംബശ്രീ പ്രസിഡന്റ് വസന്തയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബുക്കുകൾ വിതരണം ചെയ്തു.
വള്ളിക്കോട് കോട്ടയം ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ പതാക ഉയർത്തി. കെ.രമേശ്,ഡി.സജി,പി.പി. സതീശൻ, ടി.ജി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് അജിത് കുമാർ പതാക ഉയർത്തി. സെക്രട്ടറി ജി.പൊന്നമ്മ ഉദ്ഘാടനം ചെയ്തു. സലിം പി.ചാക്കോ, എ.ജി.ദീപു, സി.ജി.ചന്ദ്രിക, സുമ നരേന്ദ്ര, എസ്.അനന്തു, ദീപ്തി മോൾ, സൗമ്യ ശ്രീകുമാർ, ആർ.അജയകുമാർ, ശ്രീജിത് വിജയ്, ജെ.രാജി എന്നിവർ പ്രസംഗിച്ചു.
ലക്ഷ്യ കലാ സാംസ്കാരിക വേദിയുടെ സ്വാതന്ത്ര്യദിനാഘോഷം നഗരസഭാംഗം സി.കെ.അർജുനൻ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ അത്തിമൂട്ടിൽ സുനിൽ മുള്ളനിക്കാട്, കോന്നിയൂർ ഹരിദാസ്, ജയൻ ചെങ്ങറ, വിശ്വറാണി ഓമല്ലൂർ, അവിനാഷ് ലക്ഷ്യ, സുശീല രാജു, അംജിത് പത്തനംതിട്ട, സുമോദ് എന്നിവർ പ്രസംഗിച്ചു. നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരന്നുകാല ജംക്‌ഷനിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് എം.ആർ.രമേഷ് പതാക ഉയർത്തി. വി.പി.മനോജ്കുമാർ, ശ്രീകാന്ത് കളരിക്കൽ, കോശി മണ്ണിൽ, സജി തേക്കടയിൽ, വി.എ.ചാണ്ടപ്പിള്ള എന്നിവർ പ്രസംഗിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമിന്റെയും നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിന സന്ദേശ സദസ്സ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ സന്ദേശം നൽകി. തൗഫീക്ക് മൗലവി, കെ.ജാസിംകുട്ടി, എസ്.അഫ്സൽ, മുഹമ്മദ് കുട്ടി മൗലവി, കെ.എൻ.സെയ്നുദ്ദീൻ മൗലവി, സി.എച്ച്.സെയ്നുദ്ദീൻ മൗലവി സിറാജി, മുണ്ടക്കയം ഹുസൈൻ മൗലവി, സാലി എന്നിവർ പ്രസംഗിച്ചു.
വാര്യാപുരം∙ വൈഎംഎയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഇലന്തൂർ പഞ്ചായത്ത് അംഗം സജി തെക്കുംകര ഉദ്ഘാടനം ചെയ്തു. വൈഎംഎ പ്രസിഡന്റ് പി.എം.ജോൺസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിൻസൺ തോമസ്, വൈഎംഎ ഭാരവാഹികളായ ഫിലിപ്പ് മാത്യു, സാം സാമുവൽ, ബൈജു ഭാസ്കർ, സാം മാത്യു, സിനു ഏബ്രഹാം, സാലമ്മ ബിജി, ശ്രീകുമാരി, ആനി, ഐശ്വര്യ, എം. ഡി.സാമുവൽ, ജോർജ്, ഷിബു മണ്ണിൽ, ക്രിസ്റ്റൽ എം.ജോൺസൻ എന്നിവർ പ്രസംഗിച്ചു.
വൈഎംഎ ലൈബ്രറിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിനു പ്രസിഡന്റ് പി.എം.ജോൺസൺ പതാക ഉയർത്തി. സെക്രട്ടറി ഫിലിപ് മാത്യു, സാം സാമുവൽ, സജി തെക്കുംകര, വിൻസൻ ചിറക്കാല, സാലമ്മ ബിജി വർഗീസ്, ബൈജു ഭാസ്കർ, സിനു ഏബ്രഹാം, സാം മാത്യു എന്നിവർ പ്രസംഗിച്ചു.
കൈപ്പട്ടൂർ ∙ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സെന്റ് ജോർജസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടു കൂടി സ്വാതന്ത്ര്യ സന്ദേശ യാത്ര നടത്തി. വികാരി ഫാ. ലിറ്റോ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ജിബു സി. ജോയ് അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം നീതു ചാർളി, തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി എം.ജെ. രഞ്ജു, തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം പ്രഫ. ജി. ജോൺ, ഡോ. തോമസ് ജോർജ്, ബിജു പള്ളിയനത്ത്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ലിന്റോ മണ്ണിൽ, സെക്രട്ടറി ആഷിക്ക് പള്ളിയനത്ത്, ട്രഷറർ ഷെയിൻ പി. ഷാബു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട ∙ കാർഷിക ഗ്രാമവികസന ബാങ്ക് സ്വാതന്ത്ര്യദിനം ആചരിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.ജെയിൻ പതാക ഉയർത്തി. ബോർഡ് അംഗങ്ങളായ തോമസ് ജോസഫ്, സജി കെ.സൈമൺ, അബ്‌ദുൽ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.
ഓമല്ലൂർ ∙ കുറിഞ്ചാലിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ദേശീയ പതാക ഉയർത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സാലി തോമസ്, വാർഡ് അംഗങ്ങളായ എം.ആർ.അനിൽകുമാർ, മിനി വർഗീസ്, സുജാത, സിഡിഎസ് അംഗം വത്സല ശിവദാസ് എന്നിവർ പങ്കെടുത്തു.
പരിയാരം ∙ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് പി.കെ.പ്രസന്നൻ ദേശീയപതാക ഉയർത്തി. സാം സാമുവൽ, വി.ജി.ഗോപി, കെ.അജികുമാർ, വർഗീസ് സഖറിയ, സിനി, വിജയകുമാർ, സനില സുനിൽ, തോമസ് ഉഴുവത്ത്, ലീലാമ്മ ജോൺസൺ, പി.കെ.രവി പങ്കെടുത്തു.